Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇവിടെ ക്യാമറ ഉണ്ടായത് കൊണ്ടാണ് നീ എന്നെ അടിക്കാത്തെ,നിനക്ക് പേടി'; അഖിലിനെ എയറിൽ കയറ്റി മകൾ, രൂക്ഷവിമർശനം

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ 'ഫാമിലി വീക്ക്' സെഗ്മന്റാണ് ഇപ്പോൾ നടക്കുന്നത്. മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിൽ എത്താൻ തുടങ്ങിയതോടെ വൈകാരിക നിമിഷങ്ങളാണ് ഹൗസിൽ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം സംവിധായകൻ അഖിൽ മാരാരുടെ കുടുംബമായിരുന്നു ഹൗസിൽ എത്തിയത്. ഭാര്യയും രണ്ട് പെൺമക്കളുമാണ് വന്നത്.

കുടുംബം എത്തിയതോടെ മക്കളേയും ഭാര്യയേയും സ്നേഹത്തോടെ വാരിപുണരുന്ന അഖിലിന്റെ വീഡിയോ ഫാൻ ഗ്രൂപ്പുകൾ ആഘോഷമാക്കുന്നുണ്ട്. ഇതിനിടയിൽ ബിഗ് ബോസ് ഗ്രൂപ്പുകളിൽ അഖിലിനെതിരെ വിമർശനവും ഉയരുന്നുണ്ട്. അച്ഛന്റെ വീട്ടിലെ പെരുമാറ്റത്തെ കുറിച്ച് ചോദിച്ചപ്പോൾ മകൾ പറഞ്ഞ വാക്കുകളാണ് വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്.

akhil-new-

വീട്ടിൽ അച്ഛൻ എങ്ങനെയാണെന്ന് അഖിലിന്റെ മൂത്ത മകളോട് സെറീനയും ജുനൈസും ചോദിച്ചിരുന്നു. ഇതോടെ അച്ഛൻ വീട്ടിൽ തല്ലാറും ദേഷ്യപ്പെടാറും ഉണ്ടെന്നും ഇവിടെ ക്യാമറ ഉള്ളത് കൊണ്ടാണ് തല്ലാത്തത് എന്നുമായിരുന്നു മകൾ പറഞ്ഞത്. 'ഇവിടെ ക്യാമറ ഉണ്ടായത് കൊണ്ടാണ് നീ എന്നെ അടിക്കാത്തെ. വീട്ടിൽ ഭയങ്കര വഴക്കൊക്കെ ആയിരുന്നല്ലോ.ക്യാമറയുള്ളത് കൊണ്ടാണ് നിനക്ക് പേടി, ഇല്ലെങ്കിൽ എന്നെ തല്ലുമായിരുന്നു', എന്നാണ് മകളുടെ വാക്കുകൾ.

ഇതോടെ താൻ എപ്പോഴാടി നിന്നെ തല്ലിയത്, ലക്ഷ്മി ഇവൾ പറയുന്നത് കേട്ടോ എന്ന് ചിരിച്ച് കൊണ്ട് അഖിൽ പറയുന്നുണ്ട്. അതേസമയം കുട്ടിയുടെ മറുപടിയിൽ അഖിലിനെതിരെ ഹൗസ് അംഗങ്ങളും പ്രതികരിക്കുന്നുണ്ട്. ഇത്
ഡൊമസ്റ്റിക് വയലൻസാണ്, ടോക്സിക് പാരന്റിംഗ് ആണ്, അച്ഛൻ ഇമേജ് കോൺഷ്യസ് ആണെന്നൊക്കെയാണ് മക്കൾ പറയുന്നത് എന്ന് അഖിലിനെ പരിഹസിച്ച് കൊണ്ട് സെറീയും ജുനൈസും നാദിറയും പറഞ്ഞു.

ബിഗ് ബോസ് ഗ്രൂപ്പുകളിലും ചില ആരാധകർ വിഷയത്തിൽ അഖിലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞുങ്ങളുടെ മനസ്സിൽ കള്ളം ഇല്ലെന്നത് വ്യക്തമാക്കുന്നതാണ് മകളുടെ വാക്കുകൾ എന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
'അഖിലിന്റെ വീട്ടിലെ സ്വഭാവം നിഷ്കളങ്കമായി കുട്ടി പറയുന്നു. ഇത് അത്ര ചെറിയ കാര്യമായി കാണണ്ട സംഭവം അല്ല. ഭാര്യയെ തല്ലാറുണ്ട്.. സ്വന്തം അച്ഛൻ കേസ് കൊടുത്തു എന്നൊക്കെ ഉള്ള പ്രസ്താവനകൾ അഖിൽ ആണ് നടത്തിയത്..
ഇതൊക്കെ വെച്ച് നോക്കുമ്പോൾ അഖിൽ വയലന്റ് ആയാൽ മറ്റൊരു മുഖം ഉണ്ടെന്നു വ്യക്തം. അത് എന്ത്‌ കൊണ്ട് ചർച്ച ചെയ്യപ്പെടുന്നില്ല', ആരാധകൻ ചോദിക്കുന്നു.

'അടിക്കാൻ മാതാപിതാക്കൾക്ക് അവകാശം ഇല്ല നിയമപരമായി. അത് തെറ്റാണ്. പക്ഷെ ഇവിടെ അഖിൽ സ്ഥിരം വഴക്ക് ഉണ്ടാകുകയും കുട്ടികളെ ഉപദ്രവിക്കും എന്നും വ്യക്തമാണ്, അഖിലിന്റെ മാറിയ മുഖം അത് തെളിയിക്കുന്നു', ആരാധകൻ പറയുന്നു. എന്നാൽ കുട്ടികളുടെ വാക്കുകൾ ഗൗരവത്തിലെടുക്കേണ്ടെന്നാണ് അഖിലിന്റെ ആരാധകരിൽ ഒരാൾ ചൂണ്ടിക്കാട്ടുന്നത്. ഒരു ടോക്സിക് ആയ പുരുഷൻ നയിക്കുന്ന കുടുംബത്തിൽ കുട്ടികൾ ഇത്രയും സന്തോഷത്തോടെ ഇരിക്കില്ലെന്നാണ് ആരാധകന്റെ വാദം.

'ടോക്സിക് മസ്ക്കലിനിറ്റിയുടെ പ്രതീകമായ ക്രൂരനായ പുരുഷനാണ് അവിടെ ആ കുട്ടികളെ പോലെ ഓടി വരുന്നത് .അയാളെ കണ്ടു സന്തോഷത്താൽ മതിമറന്നു അടുത്തേക്ക് ഓടിച്ചെല്ലുകയാണ് ആ പിഞ്ചോമനകൾ. ഒരു ടോക്സിക് ആയ പുരുഷൻ നയിക്കുന്ന കുടുംബത്തിൽ കുട്ടികൾ ഇത്രയും സന്തോഷത്തോടെ ഇരിക്കില്ല. പ്രത്യേകിച്ച് ആ പുരുഷനെ കാണുമ്പോൾ. അച്ഛനെ കാണുമ്പോൾ ഉള്ള ഈ കുരുന്നുകളുടെ സന്തോഷം കാണുമ്പോൾ അറിയാം ആ കുടുംബത്തിൽ എത്ര സന്തോഷകരമായ അന്തരീക്ഷം ആണെന്ന്.

ചില സത്യങ്ങൾ എത്ര വളച്ചൊടിച്ചാലും ഇതുപോലെ മുൻപിൽ വന്നു നിൽക്കും. നിങ്ങൾ ഇൻസ്റ്റാഗ്രാമിൽ കൂടി വായിച്ച് പഠിച്ചത് മാത്രം അല്ല ജീവിതം. പുരുഷന് പെട്ടന്ന് ദേഷ്യം വന്നാൽ അവൻ ടോക്‌സിക്കും സ്ത്രീക്ക് പെട്ടന്ന് ദേഷ്യം വന്നാൽ അവളെ ചിങ്കപ്പെണ്ണും ആക്കുന്ന ആ പക്വതയില്ലാത്ത ആ അളവുകോലുകൾ കൊണ്ട് എല്ലാ മനുഷ്യരെയും അളക്കരുത് . പകയും , മാനിപുലേഷനും , അസൂയയും , കുശുമ്പും , നിറഞ്ഞ മറ്റൊരു വ്യക്തിയെ പൂവിട്ടു പൂജിച്ച്, ഇയാളെ ടോക്സിക് ആക്കുന്ന നിങ്ങളുടെ ഒക്കെ ആ സൊ കോൾഡ് പ്രെജുഡീസ് മെന്റാലിറ്റിയെ പുരോഗമനം എന്ന് വിളിച്ചാൽ കാർക്കിച്ചു തുപ്പും', എന്ന് ആരാധകൻ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+