Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ സര്‍പ്രൈസ് ഇതാണോ! ബിഗ്‌ബോസ് 5 ല്‍ ആലീസുണ്ടോ? സൂചനയുമായി താരം

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ്.

Alice biggboss

പ്രേക്ഷകർ ഏറ്റെടുത്ത സീസൺ ആയിരുന്നു ബി​ഗ്ബോസ് മലയാളത്തിന്റെ സീസൺ 4. വളരെ വ്യത്യസ്തത നിറഞ്ഞ സീസണായിരുന്നു. ഷോ കഴിഞ്ഞ് മാസങ്ങൾ ആയിട്ടും ഇപ്പോഴും സീസൺ‌ 4 ലെ മത്സരാർത്ഥികളെക്കുറിച്ച് ചർച്ച നടക്കുന്നുണ്ട്.

എന്നാൽ അടുത്തിടെ ആ ചർച്ചകളെല്ലാം ബി​ഗ്ബോസ് മലയാളം സീസൺ 5 ൽ എത്തിനിൽക്കുകയാണ്. ഉടൻ തന്നെ സീസൺ 5 ആരംഭിക്കുമെന്നാണ് വിവരം. ആരൊക്കെയാണ് ബി​ഗ്ബോസ് 5 ൽ ഉണ്ടാവുകയെന്നറിയാൻ ആകാംക്ഷയിലാണ് ആരാധകർ

ബി​ഗ്ബോസ് 5 ൽ പ്രേക്ഷകരുടെ ഇഷ്ടതാരവും!

ബി​ഗ്ബോസ് 5 ൽ പ്രേക്ഷകരുടെ ഇഷ്ടതാരവും!

ആരൊക്കെ ഉണ്ടാവും ബി​ഗ്ബോസ് 5 ൽ എന്നതിനെക്കുറിച്ച് പല ചർച്ചകളും സജീവമാണ്. പലരും പല പേരുകൾ പറയുന്നുണ്ട്. സീസൺ 4 പോലെ തന്നെ വ്യത്യസ്തമായിരിക്കും 5 ഉം എന്നാണ് ആരാധകർ കരുതുന്നത്. സിനിമാ-സീരിയൽ താരങ്ങൾ, സോഷ്യൽ മീഡിയ ഇൻഫ്ലുൻസർമാർ തുടങ്ങി വ്യത്യസ്ത മേഖലയിൽ കഴിവ് തെളിയിച്ച പലരുടേയും പേരുകളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. എന്നാൽ ആരൊക്കെയാകും എന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

സൂചനയുമായി ആലീസ്

സൂചനയുമായി ആലീസ്

ഇപ്പോൾ സീസൺ 5 പ്രെഡിക്ഷൻ ലിസ്റ്റിൽ തന്റെ പേര് വന്നതിനെ കുറിച്ച് സൂചന നൽകിയിരിക്കുകയാണ് പ്രിയ താരം ആലീസ് ക്രിസ്റ്റി ​ഗോമസ്. താരം തന്റെ ഒരു വീഡിയോയിലാണ് ബി​ഗ്ബോസ് 5 ന്റെ കാര്യം പറയുന്നത്. ബിഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റിൽ തന്റെ പേര് വന്നതിനെ കുറിച്ച് സൂചിപ്പിക്കുന്നുണ്ടെങ്കിലും കാര്യം വ്യക്തമാക്കുന്നില്ല. അതിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല പിന്നീടാവാം എന്നാണ് പറയുന്നത്

ആലീസ് പറയുന്നത്..

ആലീസ് പറയുന്നത്..

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകകുടെ മനസ്സിൽ പ്രത്യേക സ്ഥാനം താരത്തിനുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് ആലീസ്. തന്റെ വിശേഷങ്ങളും മേക് ഓവർ വീഡിയോകളും ഷൂട്ടിംഗ് ലൊക്കേഷനിലെ വിശേഷങ്ങളുമെല്ലാം ആലീസ് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കാറുമുണ്ട്. യൂട്യൂബ് വ്ലോഗ് ആലീസ് ചെയ്യാറുണ്ട്. ഭർത്താവ് സജിനും താരത്തിനൊപ്പം വീഡിയോയിൽ ഉണ്ടാവാറുണ്ട്.

 ബി​ഗ്ബോസ് മലയാളം സീസൺ 5 എപ്പോൾ..

ബി​ഗ്ബോസ് മലയാളം സീസൺ 5 എപ്പോൾ..

ബിഗ് ബോസ് മലയാളം സീസൺ ഫൈവ് തുടങ്ങാൻ പോവുന്നത് മാർച്ച് 26 നാണ്. ഭാരതി എയർടെൽ ആണ് ഇത്തവണത്തെ ടൈറ്റിൽ സ്പോൺസർ. അതിനിടിക്കാണ് ഭാരതി എയർടെൽ മുഖേന സാധാരണക്കാരിൽ നിന്നും ഒരാളെ സീസൺ ഫൈവിലേക്ക് എടുക്കുന്നുവെന്ന് അറിയാൻ സാധിച്ചത്. ആളുടെ എണ്ണം എത്രയെന്ന് ഉറപ്പില്ലെങ്കിലും ഇത്തവണ സാധാരണക്കാരും ഷോയിലുണ്ടാവും എന്നാണ് വിവരം.

ശാലിനി നൽകിയ സൂചനകൾ..

ശാലിനി നൽകിയ സൂചനകൾ..

അതേസമയം, ബി​ഗ്ബോസ് 5 നെക്കുറിച്ചുള്ള വിവരങ്ങൾ സീസൺ 4ലെ മത്സരാർത്ഥിയായ ശാലിനി പങ്കുവെയ്ക്കാറുണ്ട്. ബിഗ് ബോസ് സീസൺ 5 നെ കുറിച്ചുള്ള വിശേഷങ്ങൾ നേരത്തേ തന്നെ ശാലിനി പങ്കിട്ടുരന്നു. ഷോ മാർച്ചിന് മുൻപ് തുടങ്ങുമെന്ന് ശാലിനിയായിരുന്നു ആരാധകരെ അറിയിച്ചത്. മാത്രമല്ല ഇത്തവണ സീസൺ 5 ലേക്ക് പ്രേക്ഷകരിൽ നിന്നുള്ള ഒരാൾക്കും പങ്കെടുക്കാൻ അവസരം ലഭിക്കുമെന്നും ഇത് സംബന്ധിച്ച പ്രമോ വീഡിയോ ഷൂട്ട് ഉടനെ തുടങ്ങുമെന്നും കഴിഞ്ഞ ദിവസം ശാലിനി അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+