Get Updates
Get notified of breaking news, exclusive insights, and must-see stories!

സെറീനയ്ക്ക് മുന്നിൽ മുണ്ട് പൊക്കി കാണിച്ച് അഖിൽ മാരാർ; 'ഇതാണ് എന്റെ ഒറിജിനൽ സ്വഭാവം', വീഡിയോ പുറത്ത്

കൊച്ചി: ബിഗ് ബോസ് സീസൺ 5 ലെ ശക്തനായ മത്സരാർത്ഥികളിൽ ഒരാളാണ് അഖിൽ മാരാർ. ടാസ്കുകളിലും ഹൗസിനുളളിലെ എല്ലാ വിഷയങ്ങളിലും അഖിൽ സജീവമാണ്. എന്നിരുന്നാലും അഖിലിന്റെ പല നിലപാടുകളും ഹൗസിലും പുറത്തുമെല്ലാം വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. സ്ത്രീവിരുദ്ധ നിലപാടുകൾ പങ്കുവെച്ചതിനും സഭ്യമല്ലാത്ത പ്രതികരണങ്ങൾ നടത്തിയതിനും ബിഗ് ബോസും അവതാരകനായ മോഹൻലാലുമടക്കം അഖിലിനെ താക്കീത് ചെയ്ത സാഹചര്യവും ഉണ്ടായിരുന്നു.

എന്നാൽ ഇപ്പോഴിതാ വീണ്ടും സഭ്യത വിട്ട് പെരുമാറുന്ന അഖിലിന്റെ വീഡിയോ ആണ് പുറത്തുവരുന്നത്. ഏഷ്യാനെറ്റ് പുറത്ത് വിട്ട പുതിയ പ്രമോ വീഡിയോയിൽ അഖിൽ സഹമത്സരാർത്ഥികൾക്ക് മുൻപിൽ മുണ്ട് പൊക്കി കാണിക്കുകയാണ്.

akhil marar

മത്സരാർത്ഥികൾ എല്ലാവരും ഒരുമിച്ചിരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇതിനിടയിൽ ഞാൻ ഒറിജിനലായി തന്നെയാണ് ബിഗ് ബോസിൽ നിൽക്കുന്നതെന്ന് പറഞ്ഞ് കൊണ്ട് സെറീനയ്ക്ക് മുൻപിലാണ് അഖിൽ മുണ്ട് പൊക്കി കാണിക്കുന്നത്. ഇതിന് പിന്നാലെ വൃത്തി കെട്ട, വെറും ഡേട്ടി ഗെയിം ആണ് ഇതെന്ന് കടുത്ത ഭാഷയിൽ ജുനൈസ് തുറന്നടിക്കുന്നുണ്ട്. ബോധപൂർവ്വം ഒരാൾ മുണ്ട് പൊക്കി കാണിക്കുന്നത് വളരെ മോശം തന്നെയാണെന്നാണ് വീഡിയോയിൽ നാദിറ പറയുന്നത്.

കഴിഞ്ഞ ദിവസം അഖിലിന്റെ ഒരു പരാമർശത്തിനെതിരെ ബിഗ് ബോസ് ഹൗസ് ഒന്നടങ്കം താരത്തിനെതിരെ രംഗത്തെത്തിയിരുന്നു. സെറീനയുമായി ബന്ധപ്പെട്ട വിഷയത്തിൽ അഖിൽ നടത്തിയ പരാമർശമായിരുന്നു വലിയ വിവാദത്തിന് കാരണമായത്. അനിയൻ മിഥുന് സെറീന തല മസാജ് ചെയ്ത് നൽകുന്നത് പുറത്ത് തെറ്റായ രീതിയിൽ വ്യാഖ്യാനം ചെയ്യപ്പെടുമെന്ന് നേരത്തേ അഖിൽ സെറീനയോട് പറഞ്ഞിരുന്നു. ഇക്കാര്യം ശോഭയ്ക്കും റെനീഷയ്ക്കും മുൻപിൽ അഖിൽ ആവർത്തിച്ചതിന് പിന്നാലെയാണ് തർക്കം മുറുകിയത്.

ടിപ്പിക്കൽ മലയാളികൾ തെറ്റിധരിക്കുമെന്നും സെറീനയ്ക്ക് പുറത്ത് മോശം വരരുത് എന്ന് കരുതിയാണ് താനത് പറഞ്ഞതെന്നും മാരാർ പറഞ്ഞു. എന്നാൽ തന്നോടാണ് അഖിൽ പറഞ്ഞതെങ്കിൽ മൈന്റ് യുവർ ഓൺ ബിസിനസ് എന്ന് പറഞ്ഞ് താൻ തള്ളിക്കളയുമെന്നായിരുന്നു ശോഭ പറഞ്ഞത്. സെറീനയും ഇതേ നിലപാട് സ്വീകരിച്ചു. ഇതോടെ പ്രകോപിതനായി അഖിൽ സംസാരിക്കുകയും ഇത് വാക്കേറ്റത്തിൽ കലാശിക്കുകയുമായിരുന്നു.

തുടർന്ന് ശോഭയ്ക്കെതിരെയായിരുന്നു അഖിൽ കയർത്തത്. തന്റെ കാര്യങ്ങൾ നേടിയെടുക്കാനായി മറ്റുള്ളവരെ സുഖിപ്പിക്കാൻ യാതൊരു മടിയുമില്ലാത്ത ആളാണ് ശോഭ എന്ന് അഖിൽ ആരോപിച്ചു.'പുറത്ത് സുഖിപ്പിച്ച് നടന്ന് കാര്യങ്ങൾ നേടിയെടുക്കുന്ന ആളാണ്, നിന്റെ ബിസിനസ് നീ ചെയ്യുന്നത് എങ്ങനെയാണ്, ഓരോരുത്തരേയും സുഖിപ്പിച്ച് കച്ചവടം ചെയ്യുകയല്ലേ', എന്നായിരുന്നു അഖിൽ പറഞ്ഞത്. ഇതിന് അഖിൽ മാരാരിന് അത്തരത്തിൽ മാത്രമേ ചിന്തിക്കാൻ സാധിക്കൂവെന്നായിരുന്നു ശോഭ നൽകിയ മറുപടി.

എന്തായാലും പുതിയ രംഗങ്ങൾ പുറത്ത് വന്നതോടെ അഖിലിന്റെ യഥാർത്ഥ സ്വഭാവം മനസിലാക്കാൻ ജനങ്ങൾക്ക് സാധിച്ചുവെന്ന കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. അഖിലിനെ പോലൊരാൾ ബിഗ് ബോസ് കിരീടം ചൂടാൻ ഒരിക്കലും അർഹനല്ലെന്നാണ് ചിലരുടെ കമന്റ്. കുടുംബ പ്രേക്ഷകർ കാണുന്നുവെന്ന് പറഞ്ഞ് മറ്റുള്ളവരെ ഉപദേശിക്കുന്ന ആളാണ് ഇപ്പോൾ മുണ്ട് പൊക്കി കാണിച്ചിരിക്കുന്നതെന്നാണ് ചിലർ കുറിക്കുന്നത്. അതേസമയം താൻ എന്ത് കാണിച്ചാലും പിന്തുണയ്ക്കാൻ പുറത്ത് ആളുണ്ടാകുമെന്ന അമിത ആത്മവിശ്വാസമാണ് അഖിലിനെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടുന്നു.

ബിഗ് ബോസിലേക്ക് പോകുന്നതിലും നല്ലത് ലുലു മാളിന് മുൻപിൽ വന്ന് നിന്ന് മുണ്ട് പൊക്കി കാണിക്കുന്നതാണെന്ന് അഖിൽ മാരാർ നേരത്തേ പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയും വീഡിയോയ്ക്ക് താഴെ കടുത്ത പരിഹാസം ഉയരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+