തിരക്കിനിടയിൽ അഖിൽ അമ്മയോട് പറഞ്ഞത് കേട്ട് ചിരി നിർത്താനാവാതെ ആരാധകർ
ബിഗ്‌ബോസ് 5 ന്റെ കപ്പ് ആരാധകർ ആഗ്രഹിച്ചത് പോലെ അഖിൽ മാരാർ തന്നെ സ്വന്തമാക്കി. എല്ലാവരും സന്തോഷത്തിലാണ്. ആഘോഷം ഇതുവരെ അവസാനിച്ചിട്ടില്ല. എന്നാൽ ഈ സീസൺ അവസാനിച്ച സങ്കടവും ആരാധകർക്ക് ഉണ്ട്.
അഖിലിനെ വല്ലാതെ മിസ് ചെയ്യുമെന്നാണ് ഭൂരിപക്ഷം പേരും പറയുന്നത്. ഈ സീസൺ ആകെയൊരു അഖിൽ മയം ആയിരുന്നു എന്ന് പറഞ്ഞാൽ തെറ്റ് പറയാൻ സാധിക്കില്ല.മുൻ സീസണുകളുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ അത്ര ആവേശം ഉണ്ടാക്കാത്ത സീസണായിരുന്നു ഇത്.

ഇക്കാര്യം ആദ്യം മുതൽക്കു തന്നെ പ്രേക്ഷകർ പരാതിപ്പെടുന്നുമുണ്ടായിരുന്നു. അഖിൽ എന്ന ഒറ്റ മത്സരാർത്ഥി ഉണ്ടായത് കൊണ്ടാണ് തങ്ങൾ ഇപ്പോഴും ഈ സീസൺ കാണുന്നതെന്ന് പലരും പറഞ്ഞിരുന്നു. അഖിൽ കാരണമാണ് ഈ സീസൺ നിലനിന്നത് എന്നും പറയുന്നവരുണ്ട്.
തുടക്കത്തിൽ വളരെ പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവമായിരുന്നു അഖിലിന്റേതെങ്കിലും പിന്നീട് ദേഷ്യം കുറഞ്ഞുവന്നു. തമാശയും കളിയാക്കലും ആയി മുന്നോട്ട് പോകുമ്പോൾ തന്നെ എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയാനും അഖിലിന് സാധിച്ചു.
ഇത് ജനങ്ങൾക്കിടയിൽ അഖിലിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു. ഹേറ്റേഴ്‌സ് പോലും ഈ സീസണിൽ കപ്പ് അടിക്കാൻ പോകുന്നത് അഖിലാണെന്ന് ഉറപ്പിച്ചു. അകത്തുള്ളവർക്കും സമാന അഭിപ്രായം ആയിരുന്നു.
എന്തായാലും ഭൂരിപക്ഷ വോട്ടോട് കൂടി തന്നെ അഖിൽ വിജയിച്ചു. പുറത്തിറങ്ങുമ്പോൾ അഖിലിന്റെ തനി നിറം പുറത്തുവരും എന്നായിരുന്നു വിമർശകർ പറഞ്ഞത്. എന്നാൽ പുറത്തും അകത്തും അഖിൽ ഒരുപോലെ തന്നെ ആണെന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ ട്രോഫിയുമായി നാട്ടിലെത്തിയ അഖിലിന്റെ വീഡിയോ ആണ് ആരാധകർ ആഘോഷമാക്കുന്നത്.
ഏറെ വൈകയിട്ടും തന്നെ കാണാൻ കാത്തുനിന്ന ആളുകളോട് അഖിൽ അവിടെ നിന്ന് സംസാരിക്കുകയാണ്. മാധ്യമപ്രവർത്തകരും നാട്ടുകാരുമൊക്കെ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അഖിൽ മറുപടി പറയുന്നുണ്ട്.
ആരാധകരുടെ തിരക്കായിരുന്നു അവിടെ. അതിനിടയിലാണ് അഖിൽ അമ്മയെ കാണുന്നത്. തിരക്കിനും ബഹളത്തിനും ഇടയിൽ പരസ്പരം പറയുന്നതുപോലും കേൾക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. തിരക്കിനടയിൽ അമ്മയെ കണ്ടപ്പോൾ അഖിൽ രസകരമായി പറഞ്ഞ കാര്യമാണ് ആരാധകർ ഇപ്പോൾ ആഘോഷമാക്കിയിരിക്കുന്നത്.
അമ്മ ഞാൻ അങ്ങോട്ട് വരാം.... അമ്മ വീട്ടിലോട്ടു പൊയ്‌ക്കോ., ഞാൻ എങ്ങനെങ്കിലും അങ്ങെത്താം..എന്നാണ് അഖിൽ അഖിലിന്റെ ശൈലിയിൽ പറഞ്ഞത്. ഇതോടെ അവിടെ നിന്നവരൊക്കെ ചിരിച്ചു. ഏറെ വൈകിയായിരുന്നു അഖിൽ വീട്ടിലെത്തിയത്. അഖിലിനെ കണ്ടയുടൻ മക്കൾ ഓടിപ്പോയി കെട്ടിപ്പിടിച്ചു.
അഖിലിന് തുടക്കത്തിൽ ഉണ്ടായ നെഗറ്റീവ് ഇമേജ് മാറാൻ ഫാമിലി ടാസ്‌ക് ഏറെ ഗുണം ചെയ്തിരുന്നു. ഭാര്യയെ തല്ലിയിരുന്നു എന്ന അഖിലിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അഖിലിനെതിരെ രൂക്ഷവിമർശനം ഉയർന്നത്.
എന്നാൽ ഫാമിലി ടാസ്‌ക്കിൽ അഖിലിന്റെ ഭാര്യയും കുട്ടികളും ബിഗ്‌ബോസ് വീട്ടിലേക്ക് വന്നതോടെ ആ ധാരണകളൊക്കെ മാറുകയായിരുന്നു. അഖിലും ഭാര്യയും മക്കളും തമ്മിൽ ഉള്ള ബന്ധം കണ്ട് പ്രേക്ഷകരുടെ കണ്ണുകൾ തന്നെ നിറഞ്ഞൊഴുകി. അഖിൽ പച്ചയായ മനുഷ്യനാണ്, അഭിനയിക്കാൻ അറിയാത്ത മനുഷ്യനാണെന്ന് ആരാധകർ പറഞ്ഞു












Click it and Unblock the Notifications