'ശോഭയ്ക്ക് രണ്ടാം സ്ഥാനം കിട്ടുന്നത് പോലും അംഗീകരിക്കാൻ പറ്റില്ല'; കാരണം പറഞ്ഞ് അഖിൽ
ബിഗ് ബോസ് മലയാളം സീസൺ 5ന്റെ ഗ്രാന്റ്ഫിനാലയ്ക്ക് ഇനി രണ്ട് ദിവസങ്ങൾ മാത്രമാണ് ബാക്കി. ആരായിരിക്കും വിജയി എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ആറ് പേരാണ് ഇപ്പോൾ ബിഗ്‌ബോസ് വീട്ടിൽ ഉള്ളത്.
അഖിൽ, ശോഭ, ഷിജു, സെറീന, റെനീഷ, ജുനൈസ് എന്നിവരാണ് ആ മത്സരാർത്ഥികൾ. ഗ്രാന്റ് ഫിനാലയിൽ നേരിട്ട് എത്തിയ നാദിറ പണപ്പെട്ടി ടാസ്‌ക്കിൽ ഏഴര ലക്ഷം രൂപ വാങ്ങി പുറത്തുപോവുകയായിരുന്നു.

അഖിൽ വിജയിക്കുമെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം, അതേസമയം ശോഭ ജയിക്കാനും സാധ്യത ഉണ്ടെന്നാണ് ഒരു വിഭാഗം പറയുന്നത്. അഖിൽ-ശോഭ പോരാട്ടമായിരിക്കും ഫിനാലയിൽ നടക്കാൻ പോകുന്നത്.
പുറത്തുനിന്ന് വന്ന കുടുംബാംഗങ്ങളും മുൻമത്സരാർത്ഥികളും പറഞ്ഞതനുസരിച്ച് താൻ തന്നെ വിജയിക്കുമെന്ന് അഖിൽ ഏതാണ്ട് ഉറപ്പിച്ചിട്ടുമുണ്ട്. ഇപ്പോൾ ശോഭ വിജയിക്കുന്നതിനെക്കുറിച്ചാണ് അഖിലും ഷിജുവും സംസാരിക്കുന്നത്.
ശോഭയ്ക്ക് രണ്ടാം സ്ഥാനം ലഭിക്കുന്നത് പോലും തനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്നാണ് അഖിൽ പറയുന്നത്. ഷിജുവാണ് ശോഭയെക്കുറിച്ച് ആദ്യം സംസാരിച്ച് തുടങ്ങിയത്. 'എനിക്ക് ഒട്ടും അങ്ങോട്ട് ദഹിക്കുന്നില്ല. എനിക്ക് ആദ്യമായി ഇറിറ്റേഷൻ വന്ന് തുടങ്ങി', എന്നായിരുന്നു ഷിജു പറഞ്ഞത്.
ഇതിന് പിന്നാലെ അഖിലും ശോഭയെക്കുറിച്ച് തനിക്ക് പറയാനുള്ള കാര്യം പറഞ്ഞുതുടങ്ങി. ശോഭ വിജയി ആവുമെന്ന് ഇപ്പോഴും 10 ശതമാനം പോലും താൻ വിശ്വസിക്കുന്നില്ല എന്നാണ് അഖിൽ പറയുന്നത്. അത് പറയാൻ പോലും ബുദ്ധിമുട്ട് തോന്നുന്നുവെന്നും അഖിൽ പറഞ്ഞു. ശോഭയ്ക്ക് രണ്ടാം സ്ഥാനം കിട്ടുന്നത് പോലും എനിക്ക് സ്വീകരിക്കാൻ പറ്റില്ലെന്നും അഖിൽ പറയുന്നുണ്ട്.
അവസാനം ഞാൻ ഇവിടുന്ന് ഇറങ്ങുമ്പോൾ എന്റെ കൂടെ വരുന്നയാൾ ശോഭ ആണെന്ന് പറയുമ്പോൾ തന്നെ ..ആരെയാ തോൽപ്പിച്ചത്? എന്റമ്മോ..ഇവിടേക്ക് വന്നപ്പോൾ ബിഗ്‌ബോസ് കൊടുത്ത ക്യാരക്റ്ററൈസേഷനിൽ പോലും ഫേക്ക് കാണിക്കുന്ന ഒരാൾ. ഒരു വിഷയത്തെ വേണ്ട രീതിയിൽ അവതരിപ്പിക്കാൻ സാധിക്കാത്ത ഒരാൾ, അഖിൽ പറയുന്നു.
അയൺ ലേഡി, സംരംഭക എന്നൊക്കെ പറഞ്ഞ് വരുന്ന ഒരാളാണ്. അവർ എത്ര പേരെ പ്രതിനിധീകരിച്ച് സംസാരിക്കേണ്ട ആളാണ്? എന്താണ് അവർ സംസാരിക്കുന്നത്? സ്വന്തം കഥ പറയുമ്പോൾ തന്നെ കാട് കയറി പോയി ഏതെങ്കിലും വഴിക്ക് പോയിട്ട് അവസാനം തിരിച്ച് നമ്മൾ ബസ് പിടിച്ച് കൊണ്ടുവരണം. ഒരു വിഷയത്തെതക്കുറിച്ച് അറിവോ ബോധമോ ഇല്ല, അഖിൽ പറയുന്നു.
ഇന്ത്യൻ പ്രസിഡന്റ് ആവണം എന്നൊക്കെ പറഞ്ഞിട്ട് ഒരു പഞ്ചായത്ത് മെമ്പർക്ക് ഉണ്ടാവേണ്ട പ്രഥമിക അറിവോ കാര്യങ്ങളോ പോലും സമൂഹത്തെക്കുറിച്ച് ഇല്ല അഖിൽ പറയുന്നു. ശോഭയക്ക് ഒരു സാമൂഹിക ബോധമോ സാമൂഹിക വിജ്ഞാനമോ ഇല്ലെന്നും .ശോഭയെ സ്വാർത്ഥയായ ഒരാളാണെന്നും ആണ് അഖിൽ പറയുന്നത്. അക്കാര്യമാണ് തങ്ങൾ മിനിയാന്ന് സംസാരിച്ചതെന്നും അഖിൽ പറയുന്നു.












Click it and Unblock the Notifications