'ബിഗ് ബോസിനോട് പുച്ഛം, ഇതിലും നല്ലത് ലുലുവില്‍ പോയി തുണിപൊക്കിക്കാണിക്കുന്നത്; അഖില്‍ മാരാർ എയറില്‍'
ബിഗ് ബോസ് മലയാളം സീസണ്‍ 5 തുടക്കം മുതല്‍ തന്നെ അടിയും ബഹളവുമൊക്കെയായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. വിവിധ തലങ്ങളില്‍ നിന്നുള്ള വ്യത്യസ്തരായ മത്സരാർത്ഥികളെ കൊണ്ട് സമ്പന്നമാണ് ഇത്തവണത്തെ സീസണും. മത്സരാർത്ഥികള്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് സംവിധായകന്‍ അഖില്‍ മാരാർ. താരത്തിനായി പുറത്ത് ആരാധക കുട്ടായ്മയൊക്കെ വളർന്ന് കഴിഞ്ഞു. അതേസമയം തന്നെയാണ്, അഖില്‍ മാരാർ നേരത്തെ ബിഗ് ബോസിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും സജീവ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്.
'ബിഗ് ബോസ് പോലെ ഇതുപോലെപുച്ഛമുള്ള ഒരു പരിപാടി വേറെയില്ല. അഞ്ച് മിനുട്ട് ഈ പരിപാടി തികച്ച് കണ്ടിട്ടില്ല. അതിലേക്ക് എനിക്ക് താല്‍പര്യമില്ല. ഒരു പക്ഷെ വിളിച്ചാല്‍ പോണമെന്നാണ് ജോജു ചേട്ടന്‍ ഉള്‍പ്പടെയുള്ളവർ പറയുന്നത്. ഇതൊന്നും ഒന്നുമല്ലെന്ന് കാണിച്ച് കൊടുക്കണമെന്നുമുണ്ട്. അതിലും ഭേദം ലുലുമാളില്‍ പോയി മുണ്ട് പൊക്കി കാണിച്ച് നാല് പേരെ കൂട്ടുന്നതല്ലേ. ഭ്രാന്താണെന്ന് പറയുമെങ്കില്‍ കാണാന്‍ ആളുണ്ടാവും'- എന്നായിരുന്നു അഖില്‍ മരാർ പറഞ്ഞത്.

ഈ സംഭവം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ചർച്ച ചെയ്യുന്നത്. ഇതോടെ എന്തായാലും മാരാർ എയറിലായെന്നാണ് വ്ളോഗർ സായി കൃഷ്ണ അഭിപ്രായപ്പെടുന്നത്. ബിഗ് ബോസില്‍ സോഷ്യല്‍ മീഡിയയുടെ പവർ കഴിഞ്ഞ സീസണില്‍ വ്യക്തമായതാണ്. ഇപ്രാവശ്യമാവട്ടെ അത്യാവശ്യം സോഷ്യല്‍ റെലവന്റ് ആയിട്ടുള്ള വിഷയങ്ങളില്‍ ഇടപെടുന്ന ആളുകള്‍ അതിന് അകത്തുണ്ട്. അതുകൊണ്ട് അവർ പുറത്ത് ഈ ഷോയിനെ കുറിച്ച് അടക്കം പറഞ്ഞ കാര്യങ്ങള്‍ എയറില്‍ കിടക്കുന്നുണ്ട്. അതൊക്കെ ഷോയ്ക്ക് അകത്തുള്ള സമയത്ത് സ്വാഭാവികമായും കുത്തിപ്പൊങ്ങി വരുമെന്നും സായി കൃഷ്ണ പറയുന്നു.
ആരുടെ കാര്യത്തിലാണെങ്കിലും അത് അങ്ങനെ തന്നെയെ സംഭവിക്കുകയുള്ളു. എന്തായാലും അഖില്‍ മാരാർ എയറിലാണ്. മുപ്പർ ഇതൊന്നും മനസ്സിലാക്കാതെ അതിന് അകത്ത് കളിച്ചുകൊണ്ടിരിക്കുകയാണ്. മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളൊക്കെ കുത്തിപ്പൊങ്ങുമെന്ന് വിചാരിച്ചിരുന്നെങ്കില്‍ ആദ്യ ദിവസം തന്നെ പൊങ്ങിവരുമെന്ന് പ്രതീക്ഷിച്ച് കാണില്ല.
അഖില്‍ മാരാരുടെ പേജ് ആരോ ഹാന്‍ഡില്‍ ചെയ്യുന്നുണ്ട്. അതോടൊപ്പം തന്നെ ഷെഡ്യൂള്‍ ചെയ്ത പോസ്റ്റൊക്കെ പൊങ്ങി വരുന്നുണ്ട്. അത്തരത്തില്‍ അഖില്‍ മരാർ ഷെഡ്യൂള്‍ ചെയ്ത് വെച്ച പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്. ' ഈ വീഡിയോ നിങ്ങള്‍ കാണുമ്പോള്‍ ആദ്യത്തെ ഒരു ദിവസം കഴിഞ്ഞിട്ടുണ്ടാവും. എന്നെ സംബന്ധിച്ച് ബിഗ് ബോസ് എന്ന ഈ പരിപാടി നാളിതുവരെ കണ്ടിട്ടുള്ള ഒരാള്‍ ആയിരുന്നില്ല. ഈ പരിപാടിയോടോ അതില്‍ നിന്ന് കിട്ടുന്ന ഫെയിമിനോടോ വലിയ ആഗ്രഹമൊന്നും ഇല്ലായിരുന്നു' അഖില്‍ മാരാർ വീഡിയോയില്‍ പറയുന്നു.

ഞാന്‍ പടം ചെയ്യാന്‍ ഇരിക്കുന്ന ജോജു ജോർജും ഉണ്ണി മുകുന്ദനുമൊക്കെ നിർബന്ധിച്ചത് കൊണ്ടാണ് ഇതിലേക്ക് വന്നത്. ഈ പരിപാടിക്ക് പറ്റിയ ഒരു മെറ്റീരിയലാണെന്ന് അവർ പറഞ്ഞു. എന്നെ വ്യക്തിപരമായി അറിയാവുന്ന ആളുകള്‍ക്ക് എന്റെ യഥാർത്ഥ സ്വഭാവം അറിയാം. പക്വതയില്ലായ്മ, കുട്ടിത്തം ഒക്കെയുള്ള ഒരു വ്യക്തിയാണ് ഞാനെന്നും അഖില്‍ മാരാർ പറയുന്നു.
പക്വതയില്ല, കുട്ടിത്തമാണ് എന്നൊക്കെ അഖില്‍ മാരാർ പറഞ്ഞ സ്ഥിതിക്ക് ഇനിയിപ്പോള്‍ എന്തൊക്കെ കുട്ടിത്തം കാട്ടിയാലും പ്രശ്നമില്ല. ഇനി പല കുട്ടികളും പ്രതീക്ഷിക്കാം. എന്നാല്‍ ഇതൊന്നും അല്ലാലാലോ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്. മുണ്ട് പൊക്കി കാണിക്കാന്‍ ലുലുമാള്‍ തന്നെ വേണമെന്നില്ല. ബിഗ് ബോസില്‍ നിന്നും പൊക്കിക്കാണിക്കാം. ഇത്രയൊക്കെ പറഞ്ഞിട്ടും വീണ്ടും അവിടെ തന്നെ എത്തിയല്ലോയെന്നും സായി കൃഷ്ണ ചോദിക്കുന്നു.












Click it and Unblock the Notifications