Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷമകെട്ട് ബി​ഗ്ബോസ് അഖിലിനെ വിളിപ്പിച്ചു; ഇത്തവണയും കിട്ടി താക്കീത്; കാരണം ആ സംഭവം

ബിഗ്‌ബോസ് മലയാളം സീസൺ 5 ൽ പ്രേക്ഷകപിന്തുണ ഏറെയുള്ള ഒരു മത്സരാർത്ഥിയാണ് അഖിൽ മാരാർ. ഫൈനൽ 5 ൽ അഖിൽ എത്തുമെന്നാണ് ബിഗ്‌ബോസ് പ്രേക്ഷകർ കരുതുന്നതും. എന്നാൽ ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്കിൽ അഖിൽ വളരെ പിന്നിലോട്ടാണ് നിൽക്കുന്നത്.

രണ്ട് ടാസ്‌ക്കിലും ആദ്യം തന്നെ അഖിൽ പുറത്തായിരുന്നു. മുൻപൊക്കെ വളരെ നന്നായി കളിച്ചിരുന്ന അഖിലിന് എന്തുപറ്റിയെന്നാണ് അഖിലിന്റെ ഫാൻസിന്റെ സംശയം. ഇങ്ങനെ പോയാൽ ടിക്കറ്റ് ടു ഫിനാലെ വഴി അഖിൽ ഗ്രാന്റ്ഫിനാലയിലേക്ക് എത്തില്ലെന്നാണ് ഇവർ പറയുന്നത്.

Akhil

ഇപ്പോൾ അഖിലിനെ ബിഗ്‌ബോസ് കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. അഖിലിന്റൈ പ്രകടനത്തെക്കുറിച്ച് ചോദിക്കാനാണ് വിളിപ്പിച്ചത്. പിടിവള്ളി, കുതിരപ്പന്തയം എന്നീ ടാസ്‌ക്കുകളിൽ നിന്നാണ് അഖിൽ പുറത്തായത്. ഇതിനിടെ പകൽസമയത്ത് ഉറങ്ങുകയും ലക്ഷ്വറി പോയന്റ് കുറയുകയും ചെയ്തിരുന്നു.

ഇതിനുപിന്നാലെയാണ് അഖിലിനെ വിളിപ്പിച്ചത്. അനുമതി ഇല്ലാതെ പകൽ സമയം ഉറങ്ങുന്നത് ശരിയല്ലെന്ന് ബി​ഗ്ബോസ് അഖിലിനോട് പറഞ്ഞു. എന്നാൽ തന്റെ ഏനസിൽ ഇഞ്ചക്ഷൻ ചെയ്യുന്നുണ്ടായിരുന്നു എന്നാണ് അഖിൽ പറഞ്ഞത്. പറഞ്ഞിട്ടാണ് താൻ ഉറങ്ങിയത് എന്നും അഖിൽ പറയുന്നു. എന്നാൽ ഡോക്ടർ വ്യക്തമാക്കിയത് അനുസരിച്ച് കിടന്ന് വിശ്രമം എടുക്കേണ്ട ആവശ്യം അഖിലിന് ഇല്ല എന്നായിരുന്നു എന്ന് ബിഗ് ബോസ് പറഞ്ഞു.

എന്നാൽ ഇ‍ഞ്ചക്ഷൻ എടുക്കുന്നതിനാൽ എഴുന്നേറ്റ് നടക്കുമ്പോൾ ഇത് താഴേക്ക് ഇറങ്ങിവരാൻ സാധ്യത ഉണ്ട് എന്നും അതുകൊണ്ട് കുറച്ച് നേരം കിടന്നതാണെന്നും അഖിൽ പറയുന്നു. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾക്ക് ഇരുന്ന് വിശ്രമിക്കാം, പക്ഷേ കിടന്നുറങ്ങാൻ പാടില്ലെന്നും ബി​ഗ്ബോസ് പറഞ്ഞു. ഇത് ടിക്കറ്റ് ടു ഫിനാലെയാണെന്നും ബി​ഗ്ബോസ് പറഞ്ഞു.

ഫിനാലയ്ക്ക് ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്നും ബാക്കിയുള്ള ആളുകൾ അത് വളരെ ബഹുമാനത്തോടെയും ​​ഗൗരവത്തോടെയുമാണ് കാണുന്നതെന്നും ബി​ഗ്ബോസ് പറയുന്നു. ആ ബഹുമാനമെങ്കിലും കാണിക്കാൻ ശ്രമിക്കണമെന്നും ബി​ഗ്ബോസ് പറയുന്നുണ്ട്. അതേസമയം അഖിൽ കൃത്യമായ ഉത്തരം ബി​ഗ്ബോസിന് നൽകുകയും ചെയ്യുന്നുണ്ട്.

ഗെയിമിനെ അങ്ങനെ അല്ല കാണുന്നത് എന്നാണ് അഖിൽ മറുപടി പറഞ്ഞത്. ഗെയ്‍മിനെ സമീപിക്കുന്നത് തനിക്ക് അവിടെ എന്തുചെയ്യാൻ കഴിയുമെന്ന ചിന്തയിലാണെന്ന് അഖിൽ പറയുന്നു. താൻ പൈൽസിന്റെ ഓപ്പറേഷൻ സ്റ്റേജിൽ നിൽക്കുന്നതിനാൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഗെയിമുകളിൽ രണ്ടിലും കണ്ടിന്യൂ ചെയ്യാൻ പറ്റില്ലെന്നും പറയുന്നു.

വളരെ വ്യക്തമായ ഗെയിം പ്ലാനിൽ തന്നെയാണ് താൻ ടിക്കറ്റ് ടു ഫിനാലെയെ കാണുന്നതെന്നും പക്ഷേ ഈ ടാസ്‍കിൽ ഇത്രയും നേരം ഇരുന്ന് കഴിഞ്ഞാൽ തനിക്ക് പ്രശ്നമാകുമെന്നും അഖിൽ പറയുന്നു. ഏനസിൽ അത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കും. മനപൂർവം ഔട്ടായതല്ലെന്നും മറുപടിയായി അഖിൽ പറയുന്നു.

അതേസമയം ബി​ഗ്ബോസ് മലായളം സീസൺ 5 അവസാനിക്കാൻ ഇനി ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കിനിൽക്കുന്നത്. 10 പേരാണ് ഇനി ബി​ഗ്ബോസ് വീടിനകത്ത് ഉള്ളത്. ഇതിൽ ആരായിരിക്കും ഫൈനൽ 5ൽ എത്തുക എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.
കഴിഞ്ഞ ആഴ്ച സെറീന ഔട്ടായിരുന്നുവെങ്കിലും വീണ്ടും ബി​ഗ്ബോസ് വീട്ടിനകത്തേക്ക് കൊണ്ടുവരികയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+