ബിബി 5ൽ നിന്ന് ആദ്യ മത്സരാർത്ഥി പുറത്തേക്ക്... ആ പേര് പ്രഖ്യാപിച്ച് മോഹൻലാൽ
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് മൂന്നാം വാരത്തിൽ എത്തി നിൽക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചകളിലും എലിമിനേഷൻ ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ 18 പേരിൽ ഒരാൾ ബിഗ്ബോസിൽ നിന്ന് പുറത്തായിരിക്കുകയാണ്. വാരാന്ത്യ എപ്പിസോഡായ ഇന്ന് ഈ സീസണിലെ ആദ്യ എലിമിനേഷൻ മോഹലാൽ ആണ് പ്രഖ്യാപിച്ചത്, ഒരാളാണ് മത്സരത്തിന് പുറത്തായിരിക്കുന്നത്.
എയ്ഞ്ചലീന ആണ് ബിഗ് ബോസ് സീസൺ അഞ്ചിൽ നിന്നും ആദ്യം പുറത്ത് പോയിരിക്കുന്നത്. ആദ്യത്തെ എലിമിനേഷൻ ആയിരുന്നത് കൊണ്ട് തന്നെ എല്ലാവരും ഞെട്ടിപ്പോയി. സങ്കടം ഉണ്ടോ എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ ചിലരെ മിസ് ചെയ്യും എന്നാണ് ഏയ്ഞ്ചലിൻ പറയുന്നത്. താൻ ഗെയിം കളിക്കുമ്പോൾ കൂടുതല് പ്രാധാന്യം കൊടുക്കുന്നത് തന്നെ വ്യക്തിത്വത്തിന് ആണെന്നും ഏയ്ഞ്ചലിൻ പറയുന്നു. സ്വഭാവത്തിൽ മാറ്റം വന്നതായി ഏയ്ഞ്ചലിൻ പറഞ്ഞു.

ഒത്തിരി ആഗ്രഹിച്ച് വന്നതാണ് ഇവിടെ..'എന്നാണ് ബിബി ഹൗസിൽ നിന്നും ഇറങ്ങുമ്പോൾ എയ്ഞ്ചലിൻ പറഞ്ഞത്. 'ഇത്രയും ദിവസം ബിഗ് ബോസ് വീട്ടിൽ സജീവമായിരുന്ന ഒരു പെൺകുട്ടി. പ്രേക്ഷകർ ഈ ആഴ്ച പുറത്തേക്ക് പോകാൻ തെരഞ്ഞെടുത്തത് എയ്ഞ്ചലിനെ ആണ്', എന്ന് പറഞ്ഞാണ് താരത്തെ മോഹൻലാൽ വേദിയിലേക്ക് ക്ഷണിച്ചത്. സങ്കടമുണ്ടോ എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ എല്ലാവരെയും മിസ് ചെയ്യുന്നു എന്നാണ് എയ്ഞ്ചലിൻ മറുപടി നൽകിയത്.
'ഇത്രയും വലിയൊരു പ്ലാറ്റ്ഫോമിൽ, ഇത്രയും ദിവസം, ഇത്രയും വലിയ ആൾക്കാരുടെ കൂടെ പ്രായം കുറഞ്ഞൊരു കുട്ടി നിൽക്കുക എന്ന് പറയുന്നത് വലിയ കാര്യമല്ലേ. അതൊരു അച്ചീവ്മെന്റ് അല്ലേ. അത് വലിയൊരു കാര്യമാണ്. തീർച്ചയായും അതിൽ അഭിമാനിക്കാം', എന്ന് മോഹൻലാൽ എയ്ഞ്ചലിനോട് പറഞ്ഞു.
'ആദ്യദിവസം എനിക്ക് ബിഗ് ബോസ് വീട് അഡ്ജസ്റ്റ് ചെയ്യാൻ പറ്റിയിരുന്നില്ല. പിന്നെ ദിവസങ്ങൾ ചെല്ലുന്തോറും എല്ലാവരുമായി ഇമോഷണൽ അറ്റാച്ച്മെന്റ് ആയി. വീടുമായി ഭയങ്കരമായി പൊരുത്തപ്പെട്ടു. ഞാൻ ആയിരിക്കും അവിടെ ഏറ്റവും കൂടുതൽ ഉറങ്ങുന്ന ആൾ. ഇടയ്ക്ക് തോന്നുമായിരുന്നു ഞാൻ എവിക്ട് ആകുമെന്ന്. ടാസ്ക് കളിച്ചത് പ്രേക്ഷകർക്ക് ഇഷ്ടമായി കാണില്ല. ടാസ്കിൽ ഞാൻ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത് പേഴ്സണാലിറ്റിക്കും എത്തിക്സിനും ആയിരുന്നു. പല കാര്യങ്ങളിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. വീട്ടിലെ എല്ലാവരെയും ഞാൻ ഓർക്കും. ഇവിടെ വന്നതിൽ എന്റെ ക്യാരക്ടറിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്', എന്ന് എയ്ഞ്ചലിൻ പറയുന്നു.
'സങ്കടപ്പെടേണ്ട ആവശ്യമില്ല. ഇത്രയും ചെറിയൊരു പ്രായത്തിൽ വലിയൊരു അച്ചീവ്മെൻറ് നേടാൻ കഴിഞ്ഞില്ലേ. യു ആർ എ ഫൈറ്റർ. ഇനിയും വലിയ വലിയ നേട്ടങ്ങൾ ജീവിതത്തിൽ ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു. ഏറ്റവും നല്ല കാര്യങ്ങളുമായി വീട്ടിലേക്ക് പോകുക. നമുക്ക് വീണ്ടും കാണാം', എന്നാണ് എയ്ഞ്ചലിനെ മോഹൻലാൽ പറയുന്നത്












Click it and Unblock the Notifications