'അഖില്‍ മാരാർക്ക് 5 ലക്ഷത്തിലേറെ വോട്ടിന്റെ ലീഡ്: മൂന്നാമതായി ശോഭ'; ഇതോ ഫിനാലയിലെ കണക്കുകള്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 കീരീടം ആര് ചൂടുമെന്ന് അറിയാന്‍ ഇനി ശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം. സെറീന ഇന്നലെ രാത്രി നാടകീയമായി പുറത്തായതോടെ ഇനി ഷോയില്‍ തുടരുന്നത് 5 മത്സരാർത്ഥികളാണ്. അഖില്‍ മാരാർ, ജുനൈസ്, ശോഭ വിശ്വനാഥ്, റെനീഷ റഹ്മാന്‍, ഷിജു എന്നിവരാണ് ഷോയില്‍ അവശേഷിക്കുന്ന മത്സരാർത്ഥികള്‍. ഇവരില്‍ ആരാകും വിജയി എന്ന് അറിയാനാണ് ആരാധകരുടെ ആകാംക്ഷ.
ഗ്രാന്‍ഡ് ഫിനാലെ ഷൂട്ടിങ് ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞതിനാല്‍ അവിടുന്ന് 'ലീക്ക്' ആവുന്ന വിവരങ്ങള്‍ എന്ന തരത്തില്‍ ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചിച്ചു തുടങ്ങിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം വോട്ടിങ് നിലയും അഖില്‍ മാരാറുടെ വിജയവുമാണ്. മറ്റ് മത്സരാർത്ഥികളെ ബഹുദൂരം പിന്നിലാക്കി അഖില്‍ മാരാർ ബിഗ് ബോസ് മലയാളം സീസണ്‍ 5 കിരീടം ചൂടിയെന്നതാണ് അനൌദ്യോഗിക വിവരം.

അവസാന നിമിഷം നാടകീയമായ നീക്കങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ അഖില്‍ മാരാർ വിജയിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ബിഗ് ബോസിന് പുറത്ത് അദ്ദേഹത്തിനുള്ള പിന്തുണ അത്രത്തോളം അധികമായിരുന്നു. സാമൂഹിക മധ്യമങ്ങളിലൊക്കെ നടക്കുന്ന പോളുകളില്‍ മൃഗീയമായ ഭൂരിപക്ഷത്തോടെയായിരുന്നു അദ്ദേഹം മുന്നിട്ട് നിന്നിരുന്നത്.
അഖില്‍ മാരാർ ആണോ വിജയി അല്ലെങ്കില്‍ അവസാന നിമിഷം എന്തെങ്കിലും ട്വിസ്റ്റ് സംഭവിക്കുമോയെന്ന് ഏതായാലും ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം അറിയാം. അതേസമയം തന്നെയാണ് ഗ്രാന്‍ഡ് ഫിനാലെ വീക്കില്‍ ഒരോ താരങ്ങളും നേടിയെന്ന് പറയപ്പെടുന്ന വോട്ടുകളുടെ കണക്കും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ഗ്രാന്‍ഡ് ഫിനാലെയിലെ വോട്ടിങ് ഇന്നലെ അവസാനിച്ചപ്പോള്‍ രണ്ടാമത് നില്‍ക്കുന്ന താരത്തേക്കാള്‍ അഞ്ച് ലക്ഷത്തിലേറെ വോട്ടിന്റെ പിന്തുണയാണ് അഖില്‍ മാരാറിന് ഉള്ളതെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു പോസ്റ്ററില്‍ പറയുന്നത്. അഖില്‍ മാരാറിന് ആകെ 1577489 വോട്ട് ലഭിച്ചെന്നും ഈ പോസ്റ്ററില്‍ അവകാശപ്പെടുന്നു.
അഖില്‍ മാരാർ രണ്ടാമത് ആകുമ്പോള്‍ പലരും പ്രതീക്ഷിച്ചിരുന്നത് ശോഭ രണ്ടാമത് എത്തുമെന്നായിരുന്നു. എന്നാല്‍ റനീഷ റഹ്മാനാണ് അവസാനം ഫസ്റ്റ് റണ്ണറപ്പായെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വിവരം. 1088900 വോട്ടാണ് അവർക്ക് ലഭിച്ചത്. 1067896 വോട്ടുമായി ജുനൈസ് മൂന്നാമത് എത്തിയപ്പോള്‍ ശോഭ 954577 വോട്ടുമായി നാലാമാതായെന്നും പറയുന്നു. അഞ്ചാമതുള്ള ഷിജുവിന് 911356 വോട്ടാണ്.
മേല്‍പ്പറഞ്ഞ കണക്കുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രചാരം മാത്രമാണ്. ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ മാത്രമായിരിക്കും ഇതിന്റെ സത്യാവസ്ഥ പുറത്തറിയാന്‍ സാധിക്കുകയുള്ളു. ഈ പോസ്റ്റർ ശരിയാണെങ്കിലും തെറ്റാണെങ്കിലും അഖില്‍ മരാറിന് മറ്റ് മത്സരാർത്ഥികളേക്കാള്‍ വലിയ വോട്ടിന്റെ ലീഡ് ഉണ്ടാവുമെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ അവകാശപ്പെടുന്നത്.












Click it and Unblock the Notifications