'ശോഭ എനിക്കെതിരെ പറയുമായിരുന്നു, പക്ഷേ ആരോ നിശബ്ദയാക്കിക്കളഞ്ഞു': അഖിൽ
ബിഗ്‌ബോസ് മലയാളം സീസൺ 5 ലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് അഖിൽ മാരാർ. ഒരുപക്ഷേ അഖിലിന് തന്നെയാവും മറ്റ് മത്സരാർത്ഥികളെക്കാളും പ്രേക്ഷക പിന്തുണ ഉള്ളതും. ഫൈനൽ 5 ൽ എത്തുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് അഖിൽ. എന്നാൽ അഖിൽ ബിഗ്‌ബോസിന് പുറത്തേക്ക് പോകേണ്ടിയിരുന്ന പല സാഹചര്യങ്ങളും വന്നിരുന്നു.
ജുനൈസുമായുള്ള പ്രശ്‌നത്തിലും പിന്നീട് ശോഭയുമായുള്ള പ്രശ്‌നത്തിന്റെ പേരിലുപം അഖിൽ പുറത്താവും എന്ന് തരത്തിൽ ചർച്ചകൾ ഉണ്ടായിരുന്നു. അഖിൽ തന്നെ തല്ലിയെന്നായിരുന്നു ജുനൈസ് പറഞ്ഞത്. എന്നാൽ ജുനൈസിനേയും അഖിലിനേയും ബിഗ്‌ബോസ് വിളിപ്പിക്കുകയും പിന്നീട് ഇവർ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കപ്പെടുകയുമായിരുന്നു.

എന്നാൽ ശോഭയുമായുള്ള പ്രശ്‌നം ബിഗ്‌ബോസിന് അകത്ത് മാത്രമല്ല പുറത്തും വലിയ വിവാദം ഉണ്ടാക്കി. ശേഷം കൺഫഷൻ റൂമിൽ വെച്ച് മോഹൻലാൽ ശോഭയ്ക്ക് പരാതിയുമായി മുന്നോട്ട് പോകണം എങ്കിൽ പോകാമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ അഖിൽ മാപ്പ് പറഞ്ഞാൽ മതി എന്നാണ് ശോഭ പറഞ്ഞത്. അങ്ങനെയാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്.
ഇപ്പോൾ ബിഗ് ബോസ് നടന്ന എല്ലാം ഒരു നിമിത്തം പോലെയാണ് എന്ന് അഖിൽ മാരാർ പറയുകയാണ്. പല ഘട്ടങ്ങളിലും ഹൗസിൽ നിന്ന് പോകാൻ തീരുമാനിച്ചതായിരുന്നുവെന്നും അഖിൽ പറയുന്നുണ്ട്. എന്നാൽ ആരോ കാര്യങ്ങൾ തീരുമാനിച്ചതുപോലെ തനിക്ക് ഫീൽ ചെയ്തിട്ടുണ്ടെന്നും ദൈവത്തിന്റെ അനുഗ്രഹം പോലെയാണ് അതെന്നും അഖിൽ പറയുന്നു. ഷിജുവിനോട് സംസാരിക്കുമ്പോഴാണ് അഖിൽ ഇതൊക്കെ പറയുന്നത്.
ഏറ്റവും നന്നായി കളിച്ചിട്ടും അംഗീകാരം ഒന്നും കിട്ടാതെ വന്നപ്പോൾ ആയിരുന്നു പല ഘട്ടങ്ങളിലും ബിഗ്‌ബോസിന് പുറത്തുപോകാമെന്ന് ചിന്തിച്ചതെന്ന് അഖിൽ ഷിജുവിനോട് പറയുന്നുണ്ട്. ജുനൈസുമായുള്ള പ്രശ്‌നം വിഷയം ആയപ്പോൾ ഷോയിൽ നിന്ന് നിർത്തിപ്പോകാമെന്ന് വിചാരിച്ചതായി അഖിൽ പറഞ്ഞു. എന്നാൽ അത് അങ്ങനെ വലിയ വിഷമായില്ലെന്നും അഖിൽ പറയുന്നു. തനിക്ക് മത്സരിക്കാൻ എതിരാളികൾ ഇല്ലാത്തത് പോലെയും താൻ വിചാരിച്ചതായി അഖിൽ പറയുന്നുണ്ട്.
ഇതിന് ശേഷമാണ് ശോഭയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് അഖിൽ പറയുന്നത്. ശോഭയുമായുള്ള ഒരു വിഷയം ദൈവം എവിടെയോ കവർ അപ് ചെയ്തു. ശോഭ തനിക്കെതിരെ എന്തായാലും പറയുമായിരുന്നു. എന്നാൽ ശോഭ സ്റ്റക്കായി, ആരോ ശോഭയെ നിശബ്ദയാക്കിക്കളഞ്ഞു എന്നും അഖിൽ പറയുന്നു. ആരോ ഒരു കാര്യം തീരുമാനിച്ചത് പോലെ തനിക്ക് തോന്നുവെന്നും നിമിത്തമാണതെന്നും അഖിൽ പറയുന്നു. സംഭവിക്കുന്നതെല്ലാം ദൈവത്തിന്റെ അനുഗ്രഹം പോലെയാണെന്നും അഖിൽ പറഞ്ഞു.
അതേസമയം, ബിഗ്‌ബോസിൽ നടക്കുന്ന ഫാമിലി ടാസ്‌ക്കിന്റെ ഭാഗമായി അഖിലിന്റെ ഭാര്യയും മക്കളും ബിഗ്‌ബോസ് വീട്ടിൽ എത്തിയിരുന്നു. എല്ലാവരോടും വളരെ സ്‌നേഹത്തിലാണ് ലക്ഷ്മി പെരുമാറിയത്. ശോഭയോടും ലക്ഷ്മി സംസാരിക്കുന്നുണ്ട്. വ്യക്തപരമായി ഒന്നും കാണാറില്ലാ എന്നാണ് ലക്ഷ്മി പറയുന്നത്.
അതേസമയം, ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ഫിനാലയ്ക്കുള്ളത്. ആരാവും വിജയി ആവുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. നിലവിൽ നാദിറ ഗ്രാന്റ്ഫിനാലയിൽ എത്തിനിൽക്കുകയാണ്. ടിക്കറ്റ് ടു ഫിനാലെ ജയച്ചാണ് നാദിറ ഫിനാലയിലേക്ക് എത്തിയത്.
90 മത്സരാർത്ഥികളാണ് ഇപ്പോൾ ബിഗ്‌ബോസ് വീട്ടിൽ ഉള്ളത്.












Click it and Unblock the Notifications