'അഖിൽ മാരാരിന് വരാനിരിക്കുന്നത് പേളി മാണിയുടെ അവസ്ഥ'; എന്തുകൊണ്ട് ശോഭയ്ക്ക് സാധ്യത? കുറിപ്പ്
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ ഗ്രാന്റ് ഫിനാലെയാണ് ഞായറാഴ്ച. ആര് കപ്പടിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. അഖിൽ മാരാർ, ശോഭ വിശ്വനാഥ്, ജുനൈസ്,റെനീഷ, സെറീന,ഷിജു എന്നിവരാണ് ഫൈനൽ 6 ൽ ഉൾപ്പെട്ടവർ. നിലവിൽ അഖിൽ മാരാർ വിജയിക്കാനാണ് സാധ്യതയെന്നാണ് മിക്ക ബിഗ് ബോസ് ഗ്രൂപ്പുകളിലും ചർച്ച. ശക്തമായ മത്സരം കാഴ്ച വെച്ച അഖിലിന് ആരാധക പിന്തുണയും ഉണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ അവസാന നിമിഷം അഖിലിനെ തള്ളി ശോഭ വിശ്വനാഥ് കപ്പടിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. 2018 ലെ സമാന സാഹചര്യമായിരിക്കും ഇത്തവണയും സംഭവിച്ചേക്കുകയെന്നാണ് ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ ഒരു ആരാധകൻ ചൂണ്ടിക്കാട്ടിയത്.

'2018 ൽ സീസൺ 1 നടക്കുമ്പോൾ സോഷ്യൽ മീഡിയയിലും അനൗദ്യോഗിക പോളുകളിലും പേളി തരംഗമായിരുന്നു. പേളി 100 ശതമാനം ജയിക്കുമെന്ന് ആണയിട്ട് ഭൂരിഭാഗം പേരും പറഞ്ഞു. പക്ഷെ നൂറാം ദിനം കപ്പ് ഉയർത്തിയത് എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് സാബു മോൻ ആയിരുന്നു. സാബുവിന്റെ ഫാൻസ് സോഷ്യൽ മീഡിയയിലും അനൗദ്യോഗിക പോളുകളിലും ആയിരുന്നില്ല ശ്രദ്ധ കേന്ദ്രിച്ചിരുന്നത്. അവരുടെ ശ്രദ്ധ കൃത്യമായ വോട്ടിങ്ങിൽ ആയിരുന്നു', ആരാധകൻ പറയുന്നു.
ഇത്തവണ പ്രേക്ഷക പിന്തുണയുള്ള വിഷ്ണുവും സാഗറും ആദ്യമേ തന്നെ പുറത്തായി. അനൗദ്യോഗിക പോളുകളിൽ മാത്രമായിരുന്നു അവർ മുന്നിലായിരുന്നത്. ഹോട്ട് സ്റ്റാർ വോട്ടുകളിൽ അവർ പിന്നിലായിരുന്നു.
മാരാറിന്റെ കാര്യവും വിപരീതമല്ല എന്നാണ് കരുതുന്നത്. സോഷ്യൽ മീഡിയയിൽ കമന്റ് ഇട്ടുകൊണ്ടോ അനൗദ്യോഗിക പോളുകളിൽ 60 ശതമാനം വോട്ട് ഉണ്ടെന്ന് ഹുങ്ക് പറഞ്ഞുകൊണ്ടോ അഖിൽ മാരാർ ബിഗ് ബോസ് വിജയിക്കില്ല. അതിന് ഹോട്സ്റ്റാറിൽ വോട്ട് ചെയ്യണം. സോഷ്യൽ മീഡിയയിൽ അഖിൽ മാരാർ എന്ന് പറയുന്ന എത്ര പേർ ഹോട്സ്റ്റാറിൽ വോട്ട് ചെയുന്നുണ്ടാകും?? എന്നാൽ ശോഭയുടെ കാര്യം അങ്ങനെയല്ല. അവരുടെ ഫാൻസ് വോട്ട് ചെയുന്നത് ഹോട്സ്റ്റാറിൽ ആണ്. പോരാത്തതിന് ഭൂരിപക്ഷം വരുന്ന റോബിൻ, റിനോഷ്, നാദിറ ഫാൻസ് എല്ലാം വോട്ട് ചെയുന്നത് ശോഭക്കാണ് ', ആരാധകൻ ചൂണ്ടിക്കാട്ടുന്നു.
'ഇതുകൊണ്ട് തന്നെയാണ് ശോഭയും അഖിലും തമ്മിൽ നേരിയ വ്യത്യാസമേ ഓഫീഷ്യൽ വോട്ടിങ്ങിൽ ഉള്ളൂ എന്ന് റിപ്പോർട്ടുകൾ വരുന്നത്. അഖിലിന്റെ ഓഫീഷ്യൽ പേജ് ഇന്നലെ ലൈവ് വന്നതും അതുകൊണ്ടാണ്. കാര്യങ്ങൾ അഖിൽന് എളുപ്പമല്ല എന്നതാണ് ശരി', പോസ്റ്റിൽ ആരാധകൻ പറഞ്ഞു.
അതേസമയം ഇത്തവണ ബിഗ് ബോസിൽ വമ്പൻ ട്വിസ്റ്റിന് സാധ്യതയുണ്ടെന്ന പ്രവചനങ്ങളും ശക്തമാണ്. ശോഭയും അഖിൽ മാരാരും അല്ലാതെ മറ്റൊരാൾ കപ്പടിക്കാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. ഇതിൽ റെനീഷയ്ക്കോ ഷിജുവിനോ ആണ് സാധ്യത കൽപ്പിക്കുന്നത്.












Click it and Unblock the Notifications