'അടിച്ചു നിന്റെ ചെവിക്കല്ല് ഇളക്കുമെന്ന് പറഞ്ഞാൽ കേട്ട് നിൽക്കുമോ? പൂവിട്ട് പൂജിക്കുമോ?'; വൈറൽ കുറിപ്പ്
അതീവ നാടകീയ രംഗങ്ങളാണ് ബിഗ് ബോസ് ഈസ്റ്റർ എപ്പിസോഡിൽ കഴിഞ്ഞ ദിവസം നടന്നത്. ടാസ്കിനിടയിൽ മത്സരാർത്ഥികളിൽ ഒരാളായ അഖിൽ മാരാർ മറ്റ് മത്സാർത്ഥികൾക്കെതിരെ മോശം ഭാഷ പ്രയോഗിച്ചതോടെ തർക്കം ഉടലെടുക്കുകയായിരുന്നു. സംഭവം വലിയ ബഹളത്തിലേക്ക് നീങ്ങിയതോടെ അവതാരകനായ മോഹൻലാൽ ഇടപെടുകയും അഖിൽ പരസ്യമായി മാറ്റ് പറയുകയും ചെയ്തു.
അതിനിടെ ഗെയിമിനിടെ അഖില്‍ തന്നെയും ജുനൈസിനെയും വ്യക്തിപരമായി അധിക്ഷേപിച്ചെന്നും അതിന് തങ്ങളോട് പ്രത്യേകം ഖേദപ്രകടനം നടത്തണമെന്നും സാഗര്‍ സൂര്യ ആവശ്യപ്പെട്ടു. എന്നാൽ ഖേദം പ്രകടിപ്പിക്കില്ലെന്ന് അഖിൽ നിലപാട് എടുത്തതോടെ രംഗം കൂടുതൽ വഷളാകുകയായിരുന്നു. ഒടുവിൽ അവതാരകനായ മോഹൻലാൽ ഷോ വിട്ട് ഇറങ്ങി പോകുന്ന സാഹചര്യവും ഉണ്ടായി.

അതേസമയം ഇന്നലത്തെ സംഭവത്തോട് കൂടി ബിഗ് ബോസ് ആരാധകർക്കിടയിൽ ഒരു വലിയ വിഭാഗം അഖിലിനെ പിന്തുണച്ച് രംഗത്തെത്തുന്നുണ്ട്. എന്നാൽ ഈ പിന്തുണയെ രൂക്ഷമായി വിമർശിക്കുകയാണ് ഒരു ബിഗ് ബോസ് ആരാധികയായ സയന എസ് ജെ. ഇത്രയും നിലവാരം തകർച്ചയുള്ള ബിഗ്‌ബോസും പ്രേക്ഷകരും മലയാളത്തിൽ മാത്രമേയുള്ളുവെന്ന് സയന പറയുന്നു. സയനയുടെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം
ആത്മാഭിമാനം എന്നൊരു സാധനം ഉണ്ടെങ്കിൽ അനാവശ്യമായി നമ്മളെ തെറിവിളിക്കുന്നവർക്കെതിരെ നമ്മൾ പ്രതികരിക്കും..എപ്പോഴും ഈ മലയാളി സമൂഹത്തിൽ തെറ്റ് ചെയ്തവർ രാജാവും അത് ചോദ്യം ചെയ്യപ്പെടുന്നവർ കുറ്റവാളികൾ ആവുന്നതും എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?? അത് മലയാളികളുടെ നിലവാരതകർച്ച കാരണമാണ്..
എത്ര സീസൺ കഴിഞ്ഞാലും പഠിക്കാതെ വീണ്ടും വീണ്ടും രാജാവിനെ വാർത്തെടുക്കാൻ സ്വന്തം ചിന്താശേഷിയെ മറ്റൊരാളുടെ കാൽക്കൽ കൊണ്ടുപോയി വെക്കുന്ന സ്ഥിരം പരിപാടി ഈ സീസണിലെങ്കിലും അവസാനിക്കുമെന്ന് കരുതിയവർക്ക് തെറ്റി.മലയാളികൾ ഒരിക്കലും മാറില്ല..

മോഹൻലാലിന്റെ മുൻപിൽ വെച്ച് എന്തിന് സാഗർ ക്ഷമ ചോദിപ്പിച്ചു..അത് കഴിഞ്ഞു പോരായിരുന്നോ എന്ന് പറയുന്നവരോട് ഈ പറയുന്ന മോഹൻലാലിന്റെ മുന്നിൽ വെച്ചു തെറി വിളിച്ചു ആളുകളെ അടിക്കാൻ ചെന്ന അഖിലിന് പ്രശ്നമൊന്നുമില്ലെ??
കോമൺ ആയി എല്ലാവരെയും ആണ് "അമ്മൂമ്മയുടെ പതിനാറ്" എന്ന് പറഞ്ഞതെന്ന് അഖിൽ പറയുമ്പോൾ അയാൾ കോമൺ ആയി എല്ലാവരോടും മാപ്പ് ചോദിക്കാൻ ബാധ്യസ്ഥനാണ്..അത് അയാൾ ചെയ്തു വളരെ നല്ല കാര്യം..പക്ഷേ രണ്ട് പേരുടെ മുഖത്തേക്ക് വിരൽ ചൂണ്ടി "എന്നോട് കോണാത്തിലെ വർത്തമാനം പറയരുത്"എന്ന് പറഞ്ഞതിന് അവരോട് പേർസണൽ ആയി ക്ഷമ ചോദിക്കേണ്ടതും അയാളുടെ കടമയാണ്..

അത് പറ്റാതെ സൗകര്യമില്ല എന്റെ സ്വാഭാവം നിനക്കറിയില്ല എന്നൊക്കെ പറഞ്ഞ് അഹങ്കാരം കാണിച്ചിട്ട് അവസാനം തെറി കേട്ട സാഗറും റെനീഷയുമൊക്കെയായി തെറ്റുകാർ.ഇതല്ലേ പൊന്ന് മലയാളികളേ എല്ലാ തവണയും ബിഗ്‌ബോസിൽ നടക്കുന്നത്? ഇത്രയും നിലവാരം തകർച്ചയുള്ള ബിഗ്‌ബോസും പ്രേക്ഷകരും മലയാളത്തിൽ മാത്രമേയുള്ളു.
ഇനി നിങ്ങളുടെ രാജാവിന്റെ വായിൽ നിന്ന് വരുന്നതൊക്കെയും ന്യായീകരിച്ച് 70 ദിവസം വരെ മുന്നോട്ട് പോകൂ..ആ 70 ദിവസവും ആരെങ്കിലും നിങ്ങളെ തെറി വിളിച്ചാൽ അത് കേട്ട് മിണ്ടാതിരുന്നു മാതൃകയാവൂ കഷ്ട്ടം തന്നെ..












Click it and Unblock the Notifications