Get Updates
Get notified of breaking news, exclusive insights, and must-see stories!

'ടിആർപി കൂട്ടാന്‍ വേണ്ടിയാണെങ്കിലും അഖില്‍ മാരാരോട് കാണിച്ചത് മോശമായിപ്പോയി': രോഷത്തോടെ ആരാധകർ

'അഖില്‍ മാരാർ സെറീനയെ മുണ്ട് പൊക്കി കാണിച്ചു' എന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ ചൂടേറിയ സംസാര വിഷയം. സെറീന നല്‍കിയ പരാതിയെ തുടർന്ന് ഈ വിഷയത്തില്‍ കോടതി ടാസ്കില്‍ അഖില്‍ മാപ്പ് പറയുകയും ചെയ്തു. അതേസമയം 'മുണ്ട് പൊക്കല്‍' വിഷയത്തില്‍ ഏഷ്യാനെറ്റ് പോലും അഖില്‍ മാരാറോട് നീതി കാണിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പറയുന്നത്.

'അഖില്‍ മാരാർ സെറീനയെ മുണ്ട് പൊക്കി കാണിച്ചു' എന്ന രീതിയില്‍ പ്രമോയ്ക്ക് അടിക്കുറിപ്പ് നല്‍കിയത് ഒട്ടും നീതികരിക്കാന്‍ സാധിക്കുന്നതല്ലെന്നാണ് അഖില്‍ മാരാരുടെ ഒരു ആരാധകന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

akhil marar

ടിആർപി കൂട്ടാൻ ആണെങ്കിലും ഇന്നലത്തെ ഏഷ്യാനെറ്റിന്റെ പ്രമോയുടെ അടിക്കുറിപ്പായി 'സെറീനയ്ക്ക് നേരെ മുണ്ട് പൊക്കി കാണിച്ചു മാരാർ' എന്ന് എഴുതിയ വളരെ മോശമായി പോയി എന്ന് മാത്രമേ പറയാനുള്ളു. ഒരാൾ ലൈംഗിക ചേഷ്ടയോടെയോ, ദേഷ്യത്തോടെയോ, സംസാരിച്ചു ജയിക്കാൻ പറ്റാതെ വന്നപ്പോഴോ ദാ കാണു എന്ന് പറഞ്ഞു പൊക്കി പിടിച്ച പോലെയാണ് ആ പ്രമോ കണ്ടപ്പോൾ ആദ്യം വിചാരിച്ചത്.

അവിടെ എന്തായിരുന്നു വിഷയം. അയാൾ അഭിമുഖത്തിൽ ബിഗ്ബോസില്‍ വരുന്നതിനേക്കാള്‍ നല്ലത് ഒരു മാളില്‍ പോയി മുണ്ട് പൊക്കി കാണിച്ചാൽ അവിടെയും 10 ആള് കൂടും എന്ന് പറയുന്നു. അതിനക്കുറിച്ച് എല്ലാരും കൂടെ ചോദിക്കുമ്പോൾ അതിന്റെ കാര്യങ്ങൾ പറയുകയും ചെയ്യുന്നു. സംസാരിക്കുന്ന സമയത്ത് തന്നെ ആക്ഷന്‍ എന്നോണം മുണ്ടിന്റെ തുമ്പറ്റം പൊക്കി കാണിക്കുന്നു.

സംസാരം തുടർന്ന് ആരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യം. കുറച്ചു നിമിഷം കഴിഞ്ഞു ആണ് റിയാസിന് ബോധം വന്നത്. അവൻ അത് വീണ്ടും ചോദിച്ചപ്പോൾ അതിനെന്താ കുഴപ്പം എന്ന് പറഞ്ഞു വീണ്ടും ആ മുണ്ടിന്റെ തുമ്പ് പൊക്കി കാണിക്കുന്നു. വീട്ടില്‍ ഉള്ളവർ എതിർത്താൽ പോലും മാരാറിനെ കുറ്റപ്പെടുത്താൻ ആർക്കും പറ്റില്ല. കാരണം മാരാർ മുണ്ട് മടക്കി കുത്തി അല്ല ഇരിക്കുന്നത്. മുണ്ട് താഴ്ത്തി ആണ് ഇരിക്കുന്നത്.

അത് മോശമായ രീതിയിൽ പൊങ്ങണം എന്നുണ്ടെങ്കിൽ മാരാർ ഇരിക്കുന്നിടത്തു നിന്ന് എഴുന്നേല്‍ക്കണം. അങ്ങനെ ഒന്നും അവിടെ നടന്നിട്ടില്ല. അയാൾ അവിടെ നേരത്തെ കൊടുത്ത അഭിമുഖത്തിന്റെ കാര്യം ചോദിച്ചപ്പോൾ ഇരുന്നു കൊണ്ടു ജസ്റ്റ് മുണ്ടിന്റെ അറ്റം പൊക്കി കാണിച്ച ആക്ഷന്‍ സെറീനക്കു മുണ്ട് പൊക്കി കാണിച്ചു മാരാർ എന്നുള്ളതാക്കിയത് വളരെ തെറ്റായി പോയി എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

പിന്നെ ഒരു കാര്യം എതിരാളികള്‍ പാടി നടക്കും പോലെ യഥാർത്ഥത്തിൽ മാരാർ മുണ്ട് പൊക്കി എങ്കിൽ കാണാമായിരുന്നു. റിയാസിനെ പോലുള്ളവൻ ഒക്കെ ആണ് അവിടെ ഇരിക്കുന്നത്. അവിടെ അവർ കാണിച്ചു കൂട്ടാൻ പറ്റുന്നത് എല്ലാം കാണിച്ചേനെ. എന്ത്‌ കൊണ്ട് അവർ ചെയ്തില്ല എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ, അവിടെ അയാൾ മുണ്ട് പൊക്കികാണിച്ചിട്ടില്ല എന്നുള്ളത്.

 akhil marar

മാരാറിനോട് ഒന്നേ പറയാൻ ഉള്ളൂ. വലിയൊരു നിര എതിരാളികളുമായാണ് നിങ്ങള്‍ ബിഗ് ബോസിലേക്ക് പോയത്. ഇത് പോലുള്ള കുറെ പേര് അകത്തും പുറത്തും ആക്രമിക്കാൻ ഉണ്ടെന്നു അറിയാവുന്ന പക്ഷം അതിനകത്തുള്ള ഒരാളോട് പോലും സംസാരിക്കാൻ പോയിട്ട് ഒന്ന് മൈന്‍ഡ് പോലും ചെയ്യാതെ നടക്കുക. കാരണം നിങ്ങളുടെ വാക്കുകളിലും ആംഗ്യങ്ങളിലും എന്തെങ്കിലും കുറ്റം കണ്ടെത്തി ആക്രമിക്കാൻ ഒരു പറ്റം ചെന്നായ കൂട്ടങ്ങൾ പുറത്തുണ്ട്.

മാരാർ മുണ്ടിന്റെ തുമ്പു പൊക്കിയാൽ മുണ്ട് പൊക്കിയത് ആക്കും. മാരാർ അവിടെ ചില ചെറിയ തെറികള്‍ അല്ലാതെ വേറെ ഒന്നും വിളിച്ചിട്ടില്ല. ഇത് നല്ലത് എന്നല്ല പറയുന്നത് അതിനേക്കാള്‍ തെറി വിളിച്ചവർ അവിടെയുണ്ട്. ഷിജുവും മനീഷയും കെട്ടി പിടിച്ചപ്പോൾ ഇത് കുടുംബങ്ങൾ കാണുന്ന ഷോ ആണ് ഇങ്ങനെ കെട്ടിപ്പിടിക്കുന്നത് തെറ്റായി പൊകും എന്ന് പറഞ്ഞ സെറീന മിഥുനെ മസാജ് ചെയ്യുന്നത് കുടുംബങ്ങള്‍ കാണില്ലേ.

എതിരാളികള്‍ എത്രയൊക്കെ അലറിയാലും മനസിലാക്കേണ്ട ഒരു കാര്യം, എത്ര ദിവസമായി ഒരു മനുഷ്യന് നേരെ ആ വീട്ടിലുള്ളവർ കോർണർ ചെയ്യുന്നു. ആ മനുഷ്യൻ കുലുങ്ങിയോ. എല്ലാവരേയും അയാള്‍ നേരിട്ടില്ലേ. അതല്ലേ നിങ്ങൾ ഭയക്കുന്നത്. റിയാസിന് പോലും മാരാറെ എതിർക്കാനോ പൊളിക്കാനോ സാധിച്ചില്ല. അതിനെയാണ്‌ നിങ്ങൾ ഭയപ്പെടുന്നത്. മാരാർ എന്ന ഒറ്റയാന്റെ പോരാട്ടത്തെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+