Get Updates
Get notified of breaking news, exclusive insights, and must-see stories!

'അടിവസ്ത്രം ഇടാതെയാണോ അഖില്‍ മാരാർ മുണ്ട് പൊക്കിയത്'?; നിലപാട് വ്യക്തമാക്കി രജിത് കുമാർ

അഖില്‍ മാരാരുടെ മുണ്ട് പൊക്കല്‍ വിവാദം ബിഗ് ബോസിന് അകത്തും പുറത്തും അവസാനിക്കുന്നില്ല. എല്ലാവരും കൂടിയിരുന്ന് ഒരു ചർച്ച നടക്കുമ്പോള്‍ മുണ്ടിന്റെ ഭാഗം ചെറിയ രീതിയില്‍ പൊക്കുക മാത്രമാണ് ചെയ്തതെന്നാണ് അഖില്‍ മാരാർ വ്യക്തമാക്കുന്നത്. എന്നാല്‍ സംഭവത്തില്‍ പരാതിയുമായി സെറീനയും നാദിറയും അടക്കമുള്ളവർ മുന്നോട്ട് വരികയായിരുന്നു. എന്നാല്‍ ഈ വിഷയത്തിലിതാ അഖില്‍ മാരാറെ പിന്തുണച്ചുകൊണ്ട് രജിത് കുമാർ രംഗത്ത് വന്നിരിക്കുകയാണ്.

അഖില്‍ മാരാറും മുണ്ട് പൊക്കലും

അടിവസ്ത്രം ഇടാതെയാണ് മുണ്ട് പൊക്കിയതെങ്കില്‍ ആ ഒരു ആക്ഷന്‍ തെറ്റാണ്. ബർമുഡയും ഷോർട്സും മാത്രമൊക്കെ ഇട്ട് പലരും അവിടെ നടക്കുന്നുണ്ട്. അത്തരത്തിലൊരു ഷോർട്സും ഇട്ട്, ഇതിന് മുകളിലൂടെ ഞാന്‍ കൊടുത്ത മുണ്ടും ഇട്ടാണ് അഖില്‍ മാരാർ ഇരിക്കുന്നത്. വീക്കിലി ടാസ്ക് കഴിഞ്ഞ് പോരാന്‍ സമയത്ത് എന്റെ മുണ്ട് വേണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ എല്ലാവർക്കും കൊടുക്കുകയായിരുന്നു. അഖിലും ശോഭയുമൊക്കെ അത്തരത്തില്‍ എന്റെ മുണ്ട് വാങ്ങിച്ചിട്ടുണ്ട്.

 akhibiggboss

ഷോർട്സിട്ട് നടക്കുന്നവർ ഒരു പ്രത്യേക സാഹചര്യം വരുമ്പോള്‍ അതിന് മുകളിലുള്ള മുണ്ട് അഴിച്ച് കളയുന്നു. അത് എങ്ങനെയാണ് വൃത്തികേടായി മാറുക. നല്ലൊരു വസ്ത്രം അടിയില്‍ ഇട്ട് മുട്ടിന്റെ ഒരു ഭാഗം പൊക്കിക്കാണിക്കുന്നതും അടിയില്‍ ഒന്നും ഇടാതെയും മുണ്ട് പൊക്കി കാണിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. അഖില്‍ മാരാറിന് ധൈര്യമായി അങ്ങനെ ചെയ്യാം കഴിയുമെങ്കില്‍ അദ്ദേഹം സേഫ് ആണെന്ന ഉത്തമ ബോധ്യം അദ്ദേഹത്തിനുണ്ട്.

പ്രേക്ഷകർ ഒരിക്കലും അത് നെഗറ്റീവായി എടുക്കില്ല. അവർ ചിന്തിക്കാന്‍ കഴിവുള്ളവരാണ്. ആ സാഹചര്യത്തില്‍ എത്രയും പറഞ്ഞിട്ട് മനസ്സിലാകാത്തവർക്ക് മുമ്പില്‍ അങ്ങനെ കാണിച്ചു. അടിയില്‍ ഒന്നും ഇട്ടിട്ടില്ലായിരുന്നുവെങ്കില്‍ കാണിച്ചത് നൂറ് ശതമാനം തെറ്റാണ്. അടിയില്‍ ഒരു ബർമുഡയും ഇട്ടിട്ട് മുട്ട് പൊക്കിക്കാണിച്ചത് ഒരു തെറ്റല്ല. അടിയില്‍ അതിനേക്കാള്‍ ചെറുത് പലതും ഇട്ടിട്ടാണ് അവിടെ പലരും നടന്നത്.

അടിവസ്ത്രം ഇട്ടിട്ട് സ്വിമ്മിങ് പൂളില്‍ ചാടാമെങ്കില്‍ നല്ലൊരു അടിവസ്ത്രം ഇട്ടുകൊണ്ട് മുണ്ട് അഴിച്ചുകളയുകയോ അല്ലെങ്കില്‍ അല്‍പ്പമൊന്ന് പൊക്കുകയോ ചെയ്യുന്നതില്‍ തെറ്റില്ല. നല്ല അടിവസ്ത്രം ഉണ്ടെങ്കില്‍ അഴിച്ച് കളയുന്നതില്‍ പോലും പ്രശ്മില്ല. ഈ വിഷയത്തില്‍ അഖില്‍ മാരാറെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

 akhilmarar

പിന്തുണച്ച് മാരാർ ആരാധകർ

അതേസമയം വിഷയത്തില്‍ അഖില്‍ മാരാറെ പിന്തുണച്ചുകൊണ്ട് അദ്ദേഹത്തിന്റെ ആരാധകരും രംഗത്ത് വന്നിട്ടുണ്ട്. 'She is not comfortable with this' എന്ന് റിയാസ് പറയുന്നത് വരെ സെറീനയുടെ മുഖ ഭാവം കണ്ടാൽ മനസിലാവും അവൾ എത്ര സില്ലി ആയാണ് അതിനെ എടുത്തത് എന്ന്. കാരണം മാരാർ ഒരു തമാശ രൂപത്തിൽ മുണ്ടിന്റെ ഒരു തുമ്പ് മാത്രം ഉയർത്തി ജുനൈസിന്റെ വെല്ലുവിളി സ്വീകരിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ അവരെ അവഹേളിക്കാൻ ചെയ്തതല്ലെന്നും അഖില്‍ മാരാർ ആരാധകർ അവകാശപ്പെടുന്നു.

സെറീന മാരാർക്ക് എതിരെ ഇങ്ങനെ ഒരു കേസ് ഉന്നയിച്ചതിന് പിന്നിൽ ഒരു വലിയ ലക്ഷ്യമുണ്ട്. ജുനൈസിന്റെ ശാരീരിക ആക്രമണ വിഷയത്തെ പറ്റി റിയാസ് ജുനൈസിനോടും സെറീനയോടും പറയുന്നുണ്ട്. റോബിൻ ഹീറോ ആവാൻ ജുനൈസിനെ കൊണ്ട് ചെയ്യിപ്പിച്ചതാണ് അത്‌. മാരാർ പുറത്തായാൽ ജുനൈസ് അല്ല ജുനൈസിനെ കൊണ്ട് കളിപ്പിച്ച റോബിൻ ഹീറോ ആയേനെ എന്നും ആരാധകർ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+