'ബിഗ് ബോസിലെ ആറ് സ്ഥാനങ്ങള്‍ ഇങ്ങനെ': കിരീടം ശോഭയ്ക്ക്, മാരാർ എത്രാമത്, വൈറലായി വിലയിരുത്തല്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ആരാവും വിജയി എന്നത് സംബന്ധിച്ച പ്രവചനവും വിലയിരുത്തലുകളും സജീവമായി മാറിയിരിക്കുകയാണ്. അഖില്‍ മാരാർ ആരാധകർ തങ്ങളുടെ ഇഷ്ടതാരം കപ്പ് ഉയർത്തുമെന്ന് അവകാശപ്പെടുമ്പോള്‍ ശോഭയായിരിക്കും വിജയിക്കുകയെന്നാണ് അവരെ ഇഷ്ടപ്പെടുന്നവർ അഭിപ്രായപ്പെടുന്നത്. അത്തരത്തില്‍ ശോഭയെ വിജയിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.
ബിഗ് ബോസില്‍ നിലവില്‍ ശേഷിക്കുന്ന ആറ് താരങ്ങളെ അവർക്ക് ഓരോരുത്തർക്കും ലഭിക്കുമെന്ന് കരുതുന്ന സ്ഥാനങ്ങളില്‍ നിർത്തിക്കൊണ്ടുള്ള ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
6. സെറീന - പ്രഫഷണലായി എല്ലാത്തിനേയും കാണാണ്‍ ശ്രമിക്കുന്നു. താന്‍ വലിയ എന്തോ ആണെന്നുള്ള വിചാരം ഉള്ളത് കാണികളില്‍ ഇഷ്ടക്കേടുണ്ടാക്കുന്നു. ആരോടും പ്രത്യേകിച്ച് ഇഷ്ടമൊന്നുമില്ല. എല്ലാം ഗയിമായി മാത്രം കാണുന്നു. ഇതൊരു പ്രഫഷണല്‍ സമീപനമാണെങ്കിലും ഒരു അന്തസ്സത്തയും മൂല്യവും ഇല്ലാത്തതായി കാണികള്‍ക്ക് തോന്നാന്‍ കാരണമായി. അതുകൊണ്ട് തന്നെ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാനാണ് സാധ്യത.

5. റെനീഷ - നല്ല രീതിയില്‍ ഒറിജിനലായി നിന്നത് കൊണ്ടും, ഒരു ഗ്രാമീണ പെണ്‍കൊടിയുടെ നിഷ്കളങ്ക ഹൃദയം ഉള്ളതിനാലും കൂട്ടത്തില്‍ പലപ്പോഴും ഒറ്റപ്പെടേണ്ടി വന്നു. താന്‍ ജനിച്ചു വളര്‍ന്ന ചുറ്റുപാടുകളുടെ വാല്യൂസിനോട് നീതിപുലര്‍ത്തി ജീവിക്കുന്നത് കൊണ്ട് തന്നെ, ഒരാളോടുള്ള പ്രൊഫഷണല്‍ ചീറ്റിംഗും ഉടനെ തന്നെ ഒന്നും സംഭവിക്കാത്ത മട്ടില്‍ വീണ്ടും നല്ല രീതിയില്‍ ഇടപെടുന്നതും ഉള്‍ക്കൊള്ളാനാവാത്ത കുട്ടി. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ആക്റ്റീവ് അല്ലാത്ത നിമിഷങ്ങളും ധാരാളമുണ്ടായി.
4. ഷിജു. - ഈ സീസണിലെ ആര്‍ക്കും പിടിതരാത്ത പ്രകൃതമുള്ള വ്യക്തി. തുടക്കത്തിലെ ടാസ്കിലും മറ്റുമുള്ള ഊര്‍ജ്ജസ്വലത പിന്നീട് ചോര്‍ന്നു പോയതു പോലെ തോന്നി. അഖിലിനെ പ്രീതി പെടുത്തിയുള്ള ബിഗ്ബോസ് ജീവിതം. നാലാം സ്ഥാനം കിട്ടിയാലായി.
3. ജുനൈസ്. - പുരോഗമനപരമായി ചിന്തിക്കാന്‍ കാണിക്കുന്ന മനസ്സും, ആത്മാര്‍ത്ഥവും നിസ്വാര്‍ത്ഥവും നിഷ്കളങ്കവുമായ പെരുമാറ്റവും കൊണ്ടും ആത്മവിശ്വാസം കൊണ്ടും ബിഗ്ബോസ് ഹൗസില്‍ ശ്രദ്ധ നേടിയ വ്യക്തി. രണ്ടാം സ്ഥാനത്തിന് എന്തു കൊണ്ടും അര്‍ഹനാണെങ്കിലും, ഒരു പ്രത്യേക മാസ് ഓഡിയന്‍സിനും, പി.ആറുകള്‍ക്കും മീതെ ബിഗ്ബോസിന് ഉറച്ച ഒരു തീരുമാനമെടുക്കാന്‍ കഴിയാതാവുകയാണെങ്കില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.
2. അഖില്‍ മാരാര്‍ - നൈസര്‍ഗ്ഗികമായ ഹ്യുമര്‍ സെന്‍സ് കൊണ്ടും, ബുദ്ധികൊണ്ടും അനുഗ്രഹീതനായ ആള്‍. പുകഴ്ത്തല്‍ വളരെ ഇഷ്ടപ്പെടുന്ന വ്യകതി. ക്രിട്ടിസിസം ആളെ ഭ്രാന്തനാക്കുമെങ്കിലും, മറ്റു വഴിക്ക് അത് ഗുണം ചെയ്യുമെന്ന് കണ്ടാല്‍ മിണ്ടാതിരിക്കാനും അറിയാം. ക്രൂക്കഡ്, സെന്‍സിറ്റീവ് മൈന്‍റ് സെറ്റ് കൊണ്ടും ടോക്സിക് പെരുമാറ്റങ്ങള്‍ കൊണ്ടും ബിഗ്ബോസ് വീടിനെ തീപിടിപ്പിച്ചു.

ശരിയായ നര്‍ച്ചറിംഗ് ഉണ്ടായിരുന്നെങ്കില്‍ എത്രയോ ഉയരങ്ങള്‍ കീഴടക്കുമായിരുന്ന വ്യക്തി. എല്ലാ കാലത്തും ഏഷ്യാനെറ്റും ബിഗ്ബോസും പുരോഗമനപരമായ ചിന്തകള്‍ക്ക് താങ്ങും തണലുമാകാന്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ മാസ് ആരാധകവൃന്ദത്തെ മാനിച്ച് മാത്രം രണ്ടാം സ്ഥാനമോ മൂന്നാം സ്ഥാനമോ ലഭിക്കാന്‍ സാധ്യതയുള്ള വ്യക്തി.
1. ശോഭ വിശ്വനാഥ്. - സംസാരത്തില്‍ മാത്രമല്ല പ്രവൃത്തിയിലും അശരണര്‍ക്ക് താങ്ങും തണലുമായിരിക്കുന്ന ഹ്യമണ്‍ ബീയിംഗ്. പ്രതിഫലം ഇച്ഛിക്കാത്ത ചാരിറ്റബിള്‍ സൊസൈറ്റി ഉണ്ടാക്കിയും, മറ്റുള്ളവയോട് ചേര്‍ന്നു പ്രവൃത്തിച്ചും സ്ത്രീകളേയും കുട്ടികളേയും അവരുടെ ദുരിതങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താനും സമൂഹത്തില്‍ താനറിയാതെ തന്നെ മാതൃകയാവാനും കഴിഞ്ഞ സ്ത്രീ രത്നം. ഡൈവോഴ്സ് ഒരു സ്ത്രീയുടേയും ജീവിതത്തിന്‍റെ അവസാനമല്ലെന്നും, ശേഷവും പഴയതിലും വര്‍ണ്ണങ്ങളോടു കൂടിയ ജീവിതം സാധ്യമാക്കാമെന്നുമുള്ള ഇന്‍സ്പിറേഷന്‍ സ്ത്രീകള്‍ക്ക് നല്‍കിയ വ്യക്തി.
ബിഗ്ബോസ് ഹൗസില്‍ ഗയിമുകളിലും ടാസ്കുകളിലും അവര്‍ കാണിച്ച വീറും വാശിയും ശ്രദ്ധപിടിച്ചു പറ്റി. ആണധികാരത്തിന്‍റെ ഹുങ്കിനും, ചീറലിനും മുന്നില്‍ തലതാഴ്ത്തി കളം വരക്കാന്‍ ഒരിക്കലും അവരെ കിട്ടിയില്ല. പുരോഗമനപരവും, മാനവികവുമായ സമീപനങ്ങളോട് ചേര്‍ന്ന് നില്‍ക്കാന്‍ പൊതുവെ താത്പര്യം കാണിച്ചു. എന്തുകൊണ്ടും ബിഗ്ബോസില്‍ കിരീടം ഉയര്‍ത്താന്‍ അര്‍ഹയായ ആള്‍.












Click it and Unblock the Notifications