പിന്നില്‍ റോബിനോ ജുനൈസോ..? മാരാരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ആക്രമിക്കപ്പെടുന്നുവെന്ന് അനുയായികള്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് മുന്‍പ് തന്നെ ശ്രദ്ധിക്കപ്പെട്ടയാളാണ് അഖില്‍ മാരാര്‍. ഒരു താത്വിക അവലോകനം എന്ന സിനിമയുടെ സംവിധായകനായ അഖില്‍ മാരാര്‍ ടെലിവിഷന്‍ ചര്‍ച്ചകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഉണ്ണിമുകുന്ദനും യൂട്യൂബ് വ്‌ളോഗര്‍ സായ് കൃഷ്ണയും തമ്മിലുള്ള പ്രശ്‌നത്തില്‍ ഉണ്ണിമുകുന്ദനെ പിന്തുണച്ച് അഖില്‍ മാരാര്‍ രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥി റോബിന്‍ രാധാകൃഷ്ണനുമായി അഖില്‍ മാരാര്‍ ഉടക്കിയത്. ഒരു സിനിമാ പ്രൊമോഷന്റെ ചടങ്ങിനിടെ ഉണ്ണിമുകുന്ദനെ കൂകിവിളിക്കാന്‍ റോബിന്‍ രാധാകൃഷ്ണന്‍ തന്റെ അനുയായികളോട് പറഞ്ഞു എന്ന് അഖില്‍ മാരാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അഖില്‍ മാരാര്‍ക്കെതിരെ റോബിന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

AKHIL MARAR

ഇതൊക്കെ കഴിഞ്ഞതിന് ശേഷമാണ് അഖില്‍ മാരാര്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നത്. തുടക്കത്തില്‍ ബിഗ് ബോസ് ഹൗസില്‍ അഖില്‍ മാരാര്‍ക്ക് വലിയ പരിഹാസങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ പോകപ്പോകെ അഖില്‍ മാരാര്‍ ബിഗ് ബോസ് ഹൗസിലെ ഏറ്റവും മികച്ച എന്റര്‍ടൈനര്‍ ആയ മത്സരാര്‍ത്ഥി എന്ന വിശേഷണം സ്വന്തമാക്കിയിരുന്നു. ഇന്ന് ബിഗ് ബോസിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥിയുമാണ് അഖില്‍ മാരാര്‍.

അതിനിടെ ഈ സീസണിലെ അമ്പതാം എപ്പിസോഡിന് പിന്നാലെ ചലഞ്ചേഴ്‌സ് എന്ന നിലയില്‍ മുന്‍ മത്സരാര്‍ത്ഥികളായ റോബിന്‍ രാധാകൃഷ്ണനും രജിത് കുമാറും ബിഗ് ബോസ് ഹൗസിലേക്ക് എത്തിയിരുന്നു. ഇതോടെ അഖില്‍ മാരാര്‍-റോബിന്‍ മുഖാമുഖത്തിനായിരുന്നു എല്ലാവരും കാത്തിരുന്നത്. എന്നാല്‍ ചട്ടം ലംഘിച്ചതോടെ റോബിന്‍ രാധാകൃഷ്ണനെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കി.

ഇതിന് പിന്നാലെ ഏഷ്യാനെറ്റിനേയും ബിഗ് ബോസിനേയും കുറ്റപ്പെടുത്തി റോബിന്‍ രംഗത്തെത്തിയിരുന്നു. അതേസമയം അഖില്‍ മാരാരെ പുറത്താക്കാന്‍ പോയ റോബിന് സ്വയം പുറത്തേക്ക് പോരേണ്ടി വന്നു എന്ന് പറഞ്ഞ് മാരാര്‍ ഫാന്‍സ് പരിഹാസവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ റോബിന്‍ ഫാന്‍സും സോഷ്യല്‍ മീഡിയയില്‍ അഖില്‍ മാരാര്‍ക്ക് എതിരെ പോസ്റ്റുകള്‍ പങ്ക് വെച്ചിരുന്നു.

ഇപ്പോഴിതാ അഖില്‍ മാരാരുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുകയാണ് എന്ന് പറഞ്ഞ് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മാരാരുടെ ഫാന്‍സ്. അഖില്‍ മാരാരുടെ ഫേസ്ബുക്ക് പേജിലൂടെ തന്നെയാണ് ഇക്കാര്യം ആരാധകരും അദ്ദേഹത്തിന്റെ അനുയായികളും അറിയിച്ചിരിക്കുന്നത്. എന്നാല്‍ ആരാണ് ഇതിന് പിന്നില്‍ എന്ന് പോസ്റ്റില്‍ വ്യക്തമായി പറയുന്നില്ല.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പ്രിയ്യപ്പെട്ട സ്‌നേഹിതരെ അഖില്‍ മാരാരുടെയും മറ്റും ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ അക്കൗണ്ട്‌സ് തുടര്‍ച്ചയായി അറ്റാക്ക് ചെയ്യപ്പെടുന്നുണ്ട് എന്നുള്ളതാണ് നമ്മുടെ ബലമായ സംശയം. ഫേസ്ബുക്ക് അക്കൗണ്ട് നമുക്ക് വിജയകരമായി സംരക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് പറയുമ്പോഴും ഇന്‍സ്റ്റാഗ്രാം നമുക്ക് ഇഷ്യൂ റിസോള്‍വ് ചെയ്യാന്‍ കുറച്ചുകൂടി സമയം ആവശ്യമായി വന്നിട്ടുണ്ട്.

വ്യക്തമായ തെളിവുകള്‍ ഇപ്പോള്‍ ഇല്ലാത്തതിനാല്‍ നമ്മള്‍ ആരെയും തന്നെ കുറ്റപ്പെടുത്താനോ സമൂഹത്തിന്റെ മുന്നില്‍ ആരോപണ വിധേയര്‍ ആക്കാനോ ആഗ്രഹിക്കുന്നില്ല. വളരെ വേഗത്തില്‍ തന്നെ പ്രശ്‌നപരിഹാരം ചെയ്തു പൂര്‍വാധികം ശക്തിയോടെ ഞങ്ങള്‍ തിരിച്ചു വരുന്നതായിരിക്കും. ഞങ്ങള്‍ക്ക് കിട്ടുന്ന മെസ്സേജുകളും ഫോണ്‍ കോള്‍സും നിങ്ങളുടെ വേവലാതിയും അഖില്‍ മാരാരോടുള്ള ഇഷ്ടവും വ്യക്തമാക്കുന്നു.

നിങ്ങളുടെ ഈ സ്‌നേഹത്തിനു ഒരായിരം നന്ദി. കൂടുതല്‍ വിവരങ്ങള്‍ ഞങ്ങള്‍ ഉടനെ തന്നെ അറിയിക്കുന്നതായിക്കും, എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. പ്രവീണ്‍ സുധാകര്‍ ജലജ എന്ന പേരില്‍ ആണ് അഖില്‍ മാരാരുടെ ഔദ്യോഗിക അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് താഴെ ആക്രമണത്തിന് പിന്നില്‍ റോബിന്‍ ഫാന്‍സോ ജുനൈസ് ഫാന്‍സോ ആയിരിക്കും എന്നാണ് പലരും കമന്റ് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+