'രണ്ടാമത്തെ ആഴ്ച കഴിഞ്ഞപ്പോള്‍ എനിക്കത് മനസ്സിലായതാണ്': ശോഭയെക്കുറിച്ച് അഖിൽ മാരാർ
ബിഗ്‌ബോസ് മലയാളം സീസൺ 5 ൽ ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്കാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ടാസ്‌ക്കിന് ശേഷം ബിഗ്‌ബോസ് വീട്ടിനകത്തെ ചർച്ച ശോഭയെക്കുറിച്ചാണ്. കാർണിവൽ ടാസ്‌ക്കിൽ വിജയിച്ച ശേഷവും ടാസ്‌ക്കിൽ തുടർന്നതാണ് മറ്റ് മത്സരാർത്ഥികൾക്ക് അനിഷ്ടമുണ്ടാക്കിയത്.
ശോഭ ഷോ ഇറക്കുകയാണെന്നാണ് മറ്റ് മത്സരാർത്ഥികൾ പറയുന്നത്. ഇന്നലെ തന്നെ ഇക്കാര്യം സംസാരിച്ചിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ തനിക്ക് പറയാനുള്ള കാര്യങ്ങൾ അഖിൽ തുറന്നുപറഞ്ഞിരിക്കുകയാണ്. അഖിൽ- ശോഭ കോമ്പോയ്ക്ക് പുറത്ത് ഏറെ ആരാധകരുണ്ട്. അഖിൽ വളരെ രസകരമായിത്തന്നെയാണ് ശോഭയോട് ഇടപെടാറുള്ളതും. മനപൂർവ്വം ശോഭയെ ദേഷ്യം പിടിപ്പിക്കാറുമുണ്ട്. കാർണിവൽ ടാസ്‌ക്കിനിടയിലും അഖിൽ ശോഭയെ കളിയാക്കുന്നുണ്ട്.

എന്നാൽ ഏറെ വൈകാതെ അഖിൽ പുറത്തുപോവുകയും ചെയ്തു. പിന്നീട് മത്സരം അവസാനിക്കുന്നതിന് മുമ്പ് തന്നെ അഖിൽ ഉറങ്ങിയരുന്നു. ടാസ്ക്ക് അവസാനിച്ചിട്ടും ശേഭ ഇറങ്ങാത്തതുമായി ബന്ധപ്പെട്ട് മറ്റ് മത്സരാർത്ഥികൾ സംസാരിക്കുമ്പോൾ അഖിൽ എഴുന്നേറ്റ് വരുന്നുണ്ടെങ്കിലും ആ സമയത്തേക്ക് ചർച്ച ഏതാണ്ട് അവസാനിച്ചിരുന്നു. ഇന്ന് റെനീഷയോടും സെറീനയോടുമാണ് ശോഭയെ പറ്റി അഖിൽ സംസാരിക്കുന്നത്.
ശോഭ ഫേയ്ക്കാണെന്ന് തനിക്ക് രണ്ടാഴ്ച തികഞ്ഞപ്പോൾ തന്നെ മനസ്സിലായിരുന്നുവെന്നാണ് അഖിൽ പറയുന്നത്. ശോഭയെ നിങ്ങൾക്കൊക്കെ ഇപ്പോഴല്ലേ മനസ്സിലായതെന്നും അഖിൽ പറയുന്നു. മറ്റുള്ളവരെ ബോധിപ്പിക്കാൻ ബോധപൂർവ്വമാണ് ശോഭ ഓരോ കാര്യവും ചെയ്യുന്നതെന്നും അഖിൽ പറയുന്നു. ഇപ്പോൾ ക്യാമറയും നോക്കിയിരിപ്പുണ്ടെന്നാണ് റെനീഷയോട് അഖിൽ പറയുന്നത്.
എന്നാൽ ശോഭയുടെ സ്വഭാവം അങ്ങനെ തന്നെയാണെന്നാണ് കരുതിയരുന്നതെന്നും ഫേയ്ക്കാണെന്ന് തോന്നിയിരുന്നില്ലെന്നും സെറീനയും റെനീഷയും പറയുന്നു. എന്നാൽ ഒമർ ലുലു വന്നപ്പോൾ ശോഭ ചെയ്ത കാര്യം അവർ പറയുന്നതിൽ നിന്ന് വിപരീതമായിരുന്നുവെന്ന് റെനീഷ പറയുന്നു. ഒമർ ലുലു സിഗരറ്റ് വലിക്കാതിരിക്കാൻ ലൈറ്റർ മാറ്റിവെച്ച സംഭവമായിരുന്നു റെനീഷ പറഞ്ഞത്. നാദിറയ്ക്ക് ശോഭ ഫേയ്ക്കാണെന്ന് തോന്നുന്നില്ലേ എന്നും അഖിലിനോട് റെനീഷ ചോദിക്കുന്നു.
കഴിഞ്ഞദിവസത്തെ ടാസ്ക്കിന് ശേഷം എല്ലാവർക്കും ശോഭയോട് ഒരു അകൽച്ച തുടങ്ങിയിരുന്നു. കാറിൽ ഇരുന്ന ബാക്കി എല്ലാവരും വളരെ സഹകരിച്ചുകൊണ്ടായിരുന്നു മുന്നോട്ട് പോയത്. എന്നാൽ ശോഭ മുൻസീറ്റിൽ നിന്ന് എങ്ങോട്ടും മാറാൻ തയ്യാറായില്ല.
സമയം ഏറെ വൈകിയതോടെ പരസ്പരം ചർച്ച ചെയത് ഓരോരുത്തരായി ഇറങ്ങി ടാസ്ക് അവസാനിപ്പിക്കാമെന്ന് സെറീനയും നാദിറയും ജുനൈസും റിനോഷും പറഞ്ഞപ്പോൾ ശോഭ എതിർത്തു. താൻ ടാസ്ക് ജയിക്കാൻ വേണ്ടിയാണ് കളിക്കുന്നത് എന്നായിരുന്നു ശോഭ പറഞ്ഞത്
എന്നാൽ പത്ത് പോയന്റ് നൽകാമെന്ന് ജുനൈസ് ശോഭയോട് പറഞ്ഞു. ഇതോടെ റിനോഷ് ആദ്യം ഇറങ്ങി, ജുനൈസ് രണ്ടാമതിറങ്ങി, മൂന്നാമത് സെറീനയും, നാലമത് നാദിറയും ഇറങ്ങി. എന്നാൽ ശോഭ ഇറങ്ങിയില്ല.
ഇതോടെ എല്ലാവർക്കും ആകെ സംശയമായി. ശോഭ വിജയിച്ചെന്ന് ബിഗ്‌ബോസ് പറഞ്ഞിട്ടും ശോഭ ഇറങ്ങിയില്ല. തനിക്ക് മാക്സിമം സമയം ഇരിക്കണമെന്നാണ് ശോഭ പറഞ്ഞത്. പിന്നീട് നാദിറയും ജുനൈസും ചെന്ന് ശോഭയോട് താഴെയിറങ്ങാൻ പറയുകയായിരുന്നു.












Click it and Unblock the Notifications