'ബിഗ് ബോസ് ചെയ്യില്ല: പക്ഷെ ജുനൈസിനെ എയർപോർട്ടില്‍ വെച്ച് ഞങ്ങള്‍ ചോദ്യം ചെയ്തും' : ഭീഷണിയോ?
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ രണ്ട് പ്രധാന മത്സരാർത്ഥികളാണ് അഖില്‍ മാരാരും ജുനൈസും. ഇരുവരും തമ്മില്‍ തുടക്കം മുതല്‍ തന്നെ പല വിഷയങ്ങളിലും ഏറ്റുമുട്ടലുണ്ടായി. ഒരു ടാസ്കിനിടയില്‍ വെച്ച് അഖില്‍ മാരാർ ജുനൈസിനെ തോളുകൊണ്ട് തള്ളിയത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. ഫിസിക്കല്‍ അസാള്‍ട്ട് എന്ന രീതിയില്‍ ഈ വിഷയത്തില്‍ ജുനൈസ് പരാതി നല്‍കിയെങ്കിലും ബിഗ് ബോസ് തന്നെ ഇരുവരേയും വിളിപ്പിച്ച് പ്രശ്നം പരിഹരിച്ചു.
ഷോയ്ക്ക് അകത്ത് അഖില്‍ മാരാർ-ജുനൈസ് പോര് കൊഴുക്കുന്നതിന് അനുസരിച്ച് പുറത്ത് അവരുടെ ആരാധകർക്കിടയിലും മത്സരം ശക്തമാണ്. ആളെണ്ണം കൂടുതലുണ്ട് എന്നതിനാല്‍ തന്നെ അഖില്‍ മാരാർ ആരാധകരുടെ ഭാഗത്ത് നിന്നും വലിയ ആക്രമണമാണ് പലപ്പോഴും ജുനൈസിനെതിരായി നടക്കാറുള്ളത്. ചിലപ്പോഴൊക്കെ അധിക്ഷേപങ്ങളിലേക്ക് വരെ നീങ്ങുന്നു. നേരെ തിരിച്ച് ജുനൈസ് ആരാധകർ അഖില്‍ മാരാരെയും വിമർശിക്കാറുണ്ട്.

അതേസമയം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകള്‍ ഏറെ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത് ജോണ്‍ ബ്രിട്ടോ എന്ന അഖില്‍ മാരാർ ആരാധകന്‍ പങ്കുവെച്ച ഒരു കുറിപ്പാണ്. അഖില്‍ മാരാർക്ക് വോട്ട് ചെയ്യുന്നവരോട് സഹതാപമാണുള്ളതെന്നാണ് ജുനൈസ് പറയുന്നത്. ഇത് മാരാർ ആരാധകരെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ഇയാള്‍ ആരോപിക്കുന്നത്. അത് മാത്രമല്ല, ബിഗ് ബോസ് ഇത് ചോദ്യം ചെയ്തില്ലെങ്കില്‍ ജുനൈസ് പുറത്ത് വരുമ്പോള്‍ ഞങ്ങള്‍ ചോദിക്കുമെന്നും അദ്ദേഹം പറയുന്നത്. ഏറെ വിമർശനങ്ങള്‍ക്ക് ഇടയാക്കിയ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ബിഗ് ബോസ് ടീം അംഗങ്ങളോടും ഏഷ്യാനെറ്റ് നോടും ഞങ്ങൾക്ക് ഒരു ചോദ്യം?. ബിഗ് ബോസ് ഷോ കാണുകയും ഞങ്ങൾക്ക് ഇഷ്ടമുള്ള ഒരു മത്സരാർത്ഥിയായ അഖിൽ മാരാർക്ക് ഞങ്ങൾ വോട്ട് ചെയ്യുകയും ചെയ്യുന്നു. ഞങ്ങളെ അപമാനിക്കുന്ന ജുനൈസിനോട് നിങ്ങൾ എടുത്തിരിക്കുന്ന നിലപാട് എന്താണെന്ന് അറിയാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്.

ജുനൈസ് കൂടെക്കൂടെ പറയുന്നത് ക്യാമറകൾ എല്ലാം ഒപ്പിയെടുക്കുന്നുണ്ട് എന്നാണല്ലോ. അഖിൽ മാരാർക്ക് വോട്ട് ചെയ്യുന്ന ജനങ്ങളോട് എനിക്ക് സഹതാപം മാത്രമെന്ന് അവന്‍ പറയുന്നു. എന്നിട്ടും നിങ്ങൾ എന്തുകൊണ്ട് മൗനം പാലിക്കുന്നു. ഞങ്ങൾ ഉൾപ്പെടുന്ന ഒരു വലിയ ജനതയല്ലേ നിങ്ങളുടെ ഈ ഷോയെ ഇത്രയും വലിയ ഒരു ഷോ ആക്കി മാറ്റിയത്. അതെന്താ ഞങ്ങളുടെ വോട്ടുകൾക്കും ഞങ്ങളുടെ ആളുകൾക്കും മാത്രം വിലയില്ലാതാവുന്നത്.
ഇത് നിങ്ങൾ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല. ഒരു ആവർത്തിയില്ല പല ആവർത്തി ജുനൈസ് ഇത് ആവർത്തിച്ചു കഴിഞ്ഞു. ഇനി നിങ്ങൾ ചോദ്യം ചെയ്യില്ല എന്ന് ഞങ്ങൾക്കറിയാം. ജുനൈസ് എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ ഇനി ഞങ്ങൾ ചോദ്യം ചെയ്തുകൊള്ളാം അവനോട്. ആ ചോദ്യത്തിന് ഉത്തരം നൽകാതെ അവനെ വിടർത്തുമില്ല.












Click it and Unblock the Notifications