Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ സ്‌കൂളിൽ എല്ലാ പരീക്ഷയ്ക്കും ടോപ്പറാണ്; എനിക്കങ്ങനൊരു കഴിവ് ഈശ്വരൻ തന്നു'; അഖിലൊരു പുലിയാണോ!!

ബി​ഗ്ബോസ് മലയാളം സീസൺ 5 ൽ ഇപ്പോൾ വളരെയധികം സ്ക്രീൻ സ്പേസ് ഉണ്ടാക്കുന്ന മത്സരാർത്ഥിയാണ് അഖിൽ മാരാർ. ഹൈ വോൾട്ടേജിലാണ് അഖിലിന്റെ ഓരോ നീക്കവും. അടുത്ത റോബിനാണോ അഖിൽ എന്ന ചോദ്യം ഇപ്പോൾ തന്നെ ഉയർന്നുകഴിഞ്ഞു. കാരണം അത്തരത്തിലാണ് അഖിൽ ബി​ഗ്ബോസിനക​ത്ത് നടത്തുന്ന പ്രവൃത്തികൾ. കുറഞ്ഞ ദിവസം കൊണ്ട് തന്നെ റെനീഷയുമായി നാദിറയുമായൊക്കെ അഖിൽ തല്ലുണ്ടാക്കി. ഇപ്പോൾ അഖിൽ താൻ പഠിക്കാൻ മിടുക്കനായിരുന്നുവെന്നാണ് പറയുന്നത്.

കരിക്കുലത്തിനെക്കുറിച്ചുള്ള ചർ‌ച്ചയ്ക്കിടെയാണ് അഖിൽ പഠനത്തെക്കുറിച്ച് പറയുന്നത്. കണക്കിന്റെ അടിസ്ഥാന കാര്യങ്ങൾ പഠിക്കണമെന്നും. താൻ സ്കൂളിൽ എല്ലാ പരീക്ഷയ്ക്കും ടോപ്പറായിരുന്നു എന്നും അഖിൽ പറയുന്നു. 'ഞാൻ സ്‌കൂളിൽ എല്ലാ പരീക്ഷയ്ക്കും ടോപ്പറാണ്; എനിക്കങ്ങനൊരു കഴിവ് ഈശ്വരൻ തന്നു' എന്നാണ് പറയുന്നത്. എല്ലാത്തിലും താൻ ആക്ടീവ് ആയിരുന്നുവെന്നും അഖിൽ പറയുന്നു.

Akhil Marar

പക്ഷേ തന്റെ ബേസ്ക് ക്വാളിഫിക്കേഷൻ പ്ലസ് ടു ആണ് എന്നും മനപൂർവ്വം പഠിക്കാതിരുന്നതാണ് എന്നും അഖിൽ പറഞ്ഞു.. എനിക്ക് പ്ലസ് ടുവിന് ഇം​​ഗ്ലീഷിന് 92 മാർക്കാണ്. ഞാൻ ബിഎസി മാത് സിന് ഇം​ഗ്ലീഷ് എക്സാം എഴുതിയില്ല. എനിക്ക് അക്കാദമിക് ലെവലിൽ പോകാനുള്ള കഴിവ് ദൈവം തന്നിട്ടുള്ളതാണ്. ഞാൻ സിവിൽ സർവീസ് ക്ലാസിന് പോയിക്കൊണ്ടിരുന്നതാണെന്നും അഖിൽ പറയുന്നുണ്ട്.

ബി​ഗ്ബോസ് കാണാറില്ലെന്നു പറഞ്ഞ അഖിൽ ബി​ഗ്ബോസിലെത്തിയതിന് പിന്നാലെ അഖിലിനെതിരെ വലിയ വിമർശനം ഉയർന്നുവന്നിരുന്നു. ഇതിന് പിന്നാലെ ബി​ഗ്ബോസിലെ ക്യാപറ്റൻ ആവുകയും ചെയ്തു. ബി​ഗ്ബോസിലെ ആദ്യ ക്യാപ്റ്റനാവാൻ വേണ്ടി അഖിലും നാദിറയുമായിരുന്നു മത്സരം. അഖിലാണ് മത്സരത്തിൽ ജയിച്ചത്. ആദ്യ ക്യാപ്റ്റൻ ആയതോടെ ബി​ഗ്ബോസിനകത്ത് രണ്ട് ​ഗ്രൂപ്പുകളും ഉണ്ടാകുമെന്ന് എല്ലാവരും കരുതയിരുന്നു, അങ്ങനെ തന്നെ സംഭവിക്കുന്നതിന്റെ സൂചന ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അഖിലും നാദിറയും തമ്മിൽ ഒരു വഴക്ക് ഉണ്ടായി.

ജയിലിനകത്ത് കിടക്കുന്ന എയ്ഞ്ചലിനും റിനോഷും ഉറങ്ങുന്നുവെന്ന് മറ്റ് മത്സരാർത്ഥികൾ പറഞ്ഞപ്പോൾ അഖിൽ അവരോട് കാര്യങ്ങൾ പറയുന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. അഖിലിനെ നാദിറ എടാ എന്ന് വിളിച്ചപ്പോൾ തിരിച്ച് അഖിലും എടീ എന്നു വിളിച്ച് സംസാരിക്കുകയും ഇത് നാദിറ ചോദ്യം ചെയ്യുകയും ചെയ്യുന്നു. ഇതോടെ അഖിൽ നാദറിയെ ഊച്ചാളി എന്ന് വിളിക്കുകയും നാദിറയെ കാണുമ്പോൾ ഊച്ചാളി എന്ന് വിളിക്കാൻ തോന്നി എന്നും പറയുന്നു.

നീ എടാ എന്നല്ലേടീ എന്നെ വിളിച്ചത് എന്ന് അഖിൽ മാരാർ ചോ​ദിക്കുക്കയും നാദിറെ നീ വീട്ടിൽ പോയി വിളിക്ക് എന്ന് പറയുകയും ചെയ്യുന്നു. താൻ പറയുന്നതൊക്കെ കേൾക്കാൻ നിൽക്കുന്ന ഊച്ചാളികൾ അല്ല ഞങ്ങളാരും എന്ന് നാദിറ പറയുന്നു. എനിക്ക് അങ്ങനെ തോന്നി , എന്ന് അഖിൽ പറയുന്നു, തോന്നിയെങ്കിൽ മാറിനിക്കങ്ങ് തനിക്ക് അതിനുള്ള അധികാരമിരിക്കുകയല്ലേ എന്ന് നാദിറ പറയുന്നു.അവളെ കണ്ടപ്പോൾ ഊച്ചാളി ആണെന്ന് തോന്നിയെന്ന് അഖിൽ പറയുന്നു.

എന്നാൽ അഖിലിന്റേത് പട്ടി ഷോ ആണെന്ന് നാദിറ പറയുന്നു. അത് ആക്സപ്റ്റ് ചെയ്യുന്നുവെന്ന് അഖിൽ പറഞ്ഞു. ജയിലിൽ കിടക്കുന്നവരോട് ഉറങ്ങരുതെന്ന് പറഞ്ഞത് അവൾക്ക് കൊണ്ട്. അവളുടെ കൊള്ളലൊക്കെ ഞാൻ നിർത്തികൊടുക്കാം എന്ന് അഖിൽ പറയുന്നു. പിന്നീട് പട്ടി എന്ന് വിളിച്ചത് കൊണ്ട് അഖിലേട്ടനോടും പട്ടികളോടും ക്ഷമ ചോദിക്കുന്നു എന്ന് നാദിറ മറ്റുള്ളവരോട് സംസാരിക്കുന്നതിനിടെ പരിഹസിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+