Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഖിൽ മാരാർ പുറത്ത് നിന്ന് എല്ലാം അറിഞ്ഞു'; ഗെയിം മാറ്റിയതിന് പിന്നിൽ.. കാരണങ്ങൾ ഇതോ?

കൊച്ചി: ബിഗ് ബോസ് സീസൺ 5 ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത ആരോഗ്യ പ്രശ്നങ്ങൾ താൻ നേരിടുന്നതായി അഖിൽ ബിഗ് ബോസിനെ അറിയിച്ചിരുന്നു. തുടർന്ന് ബിഗ് ബോസ് കഴിഞ്ഞ ദിവസം അഖിലിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സ കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞായിരുന്നു അഖിൽ ഹൗസിനുള്ളിലേക്ക് മടങ്ങിയെത്തിയത്.

എന്നാൽ ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയ അഖിൽ ബിഗ് ബോസിൽ നടക്കുന്ന കാര്യങ്ങളെല്ലാം പുറത്ത് നിന്ന് അറിഞ്ഞാണ് ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നത് എന്ന സംശയമാണ് ആരാധകർ പങ്കുവെയ്ക്കുന്നത്. മടങ്ങി വരവിന് ശേഷമുള്ള അഖിലിന്റെ ഗെയിമിലെ മാറ്റങ്ങളാണ് ഇത്തരത്തിലുള്ള ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.

akhil-new-

സഹമത്സരാർത്ഥികളിൽ ഓരോരുത്തരുടേയും ഗെയിമിനെ വിലയിരുത്തിക്കൊണ്ട് അഖിൽ നടത്തുന്ന പ്രതികരണങ്ങളും ആർക്കൊക്കെ പിന്തുണ ഉണ്ടെന്നും ആരൊക്കെ പുറത്ത് പോകുമെന്നുമൊക്കെയുള്ള അഖിലിന്റെ പ്രവചനങ്ങളുമെല്ലാം പുറത്തേ കാര്യങ്ങൾ വ്യക്തമായി മനസിലാക്കിയെന്നതിന്റെ സൂചനയാണെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ഇത് സംബന്ധിച്ച് ആർമി ഗ്രൂപ്പിൽ ആരാധകൻ പങ്കിട്ട കുറിപ്പ് ഇങ്ങനെ-

'മാരാർ ഹോസ്പിറ്റൽ പോയി വന്നപ്പോൾ ബിഗ്ഗ് ബോസ്സ് ഷോയുടെ ഇതുവരെയുള്ള അവസ്ഥയെ പറ്റി കൃത്യവും വ്യക്തവുമായ ബ്രീഫിങ് കിട്ടി എന്നുള്ളത് വ്യക്തമാണ്.

1. മാരാർ വിഷ്ണു കോംബോ മാരാർക്ക് തന്നെ പണി ആണെന്ന് മാരാർ മനസ്സിലാക്കി. ഇനി അക്കു വിക്കു, അണ്ണൻ തമ്പി ഒന്നും ഇല്ല എന്നും വിഷ്ണുവിന്റെ ഗെയിമിനെ പറ്റിയും കൃത്യമായ അഭിപ്രായം.
2. ശോഭയെ ബുള്ളിയിങ് ചെയ്യുന്നത് ഉൾപ്പടെ നെഗേറ്റിവ് ആണെന്ന് മനസിലാക്കിയ മാരാർ ശോഭയെ കൂടുതൽ സപ്പോർട്ട് കൊടുക്കുന്നു.
3. ഇന്നലെ വരെ ജുനൈസ് പുറത്ത് പോകും എന്ന് പറഞ്ഞു നടന്ന മാരാർ ഇന്ന് ശോഭയും സാഗറും ആണ് ഈ ആഴ്ച ഡെയ്ഞ്ചർ ആയി ഉള്ളത് എന്നു പറയുന്നു

4. ഇന്നലെ വരെ സാഗർ ഉയർന്നു വരുന്ന ഗെയിമർ ആണ് എന്ന് പറഞ്ഞു മോർണിംഗ് ടാസ്ക്കിൽ കൈ അടിച്ച മാരാർ ഇന്ന് സാഗർക്ക് പുറത്ത് ഒരു സപ്പോർട്ടും ഇല്ല എന്ന നിലയിൽ പറയുന്നു.

5. ബിഗ്ഗ് ബോസ്സ് ഹോട്ടൽ ടാസ്‌ക്കിൽ ജുനൈസിന് പോസിറ്റീവും വിഷ്ണുവിന് നെഗറ്റീവ് ആയെന്നും മനസ്സിലാക്കുന്നു. ഇന്നലെ വരെ വിഷ്ണു ആണ് ആ ബിഗ്ഗ് ബോസ്സ് ഹോട്ടൽ ടാസ്ക്കിൽ ഗെയിം ചേഞ്ച്‌ കൊണ്ടു വന്നത് എന്നു പറഞ്ഞ ആൾ ആണ് മാരാർ.
6. കഴിഞ്ഞ ദിവസം വരെ മിഥുന് പുറത്ത് നല്ല സപ്പോർട്ട് ഉണ്ടെന്ന് പറഞ്ഞയാൾ ഇന്ന് മിഥുൻ ഔട്ടാവും എന്ന് പറഞ്ഞു.
7. റിനോഷ് ഉടനെ പുറത്താകും എന്നു പറഞ്ഞ മാരാർ റിനോഷ് ടോപ്പ് 5 ഇൽ കയറും എന്നും ജുനൈസ് ശോഭ എന്നിവർ പുറത്ത് പോവില്ല എന്നും പറഞ്ഞു.
8. ജുനൈസ് ശോഭ എന്നിവർ പുറത്ത് പോയാൽ അവരുടെ ഫാൻസ് വോട്ട് തനിക്ക് എതിരാവും എന്നു മാരാർ പറഞ്ഞു. ജുനൈസിനെയും ശോഭയെയും ഇത്ര കണ്ടു ബുള്ളിയിങ് ചെയ്ത മാരാർക്ക് സ്വല്പം വിവരം ഉള്ള ശോഭ ജുനൈസ് ഫാൻസ് വോട്ട് കൊടുക്കില്ല എന്നത് മാരാർക്ക് ഇപ്പൊ മനസ്സിലായി.

ഇങ്ങനെ പുറത്തെ കാര്യങ്ങൾ ഒക്കെ കൃത്യമായി പറഞ്ഞു കൊടുത്തു ഷോയിലേക്ക് കയറ്റി വിട്ട മാരാർക്ക് നേരിട്ട് കപ്പ് എടുത്തു കൊടുക്കുന്നത് ആവും ബിഗ്ഗ് ബോസ്സിനും ഏഷ്യാനെറ്റിനും നല്ലത്. ഇനി പുറത്തെ കാര്യങ്ങൾ അറിഞ്ഞെങ്കിൽ മാരാർ അത് ഷോയിൽ വന്നു പറയുമോ എന്നു ചോദിക്കുന്ന മാരാർ വെളുപ്പിക്കൽ ആർമിയോട് ആയി പറയുകയാണ്. ബിഗ്ഗ് ബോസ്സ് ഇതുവരെയുള്ള ഷോയിൽ ഏറ്റവും വലിയ വായാടി ആണ് മാരാർ. സ്വന്തം ഭാര്യയെ തല്ലിയ കാര്യം വരെ അഭിമാനം ആയി പറയുന്ന, ബിഗ്ഗ് ബോസ്സ് സീസൺ 5 ഞാൻ ആണ് പ്ലാൻ ചെയ്യുന്നത് എന്ന നിലയിൽ തള്ളുന്ന മാരാർ ജീൻ വൈസ് തന്നെ ഒരു തള്ളൻ ആണ്. അയാൾ പുറത്തു നിന്ന് അറിഞ്ഞ കാര്യങ്ങൾ പറയണ്ട എന്നു പ്ലാൻ ചെയ്താൽ പോലും അയാൾ അറിയാതെ പുറത്ത് നിന്ന് അറിഞ്ഞ കാര്യങ്ങൾ അറിയാതെ പറഞ്ഞു പോകും.

ഇത്ര ഇൻ ജസ്റ്റിസ് ആയി ആണ് കാര്യങ്ങൾ പോകുന്നത് എന്ന നിലയിൽ മാരാർ ഫാൻസ് ഒഴികെ വേറെ ഫാൻസ് ഒന്നും ഈ സീസൺ ഇനിയും കണ്ടിരുന്നിട്ട് ഒരു കാര്യവും ഇല്ല'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+