Get Updates
Get notified of breaking news, exclusive insights, and must-see stories!

'നല്ല വയർ': റെനീഷയോട് അഖില്‍ മാരാർ പറഞ്ഞത്; തക്ക മറുപടി, മാരാർ വീണ്ടും വിവാദത്തില്‍

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് അഖില്‍ മാരാർ. ബിഗ് ബോസിന് പുറത്ത് എന്തെല്ലാം നിലപാടുകള്‍ സ്വീകരിച്ചോ അത് തന്നെ വീടിനുള്ളിലും തുടരുന്ന വ്യക്തിയാണ് അഖില്‍. കൃത്യമായ പുരുഷാധിപത്യ-വലത് ചിന്താഗതിയുള്ള താരത്തിന്റെ പരാമർശം പലപ്പോഴും വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിട്ടുണ്ട്.

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിനെ കുറിച്ചുള്ള പരാമർശത്തില്‍ അഖിലിന് പരസ്യമായി തന്നെ എല്ലാവരോടും മാപ്പ് പറയേണ്ടി വരികയും ചെയ്തു. ഇപ്പോഴിതാ മറ്റൊരു വിവാദം കൂടി അഖില്‍ മാരാറെ ചുറ്റിപ്പറ്റി വന്നിരിക്കുകയാണ്. ഡമ്മി ടാസ്കിന് ശേഷം സഹമത്സാരാർത്ഥിയായ റെനീഷയോട് നടത്തിയ പരാമർശമാണ് ബിഗ് ബോസ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ അടക്കം വലിയ തോതില്‍ വിവാദമായിരിക്കുന്നത്.

akhil

റനീഷയുടെ വയറ്റിൽ പിടിച്ചു ഞെരിച്ചതിന് ശേഷം റെനീഷയോട് "നല്ല വയർ " എന്ന് അഖില്‍ മാരാർ പറഞ്ഞതാണ് വിവാദങ്ങളുടെ അടിസ്ഥാന കാരണം. ഇതിനോട് അപ്പോള്‍ തന്നെ റെനീഷ ശക്തമായി പ്രതികരിക്കുകയും ചെയ്തു. ഇത്തരം തമാശകള്‍ എന്റർടെയിന്‍ ചെയ്യുന്ന മറ്റുള്ളവർ ഉണ്ടാകാമെങ്കിലും തനിക്ക് അത് ഇഷ്ടമല്ലെന്നും എന്നെക്കുറിച്ച് ഇത്തരം കാര്യങ്ങള്‍ പറയരുതെന്നുമായിരുന്നു റെനീഷ വ്യക്തമാക്കിയത്.

ഈ സംഭവത്തിന്റെ ചുവട് പിടിച്ച് മാരാർക്കെതിരെ വലിയ വിമർശനമാണ് ഉയർന്ന് വരുന്നത്. 'ഓരോ ദിവസവും കഴിയുന്തോറും രായാവിന്റെ മുഖം മൂടികൾ അഴിഞ്ഞു വീണു കൊണ്ടിരിക്കുകയാണ്. ടാസ്ക്കിനിടെ ശോഭയെ തല്ലിയതും റനീഷയുടെ വയറ്റിൽ പിടിച്ചു തിരിച്ചതും പോരാഞ്ഞു പിന്നീട് വൃത്തികെട്ട ടോണിൽ റനീഷയോട് പറയുകയാണ്... "നല്ല വയർ " ആണെന്ന്. അപ്പോൾ മനപ്പൂർവം സ്പർശനസുഖത്തിനു വേണ്ടി തന്നെ പിടിച്ചതാണ്. '- എന്നാണ് ഒരു ആരാധകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഇത്തരം ഒരു ആളെയാണ് ഇന്ന് ഒരു വലിയ കൂട്ടം ഫാൻസ്‌ രായാവ് ആക്കി വച്ചിരിക്കുന്നത്. ഇയാളെ സപ്പോർട്ട് ചെയ്തു പോസ്റ്റുകളും കമന്റുകളും ഇടുന്നവരെ ഒന്ന് ശ്രദ്ധിച്ചോളൂ... അവർ സ്വന്തം ജീവിതത്തിലും സ്ത്രീകളെ ഇങ്ങനെ തരം താണ രീതിയിൽ ഉപഭോഗവസ്തുക്കളായി കാണുന്നവർ ആയിരിക്കും. അവരെ സംബന്ധിച്ചിടത്തോളം ബലാത്സംഗവും അശ്ലീല ആംഗ്യപ്രകടനവും മോശം സ്പർശനവും ഒക്കെ തമാശകളാണ്. ഈ രായാവ് ഇത്തവണ വിന്നർ ആയാൽ, ടോപ്‌ ഫൈവിൽ എങ്കിലും എത്തിയാൽ ഇന്നത്തെ കേരളസമൂഹം ലജ്ജിക്കേണ്ടി വരുമെന്നും ആരാധകർ കൂട്ടിച്ചേർക്കുന്നു.

തെറ്റ് ആണ്.. തെറ്റ് തന്നെ ആണ്.. റെനീഷയുടെ വയറ്‌ നല്ല രസമുള്ള വയറ്‌ ആണെന്ന് മാരാര്‍ പറഞ്ഞത് ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റില്ല. റെനിഷ ഫാൻസ് പറയുന്നത് പോലെ ലാലേട്ടൻ വീക്കെൻഡ് എപ്പിസോഡിൽ വയറിന്റെ പ്രശ്നം ചോദ്യം ചെയ്യുക തന്നെ വേണം!! പിച്ചിയത് പോട്ടെ അത് ഗെയിം ന്റെ ഇടക്ക് ആണെന്ന് കരുതാം അതെല്ലാം കഴിഞ്ഞ് അതിനെ കളിയാക്കുന്ന രീതിയില്‍ ലൈംഗീക ചുവ വച്ച് സംസാരിക്കുന്നത് തീര്‍ത്തും അരോചകമാണെന്നാണ് മറ്റൊരു ആരാധകന്റെ കുറിപ്പ്.

 akhil

അതേസമയം ഈ സംഭവത്തിലും അഖില്‍ മാരാറെ പിന്തുണച്ച് ഏറെപ്പേർ എത്തിയിട്ടുണ്ട്. ആ ടാസ്കിനിടയിൽ ഒരാളെ നാലുപേർ ചേർന്ന് അറ്റാക്ക് ചെയ്യുന്നതാണ് കണ്ടത്. അവർ പാവ യെ ആണ് പിടിച്ചു മേടിക്കേണ്ടത് അല്ലാതെ അയാളുടെ കഴുത്തിനു പിടിച്ചല്ല. അത് മനസിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും സഗാറിനില്ല. അതുപോട്ടെ പറഞ്ഞിട്ട് കാര്യമില്ല. ഒരാളെ എല്ലാവരും കൂടി പിടിച്ചു വലിക്കുമ്പോൾ അതിനിടയിൽ അയാളും തിരിച്ചു എന്തെങ്കിലും ഒക്കെ ചെയ്തേക്കാമെന്നാണ് അഖിലിനെ പിന്തുണച്ചുകൊണ്ട് ഒരാള്‍ കുറിക്കുന്നത്.

അങ്ങോട്ട് ചെയ്താൽ ഇങ്ങോട്ടും കിട്ടും. അതാണ് സെല്‍ഫ് ഡിഫെൻസ്. അല്ലെങ്കിൽ മാറി നിൽക്കണം. ഇനി അതിനിടയിൽ വയറു നോക്കി പിടിച്ചു എന്നൊന്നും പറയേണ്ട കാര്യമില്ല. വയറു നോക്കാൻ പറ്റിയ സമയം. ശ്വാസം കിട്ടുന്നില്ല അപ്പോഴാണ് വയർ.
പക്ഷെ അതിനു ശേഷം റെനീഷ കേൾക്കെ റെനീഷ യുടെ വയറിനെ കുറിച്ചു പറഞ്ഞത് അവൾക്കിഷ്ടമായില്ല. അവൾ അപ്പോ തന്നെ അതിനു മറുപടി യും കൊടുത്തു. മിടുക്കി. അങ്ങനെ തന്നെ വേണം.. ഇപ്പോൾ ഇത് കേട്ടു കൊണ്ടിരുന്നാൽ നാളെ ഇതിന്റെ അപ്പുറം പറയും. അതും സഹിക്കേണ്ടി വരും. ഇനി െനീഷ്‌യോട് ഇങ്ങനെ പറയില്ലായിരിക്കും.

എന്തായാലും തമാശ ആയി ഒരു കാര്യം റെനീഷ യോട് പറഞ്ഞതിന് റെനീഷ അപ്പോൾ മറുപടി കൊടുത്തു തീർത്ത കാര്യത്തിനെ ഇവിടെ ഇങ്ങനെ ഇട്ടു വളച്ചു ഓടിക്കേണ്ട കാര്യമില്ല.
ആരും പെർഫെക്ട് അല്ല. ഞാനും നിങ്ങളും ആരും. അങ്ങനെ ഒരാളില്ല. അഖിലിനും പോരായ്മകളുണ്ട്. അത് അറിഞ്ഞു കൊണ്ട് അയാളെ സപ്പോർട്ട് ചെയ്യാം ചെയ്യാതിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഇത് പലപ്പോഴായി സാഗർ മാരാരിനെ ഫിസിക്കലി ആക്രമിച്ച് പ്രൊവോക്ക് ചെയ്യുന്നു. സാഗറും റെനിഷയും സെറീനയും അനുവും ശോഭയും മത്സരിച്ച പാവകളിയിൽ ആരും പരസ്പരം ആക്രമിച്ചില്ല. എല്ലാവരും പാവ തട്ടിപ്പറിക്കുന്നതിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. എന്നാൽ അഖിൽ ഉൾപ്പെട്ട ഗെയിമിൽ അഖിലിനെ ശാരീരികമായി ഉപദ്രവിക്കുകയാണ് ചെയ്തത്. ഒരു പരിധി വരെ വേദന സഹിക്കുന്നയാളാണ് അഖിൽ ... അയാൾ ഇപ്പോൾ ഒരുപാട് കൺട്രോൾഡ് ആണെന്നുമാണ് മറ്റൊരാള്‍ കുറിക്കുന്നത്.

കഴിഞ്ഞ കളം മാറ്റം ടാസ്കിൽ ശോഭ പല തവണ കഴുത്ത് ഞെരിച്ചും തലയിൽ കേറിയിരുന്നും മാരാരെ വേദനിപ്പിച്ചു. മറ്റൊരു ഗെയിമിൽ ബസറിന് ശേഷവും റെനീഷ അയാളെ അടിച്ചിരുന്നു. എന്നിട്ട് ഒരു തവണ പോലും അയാൾ പ്രതികരിച്ചില്ല. ശാരീരികമായി ആക്രമിച്ച് അയാളിൽ നിന്ന് വലിയ രീതിയിലുള്ള ഒരു പ്രതികരണം സൃഷ്ടിക്കുക അതിന്റെ പേരിൽ അയാളെ ഈ ഷോയിൽ നിന്ന് പുറത്താക്കുക എന്നത് തന്നെയാണ് സാഗർ, ജൂനൈസ്, റെനിഷ, സെറീന, ശോഭ, തുടങ്ങിയവരുടെ ലക്ഷ്യം ... കാരണം ഇവർക്കാർക്കും അയാളെ മത്സരിച്ച് തോൽപ്പിക്കാനാവില്ല എന്ന് മനസ്സിലായിരിക്കുന്നുവെന്നും അഖില്‍ ആരാധകർ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+