Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശോഭയക്ക് രണ്ടാം സ്ഥാനം കൊടുക്കണമായിരുന്നോ?'; അഖിൽ മാരാരുടെ മറുപടി ഇങ്ങനെ

കൊച്ചി: സംവിധായകൻ അഖിൽ മാരാരാണ് ബിഗ് ബോസ് മലയാളം സീസൺ 5 കപ്പ് സ്വന്തമാക്കിയത്. ശക്തമായ മത്സരത്തിനൊടുവിലായിരുന്നു അഖിലിന് കപ്പ് ലഭിച്ചത്. തുടക്കം മുതൽ തന്നെ അഖിൽ മാരാരായിരിക്കും വിജയ് എന്ന തരത്തിലായിരുന്നു പ്രവചനങ്ങളെങ്കിലും അവസാന ഘട്ടത്തിലേക്ക് കടന്നതോടെ മത്സരം കടുത്തിരുന്നു. വോട്ടിംഗിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഫൈനലിൽ നടന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. അഖിൽ മാരാരും ശോഭ വിശ്വനാഥും തമ്മിലായിരുന്നു പോരാട്ടം എന്നായിരുന്നു വാർത്തകൾ വന്നത്.

തുടക്കത്തിൽ ശോഭയുടെ പേര് ബിഗ് ബോസ് സീസൺ 5 ൽ അത്ര ചർച്ചയായിരുന്നില്ലെങ്കിലും പിന്നീട് അഖിൽ മാരാർക്കെതിരെ പോരാട്ടം തുറന്നതോടെ ശോഭയും വലിയ വെല്ലുവിളിയായിരുന്നു ഉയർത്തിയത്. ഗെയിമുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച ശോഭയ്ക്ക് സീസൺ 5 ന്റെ കിരീടം ചൂടാൻ അർഹതയുണ്ടെന്ന തരത്തിലുള്ള വിലയിരുത്തലുകളും ഉണ്ടായിരുന്നു.

akhilsobha

അഖിൽ മാരാർ കപ്പടിച്ചാൽ ശോഭയ്ക്കായിരിക്കും രണ്ടാം സ്ഥാനം എന്ന പ്രവചനങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ എല്ലാ പ്രവചനങ്ങളേയും തള്ളി റനീഷ റഹ്മാനായിരുന്നു സീസൺ 5 ൽ രണ്ടാം സ്ഥാനം കൊണ്ടുപോയത്. നാലാം സ്ഥാനമായിരുന്നു ശോഭയ്ക്ക് ലഭിച്ചത്.

ബിഗ് ബോസ് മത്സരാർത്ഥികൾ തന്നെ ഇക്കാര്യത്തിൽ അത്ഭുതം പ്രകടിപ്പിച്ചിരുന്നു. നാദിറയെ പോലുള്ള മത്സരാർത്ഥികൾ പരസ്യമായി തന്നെ ഇതിൽ അതൃപ്തി പ്രകടമാക്കുകയും ചെയ്തിരുന്നു. അതേസമയം ഇപ്പോഴിതാ ശോഭയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചത് സംബന്ധിച്ച് വിജയിയായ അഖിൽ മാരാർ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ശോഭയ്ക്ക് രണ്ടാം സ്ഥാനം കൊടുക്കണമായിരുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കായിരുന്നു അഖിലിന്റെ മറുപടി.

'ഞാനാണോ ഇതൊക്കെ കൊടുക്കുന്നേ. ഞാനാണോ വോട്ട് ചെയ്തത്. ചോദ്യം കേട്ടാൽ ഞാൻ നാലാം സ്ഥാനം കൊടുത്ത പോലുണ്ടല്ലോ, എന്നാണ് അഖിൽ മറുപടി നൽകിയത്.ഫിനാലെയ്ക്ക് ശേഷം ശോഭ പിണങ്ങിപ്പോയെന്ന തരത്തിൽ പ്രചാരണങ്ങൾ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോ​ദ്യത്തിന് മറുപടി ഇങ്ങനെ-

'ശോഭ എവിടെ പിണങ്ങിപ്പോയെന്ന് ? എനിക്കറിയത്തില്ല. എന്നോട് ചോദിച്ചാൽ ഞാൻ എന്ത് പറയാനാണ്. അങ്ങനെ പറയുന്നവരോട് തന്നെ ചോദിക്ക്. ഞാൻ ഇക്കാര്യം അറിഞ്ഞിട്ടില്ല. അതിനകത്ത് ഉണ്ടായിരുന്നത് പോലെ തന്നെയാണ് ഞാൻ. എനിക്ക് ആരോടും യാതൊരു വിരോധവുമില്ല', അഖിൽ മാരാർ പറഞ്ഞു.

അതേസമയം ബിഗ് ബോസിൽ ഇതുവരെ എത്താൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് നാട്ടിലെത്തിയ പിന്നാല ശോഭ വിശ്വനാഥ് പ്രതികരിച്ചു. പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ശോഭ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+