Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രേക്ഷകർ കാത്തിരുന്ന നിമിഷം; പരസ്പരം സംസാരിച്ച് അഖിലിന്റെ ഭാര്യയും ശോഭയും

ബിഗ്‌ബോസ് മലയാളം സീസൺ 5 ൽ ഇപ്പോൾ ഫാമിലി വീക്കാണ്. ഇന്ന് ബിഗ്‌ബോസ് വീട്ടിലേക്ക് അഖിലിന്റെ ഭാര്യയും മക്കളുമാണ് എത്തിയത്. ഏറെ ആരാധകരുള്ള മത്സരാർത്ഥിയാണ് അഖിൽ. അതുകൊണ്ട് തന്നെ അഖിലിന്റെ കുടുംബാംഗങ്ങൾ എത്തുന്ന എപ്പിസോഡിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ.

ഈ എപ്പിസോഡിന്റെ പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു. ഇന്നത്തെ എപ്പിസോഡിലായിരിക്കും ബാക്കി കാര്യങ്ങൾ ഉണ്ടാവുക. ലൈവിൽ ഭാര്യയെത്തുന്നതും മത്സരാർത്ഥികളുമായി സംസാരിക്കുന്നതുമൊക്കെ സംപ്രേക്ഷണം ചെയ്തുകഴിഞ്ഞു..

bigg boss akhil marar

അഖിലിന്റെ ഭാര്യ ബിഗ്‌ബോസ് വീട്ടിൽ എത്തുമ്പോൾ ശോഭയോട് സംസാരിക്കുമോ എന്നായിരുന്നു എല്ലാവരും കാത്തിരുന്ന കാര്യം. കാരണം ബിഗ്‌ബോസ് വീട്ടിൽ അഖിലിനെ ഏറ്റവും കൂടുതൽ വിമർശിക്കുന്നത് ശോഭയാണ്. എന്നാൽ പുറത്ത് ഈ കോമ്പോയെ ടോം ആന്റ് ജെറി എന്നാണ് അറിയപ്പെടുന്നത്. അഖിലും ശോഭയും തമ്മിലുള്ള രസകരമായ നിമിഷങ്ങൾ ഏഷ്യാനെറ്റ് മാഷപ്പ് വീഡിയോ ആയി പുറത്തിറക്കിയിരുന്നു.

ഇന്ന് അടുക്കളയിൽ പണി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ബിഗ്‌ബോസ് പാട്ട് പ്ലേ ചെയ്തത്. ഇതോടെ അഖിൽ അടുക്കളയിൽ നിന്ന് ഓടിവന്നു. ശോഭയും ഓടി വരുന്നുണ്ട്. വാതിൽ തുറന്നപ്പോൾ അഖിലിന്റ ഭാര്യയും മക്കളുമായിരുന്നു. അഖിൽ ഓടിച്ചെന്ന് മക്കളെ കെട്ടിപ്പിടിക്കുകയും പിന്നീട് ഭാര്യയെ പൊക്കിയെടുത്ത് ചുംബിക്കുകയും ചെയ്യുന്നുണ്ട്. വളരെ സന്തോഷത്തിൽ തന്നെയായിരുന്നു എല്ലാവരും.

ബിഗ് ബോസ് ഷോ പതിവായി കാണാറുണ്ടെന്നും വ്യക്തിപരമായി ഒന്നും താൻ എടുക്കാറില്ലെന്നും ലക്ഷ്മി മത്സരാർഥികളോട് പറഞ്ഞു. അഖിൽ മാരാറിനെ തനിക്ക് വിശ്വാസം ആണെന്നും വ്യക്തമാക്കുന്നുണ്ട്. എല്ലാവരോടും വളരെ സ്‌നേഹത്തിലാണ് ലക്ഷ്മി പെരുമാറുന്നത്. പിന്നീട് ലക്ഷ്മിയും ശോഭയും മാറിയിരുന്ന് സംസാരിക്കുന്നുമുണ്ട്.

തനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് അഖിലിന്റെ ഭാര്യയോട് ശോഭ പറയുകയായിരുന്നു. എന്നാൽ വ്യക്തിപരമായി താൻ ഒന്നും എടുക്കാറില്ല എന്നായിരുന്നു ലക്ഷ്മി പറയുന്നത് . എനിക്ക് അങ്ങനെ ഒരു രീതിയിലും പോകണം എന്നില്ലെന്നും ശോഭയും പറയുന്നുണ്ട്. അഖിൽ എന്ന വ്യക്തിയെ അങ്ങനെ വിളിച്ചുരുന്നുവെങ്കിലും ഒരു കുടുംബം, കുട്ടികൾ എന്ന രീതിയിൽ ആ വാക്ക് തിരിച്ചെടുക്കണം എന്ന് തോന്നിയെന്നും ശോഭ പറയുന്നു.

അഖിലിനെ സാഡിസ്റ്റ് എന്ന വിളിച്ചതിനെക്കുറിച്ചാണ് ശോഭ പറഞ്ഞത്. എന്നാൽ അത് ഒരു ഷോയുടെ ഭാഗം ആണ് എന്നായിരുന്നു ലക്ഷ്മി ശോഭയോട് പറയുന്നത്. ഒരു നേട്ടമുണ്ടാക്കാൻ ഒരുപാട് കാര്യങ്ങൾ ഹൗസിൽ ചെയ്യേണ്ടിയിരിക്കും. വ്യക്തിപരമായി അതിൽ ഒരു വിഷമവും തനിക്ക് ഉണ്ടാകാറില്ലെന്നും ലക്ഷ്മി പറയുന്നു.

ലക്ഷ്മിയും കുട്ടികളും പോയ ശേഷം ശോഭ അഖിലിന്റെ കുട്ടികളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. തക്കുടു..തക്കുടു പിള്ളേര്, കടിച്ച് തിന്നാൻ തോന്നുന്നു എന്നാണ് ശോഭ പറയുന്നത്, ഇളയാള് ഒരു രക്ഷയുമില്ല, വായാടി ആണെന്നും തനിക്ക് അങ്ങവെ ഉള്ള കുറുമ്പിപിള്ളേരെ ഇഷ്ടമാണെന്നും ശോഭ പറയുന്നുണ്ട്. ജുനൈസിനോടായിരുന്നു ഇക്കാര്യം ശോഭ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+