Get Updates
Get notified of breaking news, exclusive insights, and must-see stories!

'തൂത്തുവാരിയ മുറ്റത്ത് കരിയിലയിടുക, അലക്കിയ വസ്ത്രം വെള്ളത്തിലിടുക..'; മാരാരുടെ കുറുമ്പുകള്‍ പറഞ്ഞ് ലക്ഷ്മി

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ തുടക്കം മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് അഖില്‍ മാരാര്‍. പലപ്പോഴും വിവാദങ്ങളിലും മറ്റും അഖില്‍ മാരാര്‍ ചെന്ന് ചാടിയിട്ടുണ്ടെങ്കിലും മാരാരിനോളം എന്റര്‍ടൈന്‍മെന്റ് തരുന്ന മത്സരാര്‍ത്ഥികള്‍ വേറെയില്ല എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇപ്പോഴിതാ അഖില്‍ മാരാരുടെ സ്വഭാവ സവിശേഷതകളെ കുറിച്ച് ഭാര്യ രാജലക്ഷ്മിയും മനസ് തുറക്കുകയാണ്.

ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് രാജലക്ഷ്മി അഖില്‍ മാരാരെ കുറിച്ച് സംസാരിക്കുന്നത്. ബിഗ് ബോസ് ഹൗസില്‍ കാണുന്ന പോലെ തന്നെയാണ് അഖില്‍ മാരാര്‍ വീട്ടിലും പെരുമാറുന്നത് എന്ന് രാജലക്ഷ്മി പറയുന്നു. അഖില്‍ മാരാര്‍ മെയില്‍ ഷോവനിസ്റ്റ് അല്ല എന്നും രാജലക്ഷ്മി കൂട്ടിച്ചേര്‍ത്തു. രാജലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

akhil

വീട്ടിലും സുഹൃത്തുക്കളുടെ ഇടയില്‍ ആയാലും അണ്ണന്‍ അങ്ങനെ തന്നെയാണ്. ചില ശരികളോട് യോജിക്കാന്‍ പറ്റാത്ത ഒരു ടോക്ക് ആയിരിക്കും മെയില്‍ ഷോവനിസ്റ്റ് എന്ന് പറയുന്ന ടാഗ് ലഭിക്കാന്‍ കാരണം. അല്ലാതെ നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം എന്ന് പറയുന്നത് വേറെ തന്നെയാണ്. അകത്തായാലും പുറത്തായാലും ശരിയുടെ കൂടെ എപ്പോഴും സ്ഥിരമായി നില്‍ക്കും.

തുടക്കത്തില്‍ അണ്ണന്‍ ദേവു ചേച്ചിയുമായിട്ടായിരുന്നു കുസൃതി കാണിച്ചത്. ദേവു ചേച്ചി, മനീഷ ചേച്ചി ഇവരോടൊക്കെ ഉണ്ടായിരുന്നു. അവരൊക്കെ പോയി കഴിഞ്ഞപ്പോഴാണ് ശോഭയിലേക്ക് തിരിഞ്ഞത്. ദേവു ചേച്ചിയോട് ശോഭയോട് കാണിക്കുന്നതിനേക്കാള്‍ പത്തിരട്ടി ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ തമ്മിലുള്ള ബന്ധം ആരോഗ്യപരമായിരുന്നു. ശോഭ അന്നേരം എന്‍ജോയ് ചെയ്യുന്നുണ്ടെങ്കിലും പിന്നീട് ഇറിറ്റേറ്റഡ് ആകുന്നുണ്ട്.

വീട്ടിലും അണ്ണന്‍ അങ്ങനെ തന്നെയാണ്. മുറ്റമടിച്ച് കൊണ്ടിരിക്കുമ്പോള്‍ വീണ്ടും അവിടെയൊക്കെ കരിയിലയൊക്കെ കൊണ്ടുപോയിടും. നമുക്ക് ഭയങ്കര ഇറിറ്റേഷനാണ്. കാരണം നമ്മള്‍ ഇത്രയും മെനക്കിട്ട് ചെയ്തത് വീണ്ടും വൃത്തികേടാക്കുമ്പോള്‍ ദേഷ്യം വരില്ലേ. അപ്പോള്‍ പറയും ഒന്നൂടെ തൂത്തോ എന്ന്. അതുപോലെ അമ്മ അലക്കിയിട്ട വസ്ത്രങ്ങളൊക്കെ വൃത്തിയായിട്ടില്ല എന്ന് പറഞ്ഞ് വീണ്ടും വെള്ളത്തില്‍ കൊണ്ടുപോയിടും.

ഇതൊക്കെ തന്നെയാണ് അവിടെയും കാണിക്കുന്നത്. ബിഗ് ബോസ് ഹൗസിലെ മറ്റുള്ളവര്‍ ചൊറിയാന്‍ ചെല്ലുമ്പോഴാണ് അണ്ണന്‍ റിയാക്ട് ചെയ്യുന്നത്. അണ്ണന്‍ അവിടെ സ്‌പേസ് ഉണ്ടാക്കിയെടുക്കുകയാണ്. പുള്ളിക്കാരന് മറ്റുള്ളവര്‍ അവിടെ സ്‌പേസ് കൊടുക്കുന്നില്ല. ശോഭയുടെ കാര്യത്തില്‍ എല്ലാ സ്ത്രീകളും ഒരുപോലെയാണ് എന്നായിരിക്കില്ല അണ്ണന്‍ ഉദ്ദേശിച്ചത്. ശോഭ പറയുന്നത് വീട്ടില്‍ ഒരുപാട് ഗാര്‍ഹിക പീഡനം നേരിട്ടിട്ടുണ്ട് എന്നാണ്. അതൊന്നും അത്രത്തോളം ഉള്‍ക്കൊള്ളാന്‍ അണ്ണന് സാധിച്ചിട്ടുണ്ടാകില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+