'മുണ്ട് പൊക്കി കാണിക്കുന്നതാണ് ഭേദമെന്ന് പറഞ്ഞവനാണ്, ഇപ്പോൾ ബിഗ് ബോസിൽ കിടന്ന് മെഴുകുന്നു'; ബൈജു കൊട്ടാരക്കര
ബിഗ് ബോസ് മലയാളം സീസൺ 5 ൽ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് സംവിധായകൻ കൂടിയായ അഖിൽ മാരാർ. ബിഗ് ബോസ് കാണാൻ പോലും ഇഷ്ടപ്പെടാത്ത വ്യക്തിയാണ് താൻ എന്ന് മുൻപ് അഖിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ഷോയിലെത്തിയതോടെ തന്റെ ആ കാഴ്ചപ്പാട് തെറ്റായി പോയെന്നും വിചാരിച്ചത് പോലെ മോശമല്ല ഷോ എന്നുമാണ് അഖിൽ പിന്നീട് ഒരു എപ്പിസോഡിനിടെ പ്രതികരിച്ചത്.
അതേസമയം മത്സരാർത്ഥി എന്ന നിലയിൽ അഖിൽ മറ്റുള്ളവർക്ക് വെല്ലുവിളി തീർക്കുമ്പോഴും ബിഗ് ബോസിലെ പല പ്രതികരണങ്ങളുടേയും പേരിൽ കടുത്ത വിമർശനം അഖിലിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ അഖിലിന്റെ ഇത്തരം പ്രതികരണങ്ങൾക്കെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. ന്യൂസ് ഗ്ലോബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വായിക്കാം

'ബിഗ് ബോസിലേക്ക് വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖരെയാണ് ചാനൽ തിരഞ്ഞെടുക്കുക.ഷോയ്ക്ക് എത്ര വ്യൂവർഷിപ്പുണ്ടെന്നോ, ആരൊക്കെ കാണുന്നുണ്ടെന്നോയെന്നും അറിയില്ല. കാണുന്നവർ കാണട്ടെ. അതിൽ പ്രശ്നങ്ങളൊന്നുമില്ല. പക്ഷേ ഇത്തവണ ശ്രദ്ധേയമാകാര്യം അഖിൽ മാരാർ എന്ന കൊട്ടരക്കാരൻ ബിഗ് ബോസിൽ പങ്കെടുത്തിട്ടുണ്ടെന്നതാണ്.
അദ്ദേഹം ആകെ സംവിധാനം ചെയ്തത് താത്വിക അവലോകനം എന്ന സിനിമയാണ്. ആ സിനിമ നിലംതൊടാതെ പോയെന്നാണ് നിർമ്മാതാവ് പറഞ്ഞത്. എന്ത് തന്നെയായലും അഖിൽ പിന്നീട് പല താത്വിക അവലോകനങ്ങളും നടത്തുന്നതാണ് കണ്ടിട്ടുള്ളത്. ഒരിക്കൽ അഭിമുഖത്തിൽ അഖിൽ മാരാരോട് ബിഗ് ബോസ് കണ്ടിട്ടുണഅടോയെന്ന ചോദ്യത്തിന് പരിഹാസമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ബിഗ് ബോസിൽ പങ്കെടുക്കുന്നതിനേക്കാൾ ഭേദം ലുലു റോഡിൽ പോയി മുണ്ട് പൊക്കി കാണിക്കുന്നതല്ലേയെന്നാണ്.ബിഗ് ബോസ് എന്ന പരിപാടി താൻ കാണാറില്ലെന്നും അത് കണ്ടാൽ ജീവിതം തുലഞ്ഞ് പോകുമെന്ന നിലയ്ക്കുമായിരുന്നു പ്രതികരണം.ഇത്തരത്തിലൊക്കെ പറഞ്ഞ അഖിൽ മാരാർ ഇപ്പോൾ ബിഗ് ബോസിൽ കയറി ഇപ്പോൽ മെഴുകുകയാണ്.

ഇടയ്ക്ക് ഷോ കണ്ടപ്പോൾ അഖിൽ മാരരെ നേരിട്ട് കണ്ടെങ്കിൽ രണ്ട് ചീത്ത വിളിക്കണമെന്ന് തോന്നി. എന്നാൽ മോഹൻലാൽ അതിന് വേണ്ട വിധം അന്ന് അഖിലിന് കൊടുത്തിട്ടുണ്ട്. 200 രൂപയുടെ അരിയും പയറും മോഷ്ടിച്ചതിന് അട്ടപ്പാടി മധുവിനെ കളിയാക്കുന്ന തരത്തിൽ ഷോയിൽ സംസാരിച്ചത്. മോഹൻലാൽ മധുവിനെ വിശേഷിപ്പിച്ചത് സഹോദരൻ എന്നാണ്.
അട്ടപ്പാടി മധുവിനെ പോലെ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ കഴിയാത്ത ഒരാളെ ഇത്തരത്തിൽ പരിഹസിക്കുന്നയാളുടെ മനസിലിരിപ്പ് ഊഹിക്കാവുന്നതേയുള്ളൂ', ബൈജു കൊട്ടാരക്കര പറഞ്ഞു.
അതേസമയം ബിഗ് ബോസ് സീസൺ 5 ൽ നിന്നും തനിക്ക് പുറത്ത് പോകണമെന്ന് ആഗ്രഹമുണ്ടെന്നാണ് കഴിഞ്ഞ ദിവസം അഖിൽ മാരാർ ബിഗ് ബോസിനോട് പറഞ്ഞത്. തനിക്ക് ഒറ്റപ്പെടൽ പോലെ തോന്നുന്നുവെന്ന തരത്തിലായിരുന്നു ബിഗ് ബോസിനോടുള്ള അഖിലിന്റെ കൺഫെഷൻ. അഖിൽ ഷോയിൽ തുടരുന്നതിനിടെ മടുപ്പ് വെളിപ്പെടുത്തി കരയുകയും ചെയ്തിരുന്നു.
അതേസമയം അഖിലിന്റെ ഈ കരച്ചിലിൽ സോഷ്യൽ മീഡിയയിലും ചർച്ച ഉയർന്നിട്ടുണ്ട്. അഖിലിന്റേത് വെറും നാടകമാണെന്നാണ് ഒരു കൂട്ടരുടെ വിമർശനം. എന്നാൽ മനസിൽ നൻമയുള്ളത് കൊണ്ടാണ് അഖിൽ അത്തരത്തിൽ പ്രതികരിച്ചതെന്നാണ് മറുവിഭാഗം പറയുന്നത്.












Click it and Unblock the Notifications