'അപ്പോഴാണ് കാരവനകത്ത് വെച്ച് ഇതിന്റെ മേക്കേഴ്‌സ് എനിക്ക് ഒരു ഉപദേശം നല്‍കിയത്': അഖില്‍
ബിഗ്‌ബോസ് മലയാളം സീസൺ 5 അന്തിമഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഇനി ദിവസങ്ങൾ മാത്രമാണ് ഗ്രാന്റ്ഫിനാലയ്ക്കുള്ളത്. തുടക്കത്തിൽ ഏറെ വിമർശനങ്ങൾ കേട്ട ഒരു സീസണായിരുന്നു ഇത്. ഒട്ടും ആവേശമില്ലാത്ത സീസൺ എന്നായിരുന്നു പ്രേക്ഷകർ പറഞ്ഞിരുന്നത്.
ഗെയിമിലല്ലാതെ മത്സരാർത്ഥികൾക്ക് കണ്ടന്റ് ഉണ്ടാക്കുന്നതിൽ താല്പര്യം ഇല്ലെന്നും ഗ്രൂപ്പ് കളി മാത്രമാണ് നടക്കുന്നതെന്നും വ്യാപകമായി വിമർശനം ഉയർന്നു. ഒടുവിൽ വൈൽഡ് കാർഡ് എൻട്രി നടത്തിയും കഴിഞ്ഞ സീസണുകളിലെ മത്സരാർത്ഥികളെ കൊണ്ടുവന്നും ആവേശം ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

എന്നാൽ ഷോ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴേക്കും മത്സരാർത്ഥികളെല്ലാവരും തന്നെ ആക്ടീവ് ആയി. ഇപ്പോൾ ഹൗസിൽ ആവേശപ്പോരാട്ടമാണ്. അതേസമയം മത്സരത്തിന്റെ തുടക്കം മുതൽ ഈ നിമിഷം വരെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ഒരു മത്സരാർത്ഥിയാണ് അഖിൽ മാരാർ. അഖിലിന്റെ താമശകളും കളിയാക്കലുമൊക്കെ ഉറങ്ങിക്കിടന്ന ബിഗ്‌ബോസ് വീടിനെ ഉണർത്തിയിരുന്നു.
അഖിൽ ഫൈനൽ 5 ൽ ഉണ്ടാകുമെന്നാണ് പ്രേക്ഷർ പ്രതീക്ഷിക്കുന്നത്. ഇപ്പോൾ അഖിൽ ഇത്രയും ദിവസം ബിഗ്‌ബോസ് വീട്ടിൽ താൻ നിന്നത് എങ്ങനെയാണെന്ന് തുറന്നുപറയുകയാണ്. മോണിംഗ് ടാസ്ക്കിലായിരുന്നു അഖിൽ ഇക്കാര്യം തുറന്നുപറഞ്ഞത്. ഈ മത്സരത്തിൽ എങ്ങനെ അതിജീവിക്കാം എന്നാണ് താൻ ചിന്തിച്ചത് എന്നാണ് അഖിൽ പറഞ്ഞത്. അപ്പോൾ തന്റെ മനസ്സിൽ രണ്ട് കാര്യമാണ് വന്നതെന്നും അഖിൽ പറഞ്ഞു.
ഈ ഹൗസിലെ 18 പേരാണോ അതോ പുറത്തുള്ള ജനങ്ങളാണോ ശരിക്കും പ്ലേയേഴ്‌സ് എന്നാണ് ആദ്യം ചിന്തിച്ചത്, ഈ ഹൗസിലേക്ക് വരുമ്പോൾ ഒരുപാട് നെഗറ്റീവ്‌സ് സോഷ്യൽമീഡിയയിലൂടെയും അല്ലാതെയും ഉണ്ടായിട്ടുള്ള ആളാണ് ഞാൻ, അഖിൽ പറഞ്ഞു. വല്യ ഫോളോവേഴ്‌സോ കാര്യങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ, ഞാൻ ഇതിനകത്ത് വന്ന് ഒരാളുടെ ഇഷ്ടം പിടിച്ച് പറ്റി, സപ്പോർട്ട് നേടി.. അവരുടെ വോട്ട് കൂട്ടി, അങ്ങനെ മാത്രമേ ഇതിനകത്ത് നിൽക്കാൻ പറ്റുള്ളൂ. ജനങ്ങളാണ് റിയൽ പ്ലേയേഴ്‌സ് . അതിന് വേണ്ടി എനിക്ക് എന്ത് ചെയ്യാൻ കഴിയും എന്നാണ് ചിന്തിച്ചത്.
അപ്പോഴാണ് കാരവനകത്ത് വെച്ച് ഇതിന്റെ മേക്കേഴ്‌സ് എനിക്ക് ഒരു ഉപദേശം നൽകിയത്. ബി ഒർജിനൽ.. അത് മാത്രമാണ് ഞാൻ കേൾക്കുന്ന ഡയലോഗ്. അപ്പോൾ ഞാൻ വിചാരിച്ചു എത്ര ദിവസം നിൽക്കാൻ പറ്റുമെന്നല്ല നിൽക്കുന്ന ദിവസത്തോളം ഞാൻ ഞാനായി നിൽക്കുക എന്നതാണ്, അഖിൽ പറഞ്ഞു.
അതേസമയം, കഴിഞ്ഞദിവസം ഷിജുവിനോട് സംസാരിക്കുന്ന സമയം താൻ പലവട്ടം മത്സരം നിർത്തിപ്പോകാമെന്ന് വിചാരിച്ചിരുന്നതായി അഖിൽ പറഞ്ഞിരുന്നു. ജുനൈസുമായുള്ള പ്രശ്‌നം വന്നപ്പോൾ പോകാമെന്നാണ് വിചാരിച്ചിരുന്നതെങ്കിലും അത് വലിയ വിഷയമായില്ല എന്ന് അഖിൽ പറഞ്ഞു.
എന്നാൽ ശോഭയുമായുള്ള വിഷയത്തിൽ അകത്തും പുറത്തും അഖിലിനെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ അഖിലിനെ പുറത്താക്കണമെന്ന് ശോഭ പറഞ്ഞില്ല. മാപ്പ് പറഞ്ഞാൽ മതി എന്നായിരുന്നു ശോഭ പറഞ്ഞത്. ഇപ്പോൾ ബിഗ് ബോസിൽ നടന്ന എല്ലാം ഒരു നിമിത്തം പോലെയാണ് താൻ കണക്കാക്കുന്നത് എന്നാണ് അഖിൽ പറഞ്ഞത്. ആരോ കാര്യങ്ങൾ തീരുമാനിച്ചതുപോലെ തനിക്ക് ഫീൽ ചെയ്തിട്ടുണ്ടെന്നും ദൈവത്തിന്റെ അനുഗ്രഹം പോലെയാണ് അതെന്നും അഖിൽ പറഞ്ഞു.












Click it and Unblock the Notifications