'പിള്ളേരുടെ കയ്യിൽ നിന്ന് പണി വാങ്ങാൻ മാരാറുടെ ജീവിതം ഇനിയും ബാക്കി'; ഭിത്തിയിലൊട്ടിച്ച് കുറിപ്പ്
ബിഗ് ബോസ് സീസൺ 5 ആവേശകരമായ മുുഹൂർത്തങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. ടാസ്കുകളിലെ മത്സരാർത്ഥികളുടെ പ്രകടനങ്ങളും നിലപാടുകളും പ്രതികരണങ്ങളുമെല്ലാം ഒരു പോലെ ചർച്ചയാകുന്നുണ്ട്.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം ബിഗ് ബോസ് എപ്പിസോഡിൽ നടന്ന ചില രസകരമായ സംഭവങ്ങൾ വിശകലനം ചെയ്ത് കൊണ്ടുള്ള ഒരു ആരാധകന്റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ടാസ്കുകൾക്കിടയിലെ മത്സരാർത്ഥികളുടെ പ്രകടനങ്ങൾ ഉൾപ്പെടെ ഇഴകീറി മുറിച്ചാണ് കുറിപ്പ്. വായിക്കാം

'ഇന്നലത്തെ എപ്പിസോഡിൽ രസകരമായി തോന്നിയ ചില സംഭവവികാസങ്ങൾ :
1. ഏയ്ഞ്ചലീൻ തക്കാളി ഇഷ്യൂ.
ന്യായം തീർച്ചയായും കിച്ചൻ ടീമിന്റെ ഭാഗത്ത് തന്നെ ആയിരുന്നു. അവരവർക്ക് കൊടുക്കുന്ന ഡ്യൂട്ടിയിൽ അറിവില്ല എങ്കിൽ പോലും ചെറുതായിട്ടെങ്കിലും നമ്മുടെ കോൺട്രിബ്യൂഷൻ കൊടുക്കുക എന്നത് ബിഗ്‌ബോസ് വീട്ടിൽ ആവശ്യമാണ്.അത് അവസാനം മനീഷ - ആഞ്ചെലിൻ സോൾവ് ചെയ്ത രീതി.
2. കട്ട ടാസ്ക് ഗോൾഡൻ ബ്രിക്ക് അനിയൻ മിഥുൻ - ദേവു ഇഷ്യൂ.
മിഥുൻ ഇത് ഇന്റർനാഷണൽ ചാമ്പ്യൻഷിപ് മത്സരം ആണ് എന്നോർത്തിട്ടാണെന്ന് തോന്നുന്നു ഫ്ലാഗിനെ റെസ്‌പെക്ട് ചെയ്യുന്ന പോലെ ഫ്രെയിമിന്റെ അടുത്ത് നിന്ന് മാറി നിന്നു, ആ സമയത്ത് ഗോൾഡൻ ബ്രിക്ക് കട്ടെടുത്തത് മോശം എന്നൊക്കെ പറയുന്ന കേട്ടു ഡ്യൂഡ്, ഇത് ബിഗ്‌ബോസ് ടാസ്ക് ആണ്.ഒന്ന് കുനിഞ്ഞാൽ അടിച്ചോണ്ട് പോണ ഏരിയ ആണ് പിള്ളേച്ചാ...റൂൾസ് പ്രകാരവും അതിൽ പറയാത്ത പോയിന്റ് എന്തേലും ഉണ്ടെങ്കിൽ അത് കണ്ടെത്തി കയ്യിൽ നിന്നെടുത്ത് കളിക്കേണ്ടി വരും.

3. വിഷ്ണു - ദേവു ഇഷ്യൂ
എപ്പിസോഡ് കണ്ടതിൽ നിന്ന് എനിക്ക് മനസ്സിലായത് ഇതാണ്. മിഥുന്റെ കയ്യിൽ നിന്ന് ദേവു ബ്രിക്ക് എടുക്കുന്നതിനു മുൻപ് വരേ വിഷ്ണുവും ദേവൂവും നല്ല രീതിക്ക് മുന്നോട്ട് പോവുന്നു. വിഷ്ണു ആവശ്യപ്പെട്ടത് പ്രകാരം ദേവു വെള്ളം കൊണ്ട് കൊടുക്കുന്നു. നല്ല രീതിക്ക് പോവുന്നു. പിന്നീട് കട്ട കൈക്കലാക്കിയ ശേഷം upset ആയ മിഥുനെ ആശ്വസിപ്പിക്കാൻ വിഷ്ണു പറയുന്നു : പോട്ടെടാ, സാരമില്ല. ബിഗ്‌ബോസ് പറഞ്ഞത് കേട്ടില്ലേ.. ഇനിയും ഉണ്ട് രണ്ട് ദിവസം.. ആർക്ക് വേണേലും എപ്പോ വേണേലും കട്ട കൈക്കലാക്കാം.
ഇത് കേട്ട ദേവു പറയുന്നു : പാർഷ്യാലിറ്റി കാണിക്കരുത് എന്ന്.അവിടുന്ന് രംഗം വഷളാവുന്നു. വിഷ്ണു പറയുന്നു : നേരത്തെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ,നല്ല സ്വീറ്റ് ആയി സംസാരിക്കുകയും വെള്ളം തരുകയും മുട്ട തരുകയും അങ്ങനെ മൊത്തത്തിൽ പഞ്ചാരയടിച് നിന്ന്,കട്ട കിട്ടിയ ശേഷം ആളാകെ മാറി ഇങ്ങനത്തെ ടോക്ക് ഒക്കെയായി.
ഇതിലാണ് ദേവു ഫ്രസ്ട്രേറ്റഡ് ആകുന്നതും പിന്നീട് വൃത്തിക്കെട്ടവൻ, muscle കാണിച്ചു നടക്കുന്നവൻ, എന്റെ കൊച് കണ്ടോണ്ട് ഇരിക്കുന്നുണ്ട്,തുപ്പുന്നു..ബ്ലാഹ് ബ്ലാഹ്... സംസാരം വന്നത്. വിഷ്ണു അത് നൈസ് ആയി ഒന്നൂടെ പ്രവോക്ക് ചെയ്തത് കാണാൻ രസമുണ്ടായിരുന്നു.കൂട്ടത്തിൽ സെറീന, ശോഭ ഇടയിൽ കേറി കുളം കലക്കുന്നതും കാണാമായിരുന്നു.
4. മാരാർ - റനീഷ ഇഷ്യൂ.
പിള്ളേരുടെ കയ്യിൽ നിന്ന് ഊക്ക് കിട്ടാൻ മാരാറുടെ ജീവിതം ഇനിയും ബാക്കി.
റനീഷ കൊള്ളാമായിരുന്നു. പതർച്ചയൊന്നുമില്ലാതെ ഗെയിം കളിക്കുന്നുണ്ട്.
5. ഷിജു അണ്ണൻ മൊഴിമുത്തുകൾ
എന്തിന് ദിവസവും പല്ല് തേക്കണം?കാട്ടിലെ സിംഹം പല്ല് തേച്ചിട്ടാണോ എന്നും ഫൂഡ് കഴിക്കുന്നത്?
ഗോപിക : നമ്മുടെ ശരീരത്തിൽ ഏറ്റവും വൃത്തികെട്ട സ്ഥലം ഏതാ?
ഷിജു : മൂല ഭാഗം?
ഗോപിക : നമ്മുടെ വായും പല്ലും.
ഷിജു : ശേ....!
മിഥുൻ : എന്റെ വാ അങ്ങനല്ല
ഷിജു : അത് ആ നാക്ക് അതിന്റ ഉള്ളിൽ കിടക്കുന്നത് കൊണ്ടാ.

5. ആഞ്ചെലിൻ ദോശ. വിഷയം
അടുക്കളയിലോട്ട് വരുന്നു. എനിക്ക് ദോശ ഉണ്ടാക്കി നോക്കണം എന്ന് പറയുന്നു. ഒരു തവി മാവ് കോരി ഒഴിക്കുന്നു.(ബാക്കി ആ മാവ് പരത്തിയതും ചുട്ട് എടുത്തതും ഗോപിക)
ഉടനേ അട്ടഹാസിച്ചു കൊണ്ട് യെസ്, ഞാൻ ഉണ്ടാക്കിയ ദോശ മനീഷ ചേച്ചി കഴിക്കണം.. കഴിക്കണം.
മനീഷ : ഞാൻ ആൾറെഡി കഴിച്ചതാ കൊച്ചേ..
ആഞ്ചേലിൻ : പറ്റൂല. കഴിക്കണം. നാശകോശം ആവുംന്ന് പറഞ്ഞില്ലേ... കണ്ടാ കണ്ടാ.. ചേച്ചി കഴിക്കണം.
മനീഷ : ശരി, കഴിക്കാം.
വീണ്ടും തുള്ളി ചാടി പുറത്തേക്ക് ഓടുന്നു.
ഗോപിക : എന്തുവാ ചേച്ചി ഇപ്പോ ഇവിടെ ഉണ്ടായേ!???

പുറത്തേക്ക് ഓടിയ ആഞ്ചെലിൻ റിനോഷ്, ലച്ചു, സെറീന, ശോഭ തുടങ്ങിയവരോട് : എനിക്കൊരു കാര്യം പറയണം. മനീഷ ചേച്ചി പറഞ്ഞു ഞാൻ ഉണ്ടാക്കുന്ന ദോശ നാശകോശം ആവുംന്ന്. ഇപ്പോ പോയി നോക്ക് ഞാൻ ഉണ്ടാക്കിയ ദോശ.. ഹഹ.. എന്നോട് കളിച്ചാ ഇങ്ങനിരിക്കും. വാശി വന്നാ വിട്ട് കൊടുക്കില്ല ഞാൻ.. ങ്ങാ ഹാ!! എന്തരോ എന്തോ'-ഷെറിൻ ജോസഫ്












Click it and Unblock the Notifications