'അവന്റെ ശമ്പളത്തിൽ നിന്ന് അമ്പതിനായിരം രൂപ അവൻ അയച്ചുതന്നു'; ആ സുഹൃത്തിനെക്കുറിച്ച് അഖിൽ
ബിഗ്ബോസ് മലയാളം സീസൺ 5 ൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മത്സരാർത്ഥി അഖിൽ മാരാരായിരിക്കും. മാരാർ ഒറിജിനലായിട്ടാണ് ബിഗ്ബോസ് വീട്ടിൽ നിൽക്കുന്നത് എന്നാണ് അഖിലിന്റെ ആരാധകരും പ്രേക്ഷകരും പറയുന്നത്. ഫൈനൽ 5ൽ എത്തുമെന്ന് ആരാധകർക്ക് പ്രതീക്ഷയുള്ള മത്സരാർത്ഥി കൂടിയാണ് അഖിൽ.
ഫാമിലി ടാസ്കിന്റെ ഭാഗമായി മറ്റ് മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ വന്നപ്പോഴും അഖിൽ തന്നെയാണ് മികച്ച ഗെയിമർ എന്നാണ് പറഞ്ഞിരുന്നത്. താൻ കടന്നുവന്ന വഴികളും അനുഭവിച്ച പ്രയാസങ്ങളും അഖിൽ തന്നെ ബിഗ്ബോസ് വീട്ടിൽ വെച്ച് പറഞ്ഞിരുന്നു. ഇപ്പോൾ തന്നെ ഒരുപാട് സഹായിച്ച തന്റെ സുഹൃത്തിനെക്കുറിച്ച് അഖിൽ തുറന്നു സംസാരിക്കുകയാണ്.

നമുക്ക് ഓരോരുത്തർക്കും എല്ലാവരോടും നന്ദി പറയാൻ ഉള്ള അവസരം എന്നുപറഞ്ഞുകൊണ്ടാണ് അഖിൽ തുടങ്ങുന്നത്. സ്കൂളിൽ നിന്ന് നന്ദി പറഞ്ഞുതുടങ്ങാം എന്ന് ആഗ്രഹിക്കുന്നു, കൊട്ടിയം സ്കൂളിലാണ് ഞാൻ പഠിച്ചത്. അവിടത്തെ എല്ലാവർക്കും എന്റെ നന്ദി. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ കൂടെ പഠിച്ചവർ എവിടെ നിന്നെങ്കിലും എന്നെ കാണുന്നുണ്ടാവും. എന്നെ നിങ്ങൾ ഓർക്കുന്നുണ്ടെങ്കിൽ നന്ദി അഖിൽ പറഞ്ഞു.
ഇവിടെ എത്തുമ്പോൾ കുട്ടിയാകുക ആയിരുന്നുവെന്നും സ്‍കൂൾ കാലത്തേയ്‍ക്ക് നമ്മൾ മടങ്ങിപ്പോകുകയാണ് എന്നും അഖിൽ പറഞ്ഞു. എന്നെ ഞാനാക്കി മാറ്റിയ സുഹൃത്തുക്കൾക്ക് നന്ദി നന്ദി രേഖപ്പെടുത്തുന്നു. പ്ലസ് വണ്ണും പ്ലസ്ടുവും ആണ് തനിക്ക് ഇഷ്ടപ്പെട്ട വിദ്യാഭ്യാസ കാലഘട്ടം എന്ന് അഖിൽ പറഞ്ഞു.
തന്റെ ഒപ്പം ചേർന്ന സുഹൃത്തുക്കൾ ആ കാലഘട്ടത്തിൽ ഉള്ളതാണെന്നും അഖിൽ പറയുന്നു. താൻ ഒന്നുമല്ലാതെ പോകാതിരിക്കാൻ കാരണം തന്റെ സുഹൃത്ത് ഹരിയാണെന്ന് അഖിൽ പറയുന്നു. ഹരി കൃഷ്ണനെ താൻ പ്ലസ്ടു കാലത്താണ് ലഭിച്ചതെന്നും അവനാണ് തന്നെ ശരിക്കും മനസ്സിലാക്കിയതെന്നും അഖിൽ തുറന്നുപറഞ്ഞു.
ജോലിയൊക്കെ കളഞ്ഞ് എന്ത് ചെയ്യണമെന്ന് അറിയാതിരിക്കുമ്പോഴാണ് ഹരി അവന്റെ ആദ്യ ശമ്പളത്തിൽ നിന്ന് തനിക്ക് അമ്പതിനായിരം രൂപ അയച്ചുതന്നതെന്നും കട തുടങ്ങാനായിരുന്നു സുഹൃത്ത് പണം അയച്ചതെന്നും അഖിൽ വ്യക്തമാക്കി. ഹരിക്ക് ഒരായിരം നന്ദി എന്നും അഖിൽ പറഞ്ഞു. അതേസമയം, ഇഷ്ടമുള്ളവരെ പിന്തുണയ്ക്കാനാണ് അഖിൽ പ്രേക്ഷകരോട് പറയുന്നത്.
ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ഗ്രാന്റ് ഫിനാലയ്ക്ക് ഉള്ളത്. ആരായിരിക്കും ബിഗ്ബോസിന്റെ ആ കപ്പ് സ്വന്തമാക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. നാദിറ ടിക്കറ്റ് ടു ഫിനാലെ വിജയിച്ച് ഗ്രാന്റ് ഫിനാലയിലേക്ക് എത്തിയിരിക്കുകയാണ്. അഖിൽസ ശോഭ, റെനീഷ, ജുനൈസ്, ഷിജു, സെറീന എന്നിവരാണ് ബാക്കിയുള്ള മത്സരാർത്ഥികൾ.












Click it and Unblock the Notifications