'ജുനൈസിന് ഒന്നിലേറെ തവണ ഞാന്‍ വോട്ട് ചെയ്തിട്ടുണ്ട്, അവനെ എനിക്കിഷ്ടമാണ്'; വെളിപ്പെടുത്തലുമായി മാരാരുടെ ഭാര്യ
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ട് മത്സരാര്‍ത്ഥികളാണ് അഖില്‍ മാരാരും ജുനൈസും. അഖില്‍ മാരാരുടെ പല നിലപാടുകളേയും ബിഗ് ബോസ് ഹൗസില്‍ തുറന്നെതിര്‍ക്കുന്നത് ജുനൈസാണ്. അതിനാല്‍ ആദ്യ എപ്പിസോഡുകള്‍ തൊട്ട് മാരാര്‍-ജുനൈസ് പോര് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാല്‍ തനിക്ക് ജുനൈസിനെ വലിയ ഇഷ്ടമാണ് എന്ന് പറയുകയാണ് അഖില്‍ മാരാരുടെ ഭാര്യ ലക്ഷ്മി.
ജുനൈസിനായി താന്‍ ഒന്നിലേറെ തവണ വോട്ട് ചെയ്തിട്ടുണ്ടെന്നും ലക്ഷ്മി പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മിയുടെ ഈ വെളിപ്പെടുത്തല്‍. നേരത്തെ ഫാമിലി വീക്കില്‍ ബിഗ് ബോസ് ഹൗസിനുള്ളിലേക്ക് കയറിയപ്പോഴും ലക്ഷ്മി തനിക്ക് ജുനൈസിനെ ഇഷ്ടമാണ് എന്ന് വ്യക്തമാക്കിയിരുന്നു. ലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'അഖില്‍ മാരാര്‍ അല്ലാതെ ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥി ജുനൈസാണ്. അവന്‍ ആള്‍ ക്യൂട്ടാണ്. അവനെ എനിക്ക് പലപ്പോഴും പാവം തോന്നും. കാരണം അണ്ണനെ ഒന്ന് ഇരുത്താന്‍ വേണ്ടി അവന്‍ പരമാവധി നോക്കുന്നുണ്ട്. അവനെക്കൊണ്ട് പറ്റാവുന്ന രീതിയില്‍ എല്ലാം അവന്‍ നോക്കുന്നുണ്ട്. ഒന്ന് ഇരുന്ന് കിട്ടിയാല്‍ മതി. ശരി ഞാന്‍ തോറ്റു എന്ന് പറഞ്ഞാല്‍ മതി. അതിന് വേണ്ടി അവന്‍ ഭയങ്കരമായി കഷ്ടപ്പെടുന്നുണ്ട്.
ഞാന്‍ അവിടെ ചെന്നപ്പോള്‍ പറഞ്ഞു. ജുനൈസ് ഇനി അവിടെ എന്തെങ്കിലും പറഞ്ഞാല്‍ അത് കേട്ടോണ്ടിരിക്കണം അവനെ ഒന്നും പറയരുത് എന്ന്. കാരണം എനിക്ക് അത് കണ്ട് നില്‍ക്കാന്‍ പറ്റില്ല. അവന്‍ അവസാനം തകര്‍ന്ന് കട്ടിലില്‍ പോയി കിടക്കുന്നത് കാണുമ്പോള്‍ ഞാന്‍ തകര്‍ന്ന് പോകും. കണ്ടോണ്ടിരിക്കുന്ന എനിക്ക് ഭയങ്കര വിഷമം തോന്നാറുണ്ട്. ജുനൈസിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.
എനിക്ക് തോന്നുന്നു, ജുനൈസ് കഴിഞ്ഞിട്ടാണ് എനിക്ക് അണ്ണനെ ഇഷ്ടം. പിന്നെ നാദിറയെ ഇഷ്ടമാണ്. ജുനൈസിന് ഞാന്‍ രണ്ട് വോട്ട് നല്‍കിയിട്ടുണ്ട്. ഒരാഴ്ചയിലെ മൂന്ന് വോട്ട് അഖിലേട്ടനും രണ്ട് വോട്ട് ജുനൈസിനും ചെയ്തിട്ടുണ്ട്. ജുനൈസ് രണ്ടാം സ്ഥാനത്ത് വരണം എന്നാണ് എനിക്കാഗ്രഹം. അതെന്റെ പേഴ്സണല്‍ ഇഷ്ടത്തിന്റെ പേരിലാണ്. അതേസമയം വിഷ്ണുവിന്റെ പുറത്താകല്‍ എന്നെ ഞെട്ടിച്ചു.
അവനൊരു ബിബി മെറ്റീരിയലാണ്. അവന്റേത് കണ്ടിട്ടാണ് അവിടെ എങ്ങനെ നില്‍ക്കണം എന്ന് അണ്ണന്‍ പഠിച്ചത്. അണ്ണന്‍ ആദ്യം കരുതിയത് എല്ലാ ടാസ്‌കുകളും വിജയിച്ച് പോകുന്നതാണ് അതിന്റെ രീതി എന്നാണ്. ബിഗ് ബോസ് ഒഡിയന്‍സിനെ എങ്ങനെ എന്റര്‍ടൈന്‍ ചെയ്യിക്കാം എന്ന് വിഷ്ണുവിന് നന്നായി അറിയാം'.












Click it and Unblock the Notifications