Get Updates
Get notified of breaking news, exclusive insights, and must-see stories!

എവിക്ഷന്‍ പോലും അകത്ത് നിന്ന് നിയന്ത്രിച്ച റോബിന്‍: കഠിനാധ്വാനിയായ മാരാർ: മികച്ച താരം ആര്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെയിലേക്ക് അടുക്കുമ്പോള്‍ അഖില്‍ മാരാറുടെ വിജയം അദ്ദേഹത്തിന്റെ ആരാധകർ കൂടുതല്‍ ഉറപ്പിക്കുകയാണ്. അഖില്‍ മാരാർ സീസണ്‍ 5 കപ്പ് ഉയർത്തുമെന്നതില്‍ വലിയ ആത്മവിശ്വാസമാണ് ആരാധകർക്കുള്ളത്. തങ്ങളുടെ ഇഷ്ടതാരം എന്തുകൊണ്ട് വിജയത്തിന് അർഹനാണ് എന്നതിന് വിവിധ കാരണങ്ങളും അവർ നിരത്തുന്നു.

കഴിഞ്ഞ പല സീസണുകളിലും ആഘോഷിക്കപ്പെട്ട ടോക്സിക് താരങ്ങളെപ്പോലെയല്ല അഖില്‍ മാരാർ എന്നാണ് 'നോട്ടോ' എന്ന പേരില്‍ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ അറിയപ്പെടുന്ന ഒരു ആരാധകന്‍ കുറിക്കുന്നത്. തുടർന്ന് റോബിന്റേയും അഖില്‍ മാരാരുടേയും മത്സര രീതിയും അദ്ദേഹം താരതമ്യം ചെയ്യുന്നു. സോഷ്യല്‍ മീഡിയയില്‍ ചർച്ചാ വിഷയമായ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

 akhilmarar

കഴിഞ്ഞ സീസണിലെ എന്റെ പോസ്റ്റുകൾ ഓർമയുള്ള ആരേലുമുണ്ടോ എന്നറിയില്ല. അത്യാവശ്യം നല്ല റീച്ച് ലഭിക്കാറുണ്ടായിരുന്നു. ഒടുക്കം എഴുതിയ സ്റ്റോറി ആക്റ്റിവ് മെമ്പേഴ്സിന്റെ ഇടയിൽ വൻ ഹിറ്റും ആയിരുന്നു. ഈ ബോറൻ സീസൺ പോലെയായിരുന്നില്ലാലോ കഴിഞ്ഞ തവണ. ഗ്രൂപ്പുകൾ ഒക്കെ തകർപ്പൻ പോസ്റ്റുകളുടെ ചാകരയായിരുന്നു.

പറഞ്ഞു വരുന്നത്, കഴിഞ്ഞ തവണ രണ്ടോ മൂന്നോ പോസ്റ്റുകൾ ഒഴിച്ച് നിർത്തിയാൽ ഞാൻ എഴുതിയത് മുഴുവൻ റോബിനെതിരായിരുന്നു. ഭൂരിപക്ഷം പേരും പിന്തുണച്ചിരുന്ന മത്സരാർത്ഥിക്കു എതിരെ എഴുതിയതിനാൽ നല്ല വിമർശനവും കിട്ടിയിരുന്നു. പക്ഷെ എഴുത്തു നിർത്തിയില്ല. അന്നും ഇന്നും റോബിൻ ഒരു ഫേക്ക് ആണെന്നും, ക്വാളിറ്റി ഇല്ലാത്തവൻ ആണെന്നും ഉറച്ചു വിശ്വസിക്കുന്നു.

ഇപ്പോൾ ഈ പോസ്റ്റ് എഴുതാൻ കാരണം ഒരുപാടിടത്തു സാബുവിനെ പോലെ, രജിത്തിനെ പോലെ , റോബിൻ പോലെ ടോക്സിക്ക് കാരക്ടറുകളെ മാത്രമാണ് മലയാളി സ്വീകരിക്കുന്നത് എന്ന് കണ്ടു. സാബു, രജിത് ഇവരെയൊക്കെ പറ്റി എഴുതി പോസ്റ്റ് നീട്ടി കൊണ്ട് പോകുന്നില്ല. അപ്പോള്‍ റോബിൻ - മാരാർ താരതമ്യം മാത്രമാക്കി കാര്യം ചുരുക്കാം.

റോബിനെ കുറിച്ച് ഇത്രേം പോസ്റ്റുകൾ ഇട്ട ഞാൻ എന്ത് കൊണ്ട് മാരാർക്കെതിരെ ഒരു പോസ്റ്റും ഇടുന്നില്ല. ഈ ടോക്സിസിറ്റിയുടെ മാനദണ്ഡം അളക്കുന്നതു എങ്ങനെ ആണെന്നറിയില്ല. പക്ഷെ ചില ഒബ്‌സർവേഷൻ പങ്കുവെക്കുന്നു. മാരാർ റോബിനെ പോലെ 8 മാസം കുത്തിയിരുന്ന് പിആർ സെറ്റ് ചെയ്തു വന്നു കളിച്ചതല്ല. ഏതൊരു മത്സരാർത്ഥിയേയും പോലെ അങ്ങേര് പ്രമോഷന് വേണ്ടി ആളെ നിർത്തി. അല്ലാതെ റോബിനെ പോലെ പിആറിനെ വെച്ച് ഇമ്പാക്റ്റ് ഉണ്ടാക്കി, ഓരോ എവിക്ഷൻ പോലും അകത്തു നിന്ന് നിയന്ത്രിച്ചില്ല.

മാരാർ ഗെയിം കളിക്കുമ്പോൾ പ്രവോക്ക് ചെയ്യൂവെങ്കിലും അത് കഴിഞ്ഞാൽ എല്ലാവരുമായി വീണ്ടും പഴയത് പോലെയാവും. റോബിനെ പോലെ ഒറ്റപ്പെടൽ സ്ട്രാറ്റജിയും (കൂട്ടത്തിൽ ഒരു പ്രേമ സ്ട്രാറ്റജിയും ) എടുത്തിട്ടില്ല. അങ്ങേർക്കു അവിടെ നല്ല സുഹൃത്തുക്കൾ ഉണ്ട്, നല്ല തഗ്ഗ് അടിക്കാൻ അറിയാം, ലൈവ് ഒക്കെ കോമഡി കൊണ്ട് എന്റര്ടെയിന് ചെയ്യിക്കാനും അറിയാം. ഇതൊന്നും ഇല്ലാതെ എപ്പോഴും ഒരേ മുഖവുമായി ഇരുന്ന റോബിനെ ഓർമയുണ്ടല്ലോ.

 robin

ടാസ്കുകളിൽ മാരാർ നല്ല കഠിനാധ്വാനം തന്നെ ആദ്യം തന്നെ ഇട്ടിരുന്നു. ഒന്നിൽ കൂടുതൽ തവണ ക്യാപ്റ്റനായിട്ടുമുണ്ട്. (ചിലപ്പോഴൊക്കെ ഉഴപ്പിയില്ല എന്ന് പറയുന്നില്ല ) എന്നാൽ മറ്റവനെ പോലെ ഒരു ടാസ്‌കും ജയിക്കാതെ എല്ലാം കുളമാക്കി അലറി വിളിക്കാൻ നിന്നില്ല. ഈ ബോറൻ സീസൺ, കുറച്ചെങ്കിലും എൻഗേജിങ് ആക്കിയത് മാരാരും കൂട്ടരും തന്നെയാണ്.

5 സീസൺ കണ്ട അനുഭവത്തിൽ പറയാം, അടുത്ത വർഷം ബിഗ്‌ബോസ് തുടങ്ങുമ്പോൾ ഈ സീസണിലെ ഏതാണ്ടെല്ലാ മത്സരാർത്ഥികളേയും ആൾക്കാർ മറക്കും. പിന്നീടൊരു 5 വർഷം കഴിഞ്ഞാൽ ഇങ്ങനെ ഒരു സീസൺ ഉണ്ടായതായി ആൾക്കാർക്ക് ഓർമ കാണില്ല. കാരണം ഓർമയിൽ സൂക്ഷിക്കാൻ ഒരു മികച്ച കോമ്പറ്റീഷനോ, നല്ലൊരു മൊമെൻറ്റോ ഈ മത്സരാത്ഥികൾ ആരും തന്നിട്ടില്ല.

ഞാൻ മാരാർക്കു വോട്ട് സ്ഥിരമായി ചെയ്യുന്ന ആളല്ല. 5 തവണ എങ്ങാനുമേ ചെയ്തിട്ടുള്ളൂ. അപ്പോളൊക്കെ ആദ്യം എന്റെ വോട്ടുകൾ വിഷ്ണുവിനാരുന്നു. ചില തെറ്റുകൾ പറ്റിയെങ്കിലും വിഷ്ണു കണ്ടെന്റ് തന്ന മത്സരാർത്ഥിയാണ്. പിന്നെ ഇപ്പോൾ രണ്ടു മൂന്ന് വോട്ട് ഷിജു ചേട്ടായിക്ക് കൊടുത്തു. അത് പുള്ളി നല്ല കണ്ടെന്റ്റ് തരുന്ന ദിവസങ്ങളിൽ മാത്രമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+