ലഭിച്ച വോട്ട് വെളിപ്പെടുത്തി മാരാര്‍, 'ഇനി തിരക്കിട്ട ജീവിതം, മെസേജിന് റിപ്ലെ തരാന്‍ പറ്റിയെന്ന് വരില്ല'

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിജയിയായി അഖില്‍ മാരാരെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. അഖില്‍ മാരാരായിരിക്കും വിജയി എന്ന് ഏറെക്കുറെ എല്ലാവരും ഉറപ്പിക്കുകയും ചെയ്തിരുന്നു. മലയാളം ബിഗ് ബോസ് ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രേക്ഷക പിന്തുണ ലഭിച്ച മത്സരാര്‍ത്ഥി എന്ന വിശേഷണവുമായാണ് അഖില്‍ മാരാര്‍ വിജയ കിരീടം ചൂടിയത്. ഇപ്പോഴിതാ തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് അഖില്‍ മാരാര്‍.

ഫേസ്ബുക്ക് ലൈവിലൂടെയാണ് അഖില്‍ മാരാരുടെ പ്രതികരണം. താന്‍ ആദ്യം ബിഗ് ബോസില്‍ എത്തിയപ്പോള്‍ പലരും തന്നെ തെറിവിളിക്കുകയായിരുന്നു എന്ന് പറഞ്ഞ് കൊണ്ടാണ് അഖില്‍ മാരാര്‍ തന്റെ ലൈവ് ആരംഭിക്കുന്നത്. ഇനി ചിലപ്പോള്‍ തനിക്ക് തിരക്ക് പിടിച്ച ജീവിതത്തിന്റെ ദിവസങ്ങളായിരിക്കും വരാനിരിക്കുന്നത് എന്നും അഖില്‍ മാരാര്‍ കൂട്ടിച്ചേര്‍ക്കുന്നു. മാരാരുടെ പ്രതികരണം ഇങ്ങനെയാണ്...

AKHIL MARAR

''ഇന്നലെ വെളുപ്പിന് നാല് മണിയായി കിടക്കുമ്പോള്‍. എണീറ്റ് ഉടനെ തന്നെ എല്ലാവര്‍ക്കും ഒരു താങ്ക്‌സ് പറയാമെന്ന് വിചാരിച്ചു. ഒരുപാട് സന്തോഷം. എല്ലാവരേയും എന്റെ സ്‌നേഹവും കടപ്പാടും അറിയിക്കുകയാണ്. കാരണം ഇന്നലെകളില്‍ എന്നെ ആരെങ്കിലുമൊക്കെ മനസിലാക്കിയിട്ടുണ്ടായിരുന്നെങ്കില്‍ അതെന്റെ സോഷ്യല്‍ മീഡിയയിലെ സുഹൃത്തുക്കളായിരുന്നു. എനിക്ക് വേണ്ടി എന്തെങ്കിലുമൊക്കെ സപ്പോര്‍ട്ട് തന്നത് നിങ്ങളൊക്കെയായിരുന്നു.

ഇന്ന് രാവിലെ ആദ്യം ഞാന്‍ നോക്കിയത് ഏഷ്യാനെറ്റിലേക്കുള്ള എന്റെ എന്‍ട്രിയായിരുന്നു. അതിലെ കമന്റൊക്കെ ഞാനിരുന്ന് വായിക്കുകയായിരുന്നു. ആഹാ.. എത്ര മനോഹരമായ തെറികള്‍. ചുമ്മാ വായിച്ച് നോക്കിയാല്‍ മതി. അഖില്‍ മാരാരുടെ ബിഗ് ബോസ് എന്‍ട്രിയില്‍ പ്രേക്ഷകരുടെ പ്രതികരണം കമന്റായിട്ട് കിടക്കുന്നുണ്ട്. എനിക്ക് വേണ്ടി ആരെങ്കിലുമൊക്കെ എവിടെയെങ്കിലുമിരുന്ന് തെറിയൊക്കെ കേട്ടിട്ടുണ്ടായിരിക്കും. അവരോടൊക്കെ നന്ദി പറയുന്നു.

ഒരു മനുഷ്യനെ മനസിലാക്കിയതില്‍, കൂടെ നിന്നതില്‍, എനിക്ക് വേണ്ടി വോട്ട് പിടിച്ചതില്‍ നന്ദിയുണ്ട്. വലിയ വിജയമാണ്. എന്റെ അടുത്ത് പറഞ്ഞത് ബിഗ് ബോസില്‍ തന്നെ ഏതാണ്ട് 80 ശതമാനത്തോളം വോട്ട് ഒരു മത്സരാര്‍ത്ഥിയിലേക്ക് മാത്രം ചുരുങ്ങിയത് ആദ്യമായാണ് എന്നാണ്. അപ്പോള്‍ എനിക്ക് ഊഹിക്കാം, നിങ്ങള്‍ എത്രത്തോളം എനിക്ക് വേണ്ടി സപ്പോര്‍ട്ട് ചെയ്തു എന്നുള്ളത്. സ്വാഭാവികമായ ഒരു തിരക്ക് എന്റെ ജീവിതത്തില്‍ ഉണ്ടാകാനുള്ള സാധ്യത ഞാന്‍ കാണുന്നു.

എത്ര കാലം ഈ തിരക്ക് ഉണ്ടാകും എന്നും എത്ര കാലം ഈ നേട്ടമുണ്ടാകും എന്നും ഞാന്‍ കാണുന്നില്ല. എല്ലാ കാലവും നിങ്ങള്‍ എന്റെ ഒപ്പമുണ്ടായിരിക്കാം. ഞാന്‍ ഒന്നിലും അമിതമായി സന്തോഷിക്കാറോ ദുഖിക്കാറോ ഇല്ല. അതുകൊണ്ട് ഞാനൊരു അഹങ്കാരിയൊന്നുമായി മാറില്ല എന്ന് നിങ്ങള്‍ ഉറച്ച് പറഞ്ഞോളൂ. ബിഗ് ബോസിലുണ്ടായിരുന്ന മറ്റ് മത്സരാര്‍ത്ഥികള്‍ക്കൊക്കെ വേണ്ടി നിങ്ങള്‍ ചിലപ്പോള്‍ വാദപ്രതിവാദങ്ങളും ആരെയെങ്കിലുമൊക്കെ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടുണ്ടാകാം.

ഹൗസില്‍ ഞാന്‍ കാണിച്ചിട്ടുള്ള ഒരു ആറ്റിറ്റിയൂഡ് ഉണ്ടല്ലോ. അത് തന്നെ നിങ്ങള്‍ പുറത്ത് ചെയ്യുക. ആരേയും വേദനിപ്പിക്കാതിരിക്കുക. എന്ന് വെച്ച് ഞാന്‍ ആരേയും വേദനിപ്പിക്കാതിരുന്നിട്ടൊന്നുമില്ല. ഹൗസിനകത്ത് ഗെയിമിന്റെ ഭാഗമായിട്ട് മെന്റല്‍ ട്രിഗറിംഗും മറ്റും നമ്മള്‍ ചെയ്യണം. കാരണം ഒരാളെ ഇമോഷണലി ബ്രേക്ക് ഔട്ട് ചെയ്തിട്ടാണ് നമ്മള്‍ ആ ഗെയിം കളിക്കുന്നത്. പക്ഷെ ഉള്ളില്‍ ആരോടും വിരോധം സൂക്ഷിക്കാതിരിക്കുക.

എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് പരിഹരിക്കുക, കളയുക. എനിക്കെതിരെ ആരെന്ത് പറഞ്ഞാലും ഒരിടത്തും പരാതി പറയാറില്ല. ഒരു കണ്ടസ്റ്റന്റിനെതിരേയും നെഗറ്റീവായിട്ടുള്ള ഒരു കാര്യവും പറയാതിരിക്കുക. എല്ലാവരേയും സപ്പോര്‍ട്ട് ചെയ്യുക. എല്ലാവരും നല്ല മനുഷ്യരാണ്. എന്നെ ഹൃദയത്തോട് ചേര്‍ത്ത എല്ലാവരേയും ഞാനും ഹൃദയത്തോട് ചേര്‍ക്കുന്നു. പണ്ടത്തെ പോലെ ചിലപ്പോള്‍ എനിക്ക് മെസേജുകള്‍ക്ക് റിപ്ലൈ തരാന്‍ പറ്റി എന്ന് വരില്ല.

അത് സ്വാഭാവിക തിരക്കാണ് എന്ന് മനസിലാക്കുക. ഒന്ന് രണ്ട് പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് ചില കോളുകള്‍ വന്നിട്ടുണ്ട്. ഇന്നലെ തന്നെ കുറച്ച് ഒാഫറുകള്‍ വന്നിട്ടുണ്ടായിരുന്നു. അങ്ങനെയുള്ള സ്വാഭാവിക തിരക്കുകള്‍ കൊണ്ട് സംഭവിക്കുന്നതാണ്. അറിഞ്ഞ് കൊണ്ട് ഞാന്‍ ഒരാളേയും മാറ്റി നിര്‍ത്തില്ല. നമുക്കെന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്ത് മുന്നോട്ട് പോകാം. നാളെയാണ് ഞാന്‍ കൊച്ചിയില്‍ എത്തുന്നത്'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+