Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ ചിന്ത അഖില്‍ മാരാർ ആരാധകരെ ഇപ്പോള്‍ പേടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്: ജനം എല്ലാം കാണുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെ വീക്കിലേക്ക് കടന്നതോടെ മത്സരാർത്ഥികളും ആരാധകരും ഒരുപോലെ ആശങ്കയിലും പ്രതീക്ഷയിലുമാണ്. ആര് കപ്പ് എടുക്കും എന്ന് അറിയാന്‍ ഇനി ആറ് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അതേസമയം ഈ അവസാന നിമിഷവും അരാധകർ തമ്മിലുള്ള പോര് സോഷ്യല്‍ മീഡിയയില്‍ രൂക്ഷമാണ്.

അഖില്‍ മാരാർ ആരാധകർ ഏറ്റവും കൂടുതല്‍ നേരിട്ടിട്ടുള്ളത് ശോഭയേയാണെന്നാണ് അവരുടെ ആരാധകർ അവകാശപ്പെടുന്നത്. ഫൈനലിലേക്ക് എത്തുമ്പോള്‍ പ്രേക്ഷകർ ഇതെല്ലാം കാണുന്നുണ്ടെന്നും ഇത് വോട്ടായി മാറുകയും ചെയ്യും. പുറത്ത് പോയ റിനോഷിന്റേയും സാഗറിന്റേയുമൊക്കെ വോട്ട് ആർക്ക് പോവും എന്നത് അഖില്‍ മാരാറിനെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും ആരാധകന്‍ കുറിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

akhilmarar

ബിഗ് ബോസ് പ്രവചനാതീതം എന്ന് ലാലേട്ടൻ കഴിഞ്ഞ വീക്കിൽ പറഞ്ഞപ്പോൾ, ആദ്യ വിചാരിച്ചത് ലാലേട്ടൻ ചുമ്മാ നമ്പർ ഇറക്കുന്നതായിരിക്കും എന്നാണ്. പുറത്തുള്ള മാരാർ അണ്ണന്റെ ഫാൻസ്‌ വിചാരിക്കുന്നത് ഞങ്ങൾക്ക് 76 % വോട്ടുണ്ട് പിന്നെ എന്ത് പ്രവചനമെന്നാണ്. ഞങ്ങൾ തന്നെ ജയിക്കുമെന്ന് പുള്ളിയും പുള്ളിയുടെ ഫാൻസും വിചാരിച്ചു. എന്നാല്‍ ലാലേട്ടനും ബിഗ് ബോസും ടീമും ആദ്യത്തെ ഒരു ഷോക്ക് കൊടുത്തപ്പോൾ ഒന്നു ഞെട്ടി. വിഷ്ണു പുറത്തായതാണ് അത്.

കാരണം അവർ വിചാരിച്ചത് അണ്ണൻ കൂടെ നിൽക്കുന്ന ആരും പുറത്താവില്ലെന്നാണ്. എന്നാല്‍ ആ വിചാരത്തിന് എതിരായിരുന്നു വിഷ്ണുവിന്റെ പുറത്താവല്‍. മാരാർ ഫാൻസ്‌ ഒരു കാര്യം ചിന്തിക്കുക, ഒരാളെ കോർണർ ചെയ്തു നിങ്ങൾക്ക് ജയിക്കാം എന്ന് ചിന്തിച്ചാൽ പുറത്തുള്ള ജനങ്ങൾ കഴുതകൾ അല്ല. നല്ല വിവരം ഉള്ളവരുമുണ്ട്. ശോഭയേയും ജുനൈസിനേയും നിങ്ങൾ ഡീഗ്രേഡ് ചെയ്യുമ്പോള്‍ അതുകണ്ട് അവരെ ഇഷ്ടപ്പെടുന്നവർ ഉണ്ട് എന്നത് നിങ്ങൾക്ക് അറിയില്ല....

സീസൺ 2 ലെ രജിത്തിന്റെ കാര്യം ഓർത്താൽ മതി. പുള്ളിയെ അവിടെ ഉള്ളവർ കോർണർ ചെയ്തപ്പോൾ പുറത്തുള്ളവർ ചേർത്ത് പിടിച്ചു. ഞാൻ പറഞ്ഞു വരുന്നത്, ഇനിയാണ് ബിഗ് ബോസ് ഗെയിമിന്റെ യഥാർത്ഥ ഗെയിം വരുന്നത്. നല്ല പ്രേക്ഷക പിന്തുണയുള്ള റിനോഷ് പുറത്തായി, സാഗറും പോയി. ഇവരുടെയൊക്കെ ആരാധകർ ആർക്ക് വോട്ട് ചെയ്യും എന്നുള്ള ചിന്ത ഇപ്പോൾ മാരാർ ഫാൻസ്‌ പേടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.

shoba

തുടക്കത്തിൽ മുതൽ ഇപ്പോൾ വരെയും മാരാറും അദ്ദേഹത്തിന്റെ ആരാധകരും വിചാരിച്ച് വെച്ചിരുന്നത് അണ്ണന്‍ ഈസിയായി വിജയിക്കുമെന്നായിരുന്നു. അണ്ണൻ എതിരെ ഒരു പോരാളി ഇല്ല എന്ന് ആയിരുന്നു അവരുടെ ആത്മവിശ്വാസം. എന്നാല്‍ അവരുടെ കണക്ക്കൂട്ടലുകളെല്ലാം തെറ്റിയേക്കാം. ഇപ്പോൾ ലാലേട്ടൻ പറഞ്ഞ ആ പ്രവചനാതീതം പ്രാവർത്തികമായി തുടങ്ങി.

പുറത്തി ഈ പ്രോഗ്രാം കാണുന്ന നല്ലവരായ ജനത്തിന്റെ മുന്നിൽ നിരവധി കാര്യങ്ങളുണ്ട്. നമ്മൾ ജയിപ്പിക്കുന്ന വ്യക്തിയെ സമൂഹത്തിന്റ മുന്നിൽ കാണിക്കാൻ പറ്റുന്നതായിരിക്കും. ഈ പ്രോഗാമിൽ വന്നതിൽ ഏറ്റവും ഡീഗ്രേഡ് നേരിടേണ്ടി വന്നത് ശോഭയ്ക്കാണ്. ശോഭയുടെ ബിസിനസിന് വരെയും ദോഷമായി. മാരാർ ഫാൻസ്‌ ഡീഗ്രേഡ് ചെയ്തു. അതെല്ലാം വളരെ വളരെ മോശമായി പോയി.

അവർ അവിടെ ഗെയിം കളിക്കാൻ വന്നതാണ്. മാരാർ അവരുടെ മുന്നിൽ സ്ട്രോങ്ങ്‌ കോണ്ടെസ്റ്റ് തന്നെ. അപ്പോൾ അയാളെ അടിച്ചു വീഴ്ത്തിയാൽ മാത്രം ശോഭക്ക് മുന്നോട്ട് പാത തുറക്കുകയുള്ളു. അല്ലാതെ അവർ തമ്മിൽ പരസപരം ഒരു പ്രശ്നം ഇല്ല. എന്നിട്ടും ആ സ്ത്രീയുടെ കച്ചവട സ്ഥാപനത്തെ വരേയും നെഗറ്റീവാക്കി. ഇതെല്ലാം സമൂഹം കാണുന്നുണ്ടെന്നും ആരാധകന്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+