അഖില്‍ മാരാർ സാബുവിനേക്കാള്‍ കേമനോ? റോബിന്റെ അടുത്ത് എത്തുമോ? ആരാധകർ കാരണങ്ങള്‍ നിരത്തുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവ് ആയതിന് പിന്നാലെ അഖില്‍ മരാരെ മുന്‍കാല ബിഗ് ബോസ് താരങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള നിരവധി കുറിപ്പുകളാണ് സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ നിറയുന്നത്. അഖില്‍ മാരാരോ സാബു മോനോ മികച്ചത്, റോബിനേക്കാള്‍ മികച്ചതാണോ അഖില്‍ തുടങ്ങിയ നിരവധി ചർച്ചകളും സജീവമാണ്.
ഇത്തരത്തില്‍ ഒരു കുറിപ്പില്‍ സീസണ്‍ ഒന്നിലെ വിജയി സാബുമോന് മുകളിലായി ഇവർ ആരും വന്നിട്ടില്ലെന്നാണ് യൂനുസ് മറിയം എന്നൊരു ബിഗ് ബോസ് ആരാധകന്‍ കുറിക്കുന്നത്. എന്നാല്‍ അതിന് ശേഷം മികച്ച് നില്‍ക്കുന്ന താരം അഖില്‍ മാരാർ ആണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായി ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കഴിഞ്ഞ 4 സീസണുകളിൽ ഏറ്റവും ഫാൻബേസ് ബിഗ് ബോസിലൂടെ സൃഷ്ടിച്ചവർ. ഗെയിമർ എന്ന നിലയിൽ സാബുവിനു മുകളിൽ ഇവരിലാരെങ്കിലും വന്നിട്ടുള്ളതായി തോന്നുന്നില്ല. ഒരോ സീസണുകളിലും അഗ്രസീവ് നേച്ചറുള്ള പാട്രിയാർക്കൽ ഐഡിയോളജി വാരി വിതറുന്ന ആളുകൾക്കാണ് മലയാളം ബിഗ് ബോസിൽ ഫാൻബേസ് ഇംമ്പാക്റ്റ് ഉണ്ടാക്കാൻ സാധിക്കാറുള്ളത് എന്ന് തോന്നാറുണ്ട്.
ഷോ കാണാത്തവർ പോലും യൂറ്റ്യൂബിലെ തെറ്റിദ്ധരിപ്പിക്കുന്ന കണ്ടന്റുകള്‍ വഴി ഒരു ഫാൻബേസ് സൃഷ്ടിച്ചെടുക്കും. ആദ്യം കൊടുക്കുന്ന ആ ഇമ്പാക്റ്റ് തന്നെയാണ് ഒരു മാസത്തിനുള്ളിൽ തന്നെ ഫാൻബേസ് സൃഷ്ടിച്ചെടുക്കാറുള്ളത്. എന്നാൽ സാബുവിനെ വിലയിരുത്തുമ്പോൾ അഗ്രസീവ് നേച്ചറും ഗെയിമും ഒത്തിണങ്ങിയ കിടിലൻ ഗെയിമർ ആയിരുന്നു.
അത് കൊണ്ട് തന്നെ സാബുവിന്റെ പേര് ഒരോ സീസൺ വരുമ്പോഴും ചർച്ചകളിൽ കടന്നു വരാറുണ്ട്. ആ സ്വീകാര്യത മറ്റുള്ളവർക്ക് കിട്ടിയിട്ടുണ്ടോ എന്നുള്ളത് സംശയകരമാണ്. ഏറ്റവും ദുരന്തം റോബിൻ രാധാകൃഷ്ണൻ തന്നെയായിരുന്നു. അയാൾ സൃഷ്ടിച്ചെടുത്ത ആരാധകർ തന്നെ തൂക്കി എയറിൽ കയറ്റി. പാടെ അയാളെ ചവറാക്കിമാറ്റി. രജത് കുമാർ ആവട്ടേ നനഞ്ഞ പടക്കമായി ആരാധകർ കൈവിട്ട മട്ടാണ്.
ഇനി അഖിൽ മാരാരിലോട്ട് വരാം. അഗ്രസീവായും ഐഡിയോളജിയുമായി തന്നെ തുടക്കത്തിൽ ഫാൻസിനെ ഉണ്ടാക്കിയെടുത്തു പിന്നീടങ്ങോട്ട് സീസൺ 5 നെ അഖിൽ സ്റ്റീൽ ചെയ്യുന്ന മൈൻഡ് ഗെയിം പുറത്തെടുത്തതോട് കൂടി ബാക്കിയുള്ള കണ്ടസ്റ്റൻസിന് അധികമൊന്നും ചെയ്യാനില്ലാതെ പോയി. വിഷ്ണുവെന്ന പക്കാ ബിബി മെറ്റീരിയലായി അവതരിച്ച അവതാരത്തെ മരാർ ബ്രില്യന്റായി വരുതിയിലാക്കി.

വിഷ്ണു പാടെ ഗെയിമിൽ നിന്നും വഴുതി വീണ് കളിയാക്കലുകളും പുച്ഛിക്കലും ബുള്ളിയിങ്ങുമായി മാത്രം അധഃപതിച്ചു. ഗെയിം മറന്ന് വിഷ്ണുവും ദുരന്തമായ കാഴ്ച യാതൊരു രീതിയിലും മനസ്സിലാക്കാനെ കഴിയുന്നില്ല. അഖിൽ തുടക്കത്തിൽ പുറത്തെടുത്ത ടോക്സിസിറ്റി നേച്ചർ അയാളുടെതല്ല എന്ന രീതിയിലേക്കാണ് ക്യാരക്റ്റർ സ്വിച്ച് ചെയ്തത്.
സത്യതിൽ അഖിൽ ഒരു ഭീകര ടോക്സിക്ക് വ്യക്തിത്വം അല്ല എന്ന രീതിയിലാണ് അവസാനം പുറത്ത് വന്നത്. അത് കാരണം തന്നെയാണ് ഒരു ഭീകര കോൺഫ്ലിക്റ്റ് ബിഗ് ബോസ് സീസൺ ഫൈവിൽ ഇല്ലാതിരുന്നതും. അതൊരു നല്ല സൂചനയാണ്. പരസ്പരം ഉമ്മകൾ കൈമാറിയും കെട്ടിപ്പിടിച്ചും വൈരാഗ്യ ബുദ്ധിയില്ലാതെ കളിച്ച മികച്ച മത്സരാർത്ഥികള്‍ മറ്റൊരു പ്രതീക്ഷയാണ്.
പുതിയ സീസൺ വരുമ്പോൾ പുതിയ ആളുകള്‍ വാഴ്തപ്പെടും....! അതു തന്നെയാണ് ഈ ഷോയുടെ വിജയവും. അടുത്ത സീസൺ തുടങ്ങും വരെ അഖിലിന്റെ ദിവസങ്ങളാണ്. അടുത്ത സീസണ്‍ തുടങ്ങിയാല്‍ മറ്റൊരാൾ. മികച്ച ഒരു സംവിധായകനായി മലയാള സിനിമ മേഖലയില്‍ അഖിൽ മാരാരിന് ശോഭിക്കാൻ സാധിക്കട്ടേ. മറ്റുള്ളവരും അവരുടെ മേഖലകളില്‍ കഴിവ് തെളിയിക്കട്ടെ.












Click it and Unblock the Notifications