ഭാര്യയെ എടുത്തുപൊക്കി ചുംബിച്ച് അഖിൽ; മക്കളുമായി രാജലക്ഷ്മി ബിഗ്‌ബോസ് വീട്ടിലെത്തി
ബിഗ്‌ബോസ് മലയാളം സീസൺ 5ന്റെ ഗ്രാന്റ് ഫിനാലയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. വാശിയേറിയ പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഫൈനൽ 5 ൽ ആരൊക്കെ എത്തുമെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ടിക്കറ്റ് ടു ഫിനാലെ വിജയിച്ച് നാദിറയാണ് ഇപ്പോൾ ഗ്രാന്റ് ഫിനാലയിലേക്ക് എത്തിയിരിക്കുന്നത്. ബാക്കിയുള്ള നാല് പേർ ആരാണെന്നാണ് ഇനി അറിയാനുള്ളത്.
ബിഗ്‌ബോസിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മത്സരാർത്ഥികളിൽ ഒരാളാണ് അഖിൽ മാരാർ. ഷോയുടെ തുടക്കം തൊട്ടുതന്നെ മികച്ച രീതിയിൽ ആണ് അഖിൽ കളിക്കുന്നത്. ഫൈനൻ 5 ൽ എത്തുമെന്ന് പ്രേക്ഷകർ കരുതുന്ന മത്സരാർത്ഥിയാണ് അഖിൽ. ഇപ്പോൾ അഖിലിന്റെ ഭാര്യയും മക്കളും ബിഗ്‌ബോസ് വീട്ടിലേക്ക് എത്തിയിരിക്കുകയാണ്. രാജലക്ഷ്മിയും മക്കളും വീട്ടിലേക്ക് വരുന്നതിന്റെ പ്രൊമോ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുകയാണ്.

പാട്ട് കേൾക്കുന്ന സമയത്ത് അഖിൽ അടുക്കളയിൽ പാത്രം കഴുകുകയായിരുന്നു. പാട്ട് കേട്ടയുടൻ അഖിലും ശോഭയും മറ്റ് മത്സരാർത്ഥികളും ഓടിപ്പോകുന്നതും വാതിൽ തുറന്ന് അഖിലിന്റെ ഭാര്യയും കുട്ടികളും അകത്തേക്ക് വരുന്നും വീഡിയോയിൽ കാണാം. ഓടിപ്പോയി അഖിൽ ഭാര്യയെ പൊക്കി ചുംബിക്കുന്നതും പ്രമോയിൽ ഉണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം സെറീനയുടെ അമ്മയും ആന്റിയും വന്നിരുന്നു. റെനീഷയുടെ സഹോദരനും അമ്മയും ഇന്നലെ വന്നിരുന്നു. സെറീനയുടെ അമ്മയും ആന്റിയും വന്നുപോയതിന് ശേഷമാണ് റെനീഷയുടെ ചേട്ടനും അമ്മയും വന്നത്. സെറീനയും അമ്മയും മാത്രമായി കുറേ നേരം സംസാരിച്ചിരുന്നു. മിഥുന്റെ കാര്യവും സെറീനയുടെ അമ്മ പറയുന്നുണ്ട്.
മസാജ് ഒന്നും വേണ്ട, അത് അമ്മയ്ക്ക് ഇഷ്‍ടമല്ല എന്നാണ് പറഞ്ഞത്. മിഥുൻ ചേട്ടനെ സഹോദരനെ പോലെയാണെന്ന് കാണുന്നതെന്നാണ് സെറീന പറയുന്നത് . അതൊക്കെ ആയിക്കോട്ടേ. അതങ്ങനെ തന്നെ ഇരുന്നോട്ടെ. അമ്മയുടെ ഇഷ്‍ടം അമ്മ പറഞ്ഞതാ എന്നാണ് അമ്മ മറുപടി നൽകിയത്. അതുപോലെ റെനീഷയുടെ ചേട്ടനും റെനീഷയ്ക്ക് ഉപദേശം നൽകുന്നുണ്ട്. ദുബായ് മിഠായി നല്ലതല്ല എന്നാണ് റെനീഷയുടെ ചേട്ടൻ പറയുന്നത്. ഇതിൽ എന്തൊക്കയോ സൂചനയുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്.
അതേസമയം, ജൂലൈ രണ്ടാം തീയതിയാണ് ഗ്രാന്റ്ഫിനാലെ. 18 മത്സരാർത്ഥികളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. റെനീഷ റഹ്‍മാൻ, റിനോഷ് ജോർജ്, സെറീന, അഖിൽ മാരാർ, സാഗർ സൂര്യ, വിഷ്‍ണു ജോഷി,ശോഭ വിശ്വനാഥ്, എയ്ഞ്ചലിൻ മരിയ, ശ്രീദേവി മേനോൻ, ജുനൈസ്, അഞ്ജൂസ് റോഷ്, മനീഷ കെ എസ്, അനിയൻ മിഥുൻ, നാദിറ മെഹ്റിൻ, ഐശ്വര്യ ലച്ചു, ഷിജു എ ആർ, ശ്രുതി ലക്ഷ്‍മി, ഗോപിക ഗോപി എന്നിവരുമായി ആരംഭിച്ചത്.
നിലവിൽ, നാദിറ, റെനീഷ, സെറീന, ജുനൈസ്, അഖിൽ മാരാർ, ഷിജു, ശോഭ, റിനോഷ്, നാദിറ, അനിയൻ മിഥുൻ എന്നിവരാണ് ബാക്കിയുള്ളത്. നാദിറ ടിക്കറ്റ് ടു ഫിനാലെ ടാസ്‍കിൽ ജയിച്ച് ഗ്രാന്റ്ഫിനാലയിൽ എത്തി. അഖിൽ, റെനീഷ, മിഥുൻ, സെറീന, റിനോഷ്, ശോഭ, ജുനൈസ്, ഷിജു എന്നിവർ ഇത്തവണ നോമിനേഷനിലുണ്ട്.












Click it and Unblock the Notifications