Get Updates
Get notified of breaking news, exclusive insights, and must-see stories!

'റിനോഷ് നിരപരാധി'; അഖിലിനെ തള്ളി മിഥുന്റെ പുതിയ വീഡിയോ,'പാവങ്ങൾക്ക് അറിയില്ലല്ലോ'

'സന'കഥ തനിക്ക് സംഭവിച്ച തെറ്റാണെന്ന് ബിഗ് ബോസ് സീസൺ 5 ൽ വെച്ച് കഴിഞ്ഞ ദിവസം അനിയൻ മിഥുൻ കുറ്റസമ്മതം നടത്തിയിരുന്നു. പുറത്ത് പോയി വീണ്ടും ഹൗസിലേക്ക് മടങ്ങിയെത്തിയപ്പോഴായിരുന്നു മിഥുന്റെ തുറന്നുപറച്ചിൽ. ഷോയുടെ എന്റെർടെയ്ൻമെന്റിന് വേണ്ടി പറഞ്ഞൊരു കഥമാത്രമായിരുന്നു അതെന്നും ആളുകളെ തെറ്റിധരിപ്പിച്ചതിൽ ക്ഷമ ചോദിക്കുകയാണെന്നുമായിരുന്നു മിഥുൻ വിശദീകരിച്ചത്.

എന്നാൽ ഇപ്പോഴിതാ വിഷയത്തിൽ വീണ്ടുമൊരു വീഡിയോ പങ്കിട്ട് രംഗത്തെത്തിയിരിക്കുകയാണ് മിഥുൻ. അനിയന്റെ മിഥുന്റ് ആ കഥ പറഞ്ഞ് കൊടുത്തത് റിനോഷ് ആണെന്ന് അഖിൽ മാരാർ ഷോയിൽ വെച്ച് പറഞ്ഞിരുന്നു. മിഥുൻ ഉൾപ്പെടെയുള്ള അതിഥികൾ മടങ്ങിപോയതിന് പിന്നാലെയാണ് ഇത്. ഇക്കാര്യത്തിൽ വിശദീകരണം നൽകുന്നതാണ് മിഥുന്റെ പുതിയ വീഡിയോ. അഖിലിന്റെ ആരോപണങ്ങൾ പൂർണമായും തള്ളുകളയാണ് മിഥുൻ.

akhil-midhun

ബിഗ് ബോസ് മലയാളം സീസൺ 5 ൽ വലിയ വിവാദമായ സംഭവമായിരുന്നു അനിയൻ മിഥുന്റെ പ്രണയകഥ. സൈനിക ഉദ്യോഗസ്ഥയായ സന എന്ന പെൺകുട്ടിയുമായി തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നും അവർ തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നുമായിരുന്നു 'എന്റെ കഥ' ടാസ്കിനിടയിൽ അനിയൻ പറഞ്ഞത്.

എന്നാൽ സൈന്യത്തെ അനാവശ്യമായി വലിച്ചിഴച്ചതോടെ പലകോണുകളിൽ നിന്നും മിഥുനെതിരെ ആളുകൾ രംഗത്തെത്തുകയും കഥയിലെ കള്ളം പൊളിച്ചടുക്കുകയും ചെയ്തു. മേജർ രവി അടക്കമുള്ളവരായിരുന്നു മിഥുന്റെ കഥയെ തള്ളിയത്. ബിഗ് ബോസ് അവതാരകനായ മോഹൻലാലും വിഷയത്തിൽ മിഥുനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ താൻ പറഞ്ഞത് സത്യമാണെന്ന നിലപാടിൽ മിഥുൻ ഉറച്ച് നിന്നു.

കഴിഞ്ഞ ദിവസം ബിഗ് ബോസിൽ നിന്നും പുറത്തായപ്പോഴാണ് 'സന'കഥ തനിക്ക് തിരിച്ചടിയായ സത്യം മിഥുൻ തിരിച്ചറിഞ്ഞത്. ഇതോടെ ബിഗ് ബോസ് ഹൗസിലേക്ക് മടങ്ങിയെത്തിയ മിഥുൻ വിഷയത്തിൽ തനിക്ക് തെറ്റ് പറ്റിയതാണെന്ന് സഹമത്സരാർത്ഥിയായ അഖിൽ മാരാരോട് തുറന്നു പറഞ്ഞു. കഥ വലിയ വിഷയമായെന്നും ട്രോളിനും വിമർശനത്തിനും കാരണമായെന്നും പറഞ്ഞ മിഥുൻ തന്റെ കരിയർ പോലും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിൽ എത്തി നിൽക്കുകയാണെന്നും അഖിലിനോട് വെളിപ്പെടുത്തുകയും ചെയ്തു.

വിഷയത്തിൽ താൻ ക്ഷമ ചോദിക്കാൻ താത്പര്യപ്പെടുന്നുണ്ടെന്ന് മിഥുൻ അഖിലിനെ അറിയിച്ചു. മത്സരാർത്ഥികൾ എല്ലാവരും ഇരിക്കവെ അനിയന് സംഭവിച്ച തെറ്റിന് അവന് പരസ്യമായി ക്ഷമ പറയാൻ താത്പര്യം ഉണ്ടെന്ന് അഖിൽ തന്നെയായിരുന്നു മത്സരാർത്ഥികളെ അറിയിച്ചത്. പിന്നാലെ എല്ലാവർക്കും മുൻപിൽ 'സന വിഷയം' തനിക്ക് സംഭവിച്ച തെറ്റായിരുന്നുവെന്ന് സമ്മതിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാൽ ഹൗസിനുള്ളിൽ എത്തിയ മത്സരാർത്ഥികളെല്ലാം മടങ്ങിയതിന് പിന്നാലെയും ഈ വിഷയം വീണ്ടും ചർച്ചയായി. സംസാരത്തിനിടയിൽ മിഥുന് ആ കഥ പറഞ്ഞ് നൽകിയത് റിനോഷ് ആണെന്ന് അഖിൽ പറയുകയായിരുന്നു. എന്നാൽ ഒരിക്കലും മറ്റൊരാൾക്കും ഇതിൽ പങ്കില്ലെന്ന് പറയുകയാണ് തന്റെ പുതിയ വീഡിയോയിലൂടെ മിഥുൻ. താരത്തിന്റെ വാക്കുകളിലേക്ക്

'ഞാനൊരു വീഡിയോ കണ്ടു, സന കഥ എനിക്ക് പറഞ്ഞ് തന്നത് റിനോഷ് ആണെന്ന് അഖിലേട്ടനൊക്കെ കിച്ചൺ ഏരിയയിൽ നിന്ന് സംസാരിക്കുന്നത്. അഖിലേട്ടന് മാറി പോയതായിരിക്കാം, പാവങ്ങൾ, അവർക്കും അറിയില്ലല്ലോ. ഒരിക്കലും റിനോഷ് ഇതിൽ ഇൻവോൾവ് അല്ല. അതിന്റെ എല്ലാ ഉത്തരവാദിത്തവും എനിക്കാണ്. അതുകൊണ്ടാണ് ഞാൻ എല്ലാവരോടും ക്ഷമ പറഞ്ഞത്. ബിഗ് ബോസിനുള്ളിൽ തന്നെ ഞാൻ ആ വിഷയം തീർത്തു. എല്ലാ മത്സരാർത്ഥികളുടെ മുന്നിലും ക്ഷമ പറഞ്ഞു. റിനോഷ് നിരപരാധിയാണ്. അവൻ നല്ലൊരു മനുഷ്യനാണ്. എന്റെ ആത്മ സുഹൃത്താണ്. ആരും അവനെ ഒന്നും പറയരുത്, അവനൊന്നുമല്ല ഈ കഥ പറഞ്ഞ് തന്നത്.എനിക്ക് പറ്റിയ തെറ്റ്, അതിൽ ഞാൻ ക്ഷമ പറഞ്ഞു. ഇനിയും ഈ വിഷയം വലുതാക്കരുത്', അനിയൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+