'ഈ സീസണില്‍ ബിഗ് ബോസിന് തെറ്റിയത് അവിടെ... കപ്പ് അഖിലിന് തന്നെ'; രാഹുല്‍ ഈശ്വര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഏറെ പ്രേക്ഷക പിന്തുണയുള്ള മത്സരാര്‍ത്ഥിയാണ് അഖില്‍ മാരാര്‍. ആദ്യ എപ്പിസോഡുകളില്‍ നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങിയെങ്കിലും പിന്നീട് അഖില്‍ മാരാരുടെ ഗ്രാഫ് കുത്തനെ ഉയരുകയായിരുന്നു. അതിനിടെ അഖില്‍ മാരാരിന്റെ പല പരാമര്‍ശങ്ങളും വിവാദവുമായിരുന്നു. എന്നാല്‍ അഖില്‍ മാരാര്‍ ടോപ് 5 ല്‍ എത്തും എന്നാണ് ഈ സീസണിലെ മുന്‍ മത്സരാര്‍ത്ഥികളെല്ലാം പ്രവചിക്കുന്നത്.
പ്രേക്ഷകരുടെ പിന്തുണയും അഖില്‍ മാരാര്‍ക്ക് ആവോളമുണ്ട്. ഇപ്പോഴിതാ അഖില്‍ മാരാരെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും മലയാളി ഹൗസ് വിന്നറുമായ രാഹുല്‍ ഈശ്വര്‍. അഖില്‍ മാരാരെയും ശോഭയേയും തനിക്ക് നേരത്തെ അറിയാമെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. ദി പ്രൈം വിറ്റ്‌നസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീര്‍ത്തും ഒറിജിനലായ വ്യക്തിയാണ് അഖില്‍ മാരാര്‍ എന്നും രാഹുല്‍ പറഞ്ഞു. അതോടൊപ്പം ഇത്തവണത്തെ ബിഗ് ബോസില്‍ സെലിബ്രിറ്റികളായ മത്സരാര്‍ത്ഥികള്‍ കുറവാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സെലിബ്രിറ്റികള്‍ ഉണ്ടാകുമ്പോഴാണ് പ്രേക്ഷകര്‍ പരിപാടി കാണാന്‍ താല്‍പര്യം കാണിക്കുക എന്ന് രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
'ബിഗ് ബോസിന്റെ ഈ സീസണില്‍ കുറച്ചുകൂടി സെലിബ്രിറ്റി ഫേസുകള്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു. അഖില്‍ മാരാരെ എനിക്ക് ഇഷ്ടമാണ്. അഖില്‍ മാരാരും ശോഭയും എന്റെ സുഹൃത്തുക്കളാണ്. പക്ഷെ കുറച്ച് കൂടി സെലിബ്രിറ്റി വാല്യു ഉള്ള ആള്‍ക്കാരെ കൊണ്ടുവന്നിരുന്നെങ്കില്‍ നന്നായേനെ. സോഷ്യല്‍ മീഡിയയിലെ ഇന്‍ഫ്ളുവന്‍സേഴ്സിനെ മാത്രം നമ്മള്‍ കാണരുത്. കാരണം സോഷ്യല്‍ മീഡിയയില്‍ 30 വയസിന് താഴെയുള്ളവരാണ് കൂടുതല്‍.
ബിഗ് ബോസിന്റെ പ്രേക്ഷകര്‍ 60 വയസ് വരെ പ്രായമുള്ളവരും കുടുംബങ്ങളുമാണ്. അതിനാല്‍ അവര്‍ക്ക് കൂടി പരിചിതരായവരായിരിക്കണം മത്സരാര്‍ത്ഥികള്‍. അഖില്‍ മാരാര്‍ കപ്പടിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ. അഖില്‍ മാരാര്‍ വളരെ ജെനുവിനാണ്. അദ്ദേഹത്തിന്റെ പദപ്രയോഗങ്ങളില്‍ ചിലതൊന്നും ശരിയല്ല. അതൊക്കെ അദ്ദേഹം തന്നെ മാറ്റുകയൊക്കെ ചെയ്തു.
മധുവിനെക്കുറിച്ചൊക്കെ പറഞ്ഞതൊന്നും ശരിയായില്ല എന്ന് ഞാനും അംഗീകരിക്കുന്നു. ഒറിജിനലായ വ്യക്തിയാണ് അഖില്‍ മാരാര്‍. അതുകൊണ്ട് അഖില്‍ മാരാരോട് എനിക്ക് സ്നേഹമുണ്ട്. ബിഗ് ബോസ് കഴിഞ്ഞാലും ഇവരൊക്കെ പൊതുമണ്ഡലത്തില്‍ സജീവമായി നില്‍ക്കണം. നമുക്ക് കിട്ടുന്ന ഫെയിം എന്ന് പറഞ്ഞാല്‍ രണ്ടോ മൂന്നോ വര്‍ഷമൊക്കയേ ഉണ്ടാകൂ.'












Click it and Unblock the Notifications