ഒടുവില്‍ സന കഥയിലെ സത്യാവസ്ഥ വെളിപ്പെടുത്തി അനിയന്‍ മിഥുന്‍: 'ആ സമയം ഞാന്‍ പേടിച്ചു പോയി'
ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെയില്‍ ഒരോ മത്സരാർത്ഥിക്കും അർഹിച്ച സ്ഥാനങ്ങളാണ് ലഭിച്ചതെന്ന് അനിയന്‍ മിഥുന്‍. ജനങ്ങള്‍ വോട്ട് ചെയ്താണ് ഒരോ മത്സരാർത്ഥിയുടേയും സ്ഥാനം നിശ്ചയിച്ചത്. ഒരോരുത്തർക്കും അർഹമായ വോട്ടുകള്‍ ലഭിച്ചു കാണും. അത് ഓരോരുത്തർക്കും ലഭിച്ച സ്നേഹമാണെന്നും അനിയന്‍ മിഥുന്‍ പറയുന്നു.
ഷിജു, അഖില്‍ എന്നിങ്ങനെ രണ്ട് പേർ ഉണ്ടായിരുന്നു. അതില്‍ ആരെങ്കിലും ഒന്നാം സ്ഥാനത്ത് എത്തിയാല്‍ കൂടുതല്‍ സന്തോഷം എന്നതായിരുന്നു എന്റെ മനസ്സില്‍. അതില്‍ അഖില്‍ കപ്പ് അടിച്ചു. വലിയ സന്തോഷം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് റിനോഷിന് പുറത്ത് പോവേണ്ടി വന്നത് വലിയ സങ്കടമുണ്ടാക്കി. ഇപ്പോള്‍ ആരോഗ്യമൊക്കെ ശരിയായി വരുന്നു. നല്ലൊരു വ്യക്തിയാണ് അദ്ദേഹമെന്നും മിഥുന്‍ പറയുന്നു.

കപ്പ് കിട്ടുമെന്ന മോഹം മനസ്സില്‍ വെച്ചിട്ടൊന്നുമല്ല ഞാന്‍ ബിഗ് ബോസിലേക്ക് വന്നത്. കായികരംഗത്തൊക്കെ മുന്നോട്ട് പോവണമെന്ന് വലിയ ആഗ്രഹമുണ്ട്. ആ ഒരു വിവാദ വിഷയമൊക്കെ വന്നപ്പോള്‍ നാട്ടുകാരൊക്കെ നല്ല രീതിയില്‍ പിന്തുണച്ചു. വെറുതെ ചേട്ടാ.. ചേച്ചീ എന്ന് വിളിച്ച് നടക്കുന്ന ബന്ധമല്ല. ആ സമയത്ത് എന്നെ അവർ സ്നേഹിച്ചതില്‍ ഒരുപാട് നന്ദിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവർക്ക് വേണ്ടിയൊക്കെ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട്.
ഞാന്‍ ഒരു പ്രശ്നത്തില്‍ ഉള്‍പ്പെട്ടപ്പോള്‍ നാട്ടുകാരും വീട്ടുകാരുമൊക്കെ നല്ല രീതിയില്‍ വിഷമിച്ചു. അതു കണ്ടപ്പോള്‍ എനിക്കും ഭയങ്കര വിഷമമായി. ആ എപ്പിസോഡിന് ശേഷം ഞാന്‍ സോറി പറഞ്ഞു. ലാലേട്ടന്‍ ചോദ്യം ചെയ്ത ആ എപ്പിസോഡില്‍ തന്നെ സോറി പറയാന്‍ പറ്റിയില്ല, എന്നുള്ളതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റായി കാണുന്നതെന്നും അനിയന്‍ മിഥുന്‍ പറയുന്നു.
ബിഗ് ബോസില്‍ സോറി പറഞ്ഞതോടെ ആ വിഷയം ഞാന്‍ വിട്ടു. എനിക്ക് പറ്റിയ ചെറിയൊരു അബദ്ധം. ലാലേട്ടന്റെ ചോദ്യം കേട്ടപ്പോള്‍ ഞാന്‍ പേടിച്ചു പോയി. അതൊന്നും ഒരിക്കലും ഉണ്ടായ സംഭവമല്ല, എനിക്ക് പറ്റിയ ഒരു അബദ്ധമാണ്. കുറേ ട്രോളുകളൊക്കെ കണ്ടു. ചിരിക്കാനുള്ള സംഭവങ്ങളുണ്ട്, അതുപോലെ വിഷമിക്കാനുള്ളതുമുണ്ട്.
ഓണ്‍ലൈന്‍ ചാനലുകളൊക്കെ എന്നെ പിന്തുണച്ചും വിമർശിച്ചും രംഗത്ത് വന്നിരുന്നു. പിന്തുണച്ചവർക്കുള്ള നന്ദി അറിയിരിക്കുന്നു. അല്ലാത്തവരോടും ഒന്നും പറയാനില്ല. അവർ ചെയ്യുന്നത് അവരുടെ ജോലിയാണ്. അത് ഞാന്‍ മനസ്സിലാക്കുന്നു. എല്ലാ കാര്യങ്ങളും ഞാന്‍ തുറന്ന് പറഞ്ഞു. ജനങ്ങള്‍ അത് മനസ്സിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം പറയുന്നു.
എല്ലാ മത്സരാർത്ഥികളും എന്നെ വലിയ രീതിയില്‍ പിന്തുണച്ചു. ഇപ്പോള്‍ കാര്യങ്ങള്‍ എനിക്ക് പോസിറ്റീവായ രീതിയിലാണ് വരുന്നത്. വ്യക്തിപരമായ കാര്യങ്ങളും മറ്റും നാട്ടില്‍ എത്തിയിട്ട് വിശദമായി സംസാരിക്കും. ബിഗ് ബോസ് എന്ന് പറയുന്ന ഗെയിം ഇവിടെ കഴിഞ്ഞു. അതിലെ കാര്യങ്ങളും അവിടെ തീർന്നു. അവിടെ നിന്ന് ഉണ്ടാക്കിയെടുത്ത ബന്ധങ്ങളുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications