ബിഗ് ബോസിലേക്ക് ഏയ്ഞ്ചലിൻ റീ എൻട്രി നടത്തുമോ? അപ്രതീക്ഷിത ട്വിസ്റ്റുണ്ടാകുമോയെന്ന് ചോദ്യം, മറുപടി ഇങ്ങനെ
കൊച്ചി: ബിഗ് ബോസ് സീസൺ 5 ൽ നിന്നും ആദ്യം പുറത്തായ താരമായിരുന്നു ഏയ്ഞ്ചലീൻ. തുടക്കത്തിൽ വലിയ പിന്തുണയൊന്നും നേടാൻ കഴിയാതിരുന്ന താരത്തിനെ ആരാധാകർ ഇഷ്ടപ്പെട്ട് തുടങ്ങിയപ്പോഴായിരുന്നു താരത്തിന്റെ അപ്രതീക്ഷിത പുറത്താകൽ. കുറച്ച് ദിവസങ്ങൾ കൂടി ലഭിച്ചിരുന്നുവെങ്കിൽ ഏയ്ഞ്ചലീൻ മികച്ച മത്സരം കാഴ്ച വെച്ചേനെയെന്ന അഭിപ്രായം ആരാധകരിൽ ഒരുവിഭാഗത്തിനുണ്ട്. അതുകൊണ്ട് തന്നെ വീണ്ടും ഏയ്ഞ്ചലിൻ ബിഗ് ബോസിലേക്ക് റീ എൻട്രി നടത്തുമോയെന്നുള്ള ചോദ്യങ്ങൾ ആരാധകർ ഉയർത്തുന്നുണ്ട്
ഇപ്പോഴിതാ ഇക്കാര്യത്തിൽ മറുപടി പറയുകയാണ് താരം.ബിഗ് ബോസിലെ തന്റെ ഗെയിമിനെ കുറിച്ചും ഏയ്ഞ്ചലിൻ പ്രതികരിച്ചു. വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഏയ്ഞ്ചലിന്റെ പ്രതികരണം. വായിക്കാം

'ഷോയ്ക്ക് ആവശ്യമായതൊന്നും എന്നിലില്ലായിരുന്നു. അതുകൊണ്ട് കണ്ടന്റ് ഉണ്ടാക്കാനും സ്ക്രീൻസ്പേസ് കിട്ടാനുമൊക്കെ ബുദ്ധിമുട്ടാണെന്നാണ് കരുതിയത്. എന്നാൽ ബിഗ് ബോസിൽ നിന്ന് ഇറങ്ങിയപ്പോ വലിയ പിന്തുണയാണ് ആളുകളിൽ നിന്ന് ലഭിച്ചത്. നിരവധി പേർ വിളിച്ചു. മുൻപ് നെഗറ്റീവ് വന്നിരുന്നു, ഇപ്പോൾ പോസിറ്റീവ് മാത്രം.
സ്ട്രാറ്റജിയൊന്നും ഇല്ലാതെയാണ് പോയത്. അവിടെ പോയി എന്തൊക്കെയോ ചെയ്യണമെന്നാണ് കരുതിയത്. എന്നാൽ എന്നെ കൊണ്ട് അതൊന്നും പറ്റണില്ല.അതുകൊണ്ട് ഞാനായിട്ട് തന്നെ നിൽക്കാൻ തീരുമാനിച്ചു. ബിഗ് ബോസിലെ ജയിൽ ജീവിതം ആണ് എന്നെ സംബന്ധിച്ച് റീബെർത്ത്. ആളുകളുടെ സ്നേഹം കിട്ടി എവിക്ടാവാനും ഭാഗ്യം വേണം. ബിഗ് ബോസിലെ ഒരു ഗെയിം പ്ലാനും അറിയാതെയാണ് ഞാൻ പോയത്. അവിടെ ചെന്നിട്ടാണ് ഓരോന്നും പഠിച്ചത്.
ബിഗ് ബോസിൽ മനീഷ ചേച്ചിയുമായി ഒത്തുപോകാൻ പറ്റുമായിരുന്നില്ല. പോന്നപ്പോൾ പുള്ളി കരഞ്ഞു. അത് ഗെയിം സ്ട്രാറ്റജിയാണോയെന്നൊന്നും പറയാൻ പറ്റില്ല. അവിടെ ഒരാളേയും വിശ്വസിക്കാൻ പറ്റില്ല. അവിടെ വിശ്വസിക്കാൻ പറ്റിയത് റിനോഷ് ബ്രോ, ശോഭ, ശ്രുതി, നാദിറ, ജുനൈസ് എന്നിവരാണ്. ഇവരൊക്കെ വാക്ക് തന്നാൽ വാക്ക് പാലിക്കുന്നവരാണ്. പിന്നെ ബിഗ് ബോസ് എന്നത് ഗെയിമാണല്ലോ.
സ്ട്രാറ്റജിയുമായി പോവേണ്ട കാര്യമില്ല. ബാറ്റിൽ ഓഫ് ഒറിജിനൽസ് ആണ് നടക്കുന്നത്. ഒറിജിനലായി നിൽക്കണം. ബിഗ് ബോസിലേക്ക് റീ എൻട്രി കിട്ടുമോ, റീ എൻട്രി കിട്ടയാൽ പോകുമോ എന്നൊക്കെ ആളുകൾ ചോദിക്കാറുണ്ട്. ഇനി കിട്ടിയാൽ തന്നെ ഞാൻ ഞാനായിട്ടേ ഇരിക്കുകയുള്ളൂ.
വെള്ളിയാങ്കൽ ഗെയിമിനിടെ നടത്തിയ അലർച്ചയൊക്കെ വീട്ടിൽ വെച്ചും ഉണ്ടാകാറുണ്ട്.
എന്റെ വിരൽ മൂന്ന് പിടിച്ച് തിരിച്ചു. പെയിൻ വന്നപ്പോളാണ് ഞാൻ പ്രതികരിച്ചത്. നാലഞ്ച് ആണുങ്ങളാണ് പിടിച്ച് വെച്ചത്. ശുപ്പൂട്ടൻ പറഞ്ഞിട്ടുണ്ട് ആരെങ്കിലും ദ്രോഹിക്കുന്നുണ്ടെങ്കിൽ പ്രതികരിക്കണമെന്ന്. ഒടുവിൽ പൊട്ടിത്തെറിച്ച് പോകുകയായിരുന്നു.ഞാൻ തിരിച്ച് കൊടുക്കുമായിരുന്നു. പക്ഷേ ഗെയിമായതിനാലാണ് ചെയ്യാതിരുന്നത്.
മനീഷ ചേച്ചിക്ക് കൊടുക്കാൻ പറ്റിയ മറുപടിയായിരുന്നു ലാലേട്ടന് ദോശ ഉണ്ടാക്കിക്കൊടുത്ത സംഭവം. ജീവിതത്തിൽ ഒരിക്കലും അത് മറക്കില്ല. ബിഗ് ബോസിൽ റിനോഷിനോടായിരുന്നു ഭയങ്കര അറ്റാച്ച്മെന്റ്. ജയിലിൽ കയറിയപ്പോഴാണ് അദ്ദേഹത്തോട് കണക്ഷൻ തോന്നിയത്. വളരെ അധികം അദ്ദേഹം എന്നെ മോട്ടിവേറ്റ് ചെയ്തു.
ഒരാളെ കാണുമ്പോൾ അയാളുടെ ഉള്ള് അറിയാൻ കഴിയുന്ന ഒരു സ്പെഷ്യൽ മനുഷ്യനാണ് റിനോഷ്. എന്നെ അധികം അറിയാഞ്ഞിട്ട് പോലും അദ്ദേഹം പറഞ്ഞത് അവൾക്ക് കുറച്ച് സമയം കൊടുക്കൂ അവൾ നല്ല ഗെയിം കളിക്കുമെന്നാണ്. ബിഗ് ബോസിൽ ചിലരോട് ക്രഷ് ഉണ്ടെന്നൊക്കെ ഞാൻ പറഞ്ഞത് തമാശയായിരുന്നു. ബിഗ് ബോസിൽ വെച്ച് എനിക്ക് ശുപ്പൂട്ടന് നന്നായി മിസ് ചെയ്തു.ബിഗ് ബോസിൽ ലൗ സ്ട്രാറ്റജി ഇറക്കാൻ തോന്നിയിട്ടേ ഇല്ല'












Click it and Unblock the Notifications