Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് 5 ലേക്ക് ഇന്‍സ്റ്റഗ്രാം റീൽ താരം അമല ഷാജിയും?; ഫൈനൽ ലിസ്റ്റിൽ ഇവർ? പോര് കനക്കും

13-1679316571.jpg -Properti

കൊച്ചി: ബിഗ് ബോസ് സീസൺ 5 തുടങ്ങാൻ ഇനി വെറും 5 ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. സീസൺ 4 പോലെ തന്നെ പൊടി പാറുന്ന പോരാട്ടത്തിനായിരിക്കും ഇത്തവണയും ബിഗ് ബോസ് ഹൗസ് വേദിയാകുകയെന്നാണ് അണിയര പ്രവർത്തകർ പറയുന്നത്. കഴിഞ്ഞ സീസണിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി കൂടുതൽ മത്സരാർത്ഥികൾ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയേക്കുമെന്നാണ് അഭ്യൂഹങ്ങൾ. അവർ ആരൊക്കെയായിരിക്കും?

ഒമർ ലുലു , അഖിൽ മാരാർ

ഒമർ ലുലു , അഖിൽ മാരാർ


സിനിമാ സീരിയൽ താരങ്ങൾ മത്സരാർത്ഥികളായെത്തുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. നടൻ ഷിജു, ജിഷിൻ മോഹൻ എന്നിവരുടെ പേരുകളാണ് ചർച്ചകളിൽ നിറയുന്നത്. തുടക്കം മുതൽ തന്നെ ഇരുവരുടേയും പേരുകൾ ചർച്ചകളിൽ ഇടംപിടിചിരുന്നു. ഇരുവരും ഇക്കാര്യം നിഷേധിച്ചിരുന്നില്ല. അതിനാൽ 99 ശതമാനവും ഇവർക്ക് സാധ്യത കൽപ്പിക്കപ്പെുന്നുണ്ട്. സംവിധായകരായ ഒമർ ലുലു , അഖിൽ മാരാർ എന്നിവരുടെ പേരുകളും പ്രെഡിക്ഷൻ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.

ബിഗ് ബോസ് ചർച്ചകളിൽ ഇടംപിടിച്ചിരുന്നു

ബിഗ് ബോസ് ചർച്ചകളിൽ ഇടംപിടിച്ചിരുന്നു


കഴിഞ്ഞ സീസൺ മുതൽ തന്നെ ഇവരും ബിഗ് ബോസിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇരുവരും ഈ അഭ്യൂഹങ്ങൾ തള്ളി. ഇത്തവണയും ചർച്ചകൾ ഉയർന്നതോടെ താനില്ലെന്നാണ് ഒമർ ലുലു വ്യക്തമാക്കിയത്. എന്നാൽ അഖിൽ മാരാർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. നേരത്തേ ഉണ്ണി മുകുന്ദൻ-സായ് കൃഷ്ണ വിവാദത്തിൽ റോബിനെതിരെ അഖിൽ മാരാർ ആരോപണം ഉയർത്തിയ പിന്നാലെ അഖിലിന്റെ പേര് ബിഗ് ബോസ് ചർച്ചകളിൽ ഇടംപിടിച്ചിരുന്നു.

താൻ പുറത്തേക്ക് പോയേക്കാമെന്നും അഖിൽ

താൻ പുറത്തേക്ക് പോയേക്കാമെന്നും അഖിൽ


അവസരം ലഭിച്ചാൽ പോകുമെന്ന് അഖിൽ മാരാരും വ്യക്തമാക്കിയിരുന്നു. തനിക്ക് ആ ഷോയോട് പ്രത്യേക താത്പര്യമില്ല, കാണാറുമില്ല, എന്നാൽ ബിഗ് ബോസ് വലിയ സംഭവമല്ലെന്ന് കാണിക്കാനെങ്കിലും താൻ പോകുമെന്നായിരുന്നു അഖിൽ പറഞ്ഞത്. അതേസമയം തന്നെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടണമെന്നില്ലെന്നും ചിലപ്പോൾ ആദ്യ ദിവസം തന്നെ താൻ പുറത്തേക്ക് പോയേക്കാമെന്നും അഖിൽ പറഞ്ഞിരുന്നു.

 അമല ഷാജി ബിഗ് ബോസിലേക്ക്?

അമല ഷാജി ബിഗ് ബോസിലേക്ക്?

എല്ലാ സീസണുകളിലും സോഷ്യൽ മീഡിയയിൽ നിന്നുള്ള ഇൻഫ്ലുവൻസർമാർ ബിഗ് ബോസിലേക്ക് എത്താറുണ്ട്. ബഷീർ ബഷി, ഫുക്രു, റോബിൻ രാധാകൃഷ്ണൻ, റിയാസ് സലീം, ജാസ്മിൻ എം മൂസ, നിമിഷ തുടങ്ങിയ താരങ്ങളായിരുന്നു ഈ വിഭാഗത്തിൽ നിന്നും മുൻ സീസണുകളിൽ ഇടംപിടിച്ചത്. ഇത്തവണയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ ആയ നിരവധി പേരുടെ പേരുകൾ ചർച്ചയിൽ ഇടംപിടിക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ തരംഗം തീർത്ത അമല ഷാജിയുടെ പേരാണ് ഇക്കൂട്ടത്തിൽ ഒന്ന്. ഇൻസ്റ്റഗ്രാമിൽ 3.6 മില്യൺ ഫോളോവേഴ്സ് താരമാണ് അമല ഷാജി. അമല പങ്കുവെയ്ക്കുന്ന റീലുകളെല്ലാം തന്നെ വളരെ പെട്ടെന്ന് വൈറലാകാറുണ്ട്. അമലയ്ക്ക് തമിഴ്നാട്ടിലും വലിയ ആരാധക വൃന്ദമുണ്ട്.

വൈബർ ഗുഡ് ദേവു എന്ന ശ്രീദേവി

വൈബർ ഗുഡ് ദേവു എന്ന ശ്രീദേവി


പുതിയ പ്രമോ പുറത്ത് വന്നപ്പോൾ മുതൽ പറഞ്ഞ് കേൾക്കുന്ന മറ്റൊരു പേരാണ് വൈബർ ഗുഡ് ദേവു എന്ന ശ്രീദേവി മേനോൻ. ഇന്‌സ്റ്റഗ്രാമിൽ നിരവധി ഫോഴേവേഴ്സ് ഉള്ള ശ്രീദേവി ബിഗ് ബോസിൽ എത്തിയാൽ മോഹൻലാൽ പറഞ്ഞത് പോലെ തീ പാറുന്ന പോരാട്ടമായിരിക്കുമെന്നാണ് ആരാധാകരും പറയുന്നത്. എന്നാൽ ബിഗ് ബോസിലേക്ക് താൻ ഇല്ലെന്നായിരുന്നു അടുത്തിടെ ആരാധകരുടെ ചോദ്യത്തോട് ശ്രീദേവി പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+