Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരാള്‍ കൂടി പുറത്തേക്ക്; റെനീഷയോടുള്ള പ്രണയം പറഞ്ഞ് പ്രിയ താരം ബിഗ്‌ബോസ് വീട് വിട്ടു

ബി​ഗ്ബോസ് മലയാളം സീസൺ 5 50 എപ്പിസോഡ് പൂർത്തിയാക്കിയിരിക്കുകയാണ്. 50 ദിവസം പൂർത്തിയാക്കിയ ആഘോഷം ബി​ഗ്ബോസ് വീട്ടിൽ നടന്നു. വലിയൊരു കേക്ക് മുറിച്ചായിരുന്നു ആഘോഷം റിനോഷിന്റെ റാപ്പ് സോങ്ങും ഉണ്ടായിരുന്നു. വളരെ സന്തോഷത്തോടെ ആണ് ഇന്ന് എപ്പിസോഡ് തുടങ്ങിയത്. എന്നാൽ ഇന്ന് എലിമിനേഷൻ എപ്പിസോഡായിരുന്നു, കഴി‍ഞ്ഞദിവസം എലിമിനേഷൻ നടന്നിരുന്നില്ല. എന്നാൽ ഇന്ന് എലിമിനേഷൻ നടന്നു.

പ്രേക്ഷകർ പറഞ്ഞ ഒരാൾ തന്നെയാണ് ഈ എലിമിനേഷനിൽ പുറത്തുപോയത്. സെറീന ആൻ ജോൺസൺ, റെനീഷ റഹ്‍മാൻ, അഞ്‍ജൂസ് , സാഗറും ജുനൈസും നാദിറയും ആയിരുന്നു ഇത്തവണ നോമിനേഷനിൽ ഉണ്ടായിരുന്നത്. റെനീഷ ആദ്യം സേഫായി. മിഥുനെയും സേഫ് ആയി പ്രഖ്യാപിച്ചു. സാഗർ, ജുനൈസ് എന്നിവരും സേഫാണെന്ന് മോഹൻലാൽ അറിയിച്ചു. സെറീന, നാദിറ, അഞ്‍ജൂസ് എന്നിവർ ആണു പിന്നീട് ബാക്കിയായത്. സെറീന സേഫ് ആയി. ബാക്കിയുണ്ടായത് അഞ്‍ജൂസും നാദിറയുമായിരുന്നു.

Bigg Boss

ഇതോടെ ആരാണ് ബി​ഗ്ബോസ് വീടിന് പുറത്തയതെന്ന് മോഹൻലാൽ പറയുന്നു. ബിഗ് ബോസ് ഹൗസില്‍ നിന്ന് അഞ്‍ജൂസ് റോഷ് പുറത്തായെന്നും എന്റെ അടുത്തേയ്‍ക്ക് വരൂവെന്നും മോഹൻലാൽ പറഞ്ഞു. ഇവിടെ ഒരു ആഴ്‍ച എങ്കിലും എന്തായാലും നില്‍ക്കാൻ പറ്റുക എന്നത് ഭയങ്കര പാടാണ് എന്നാണ് അഞ്ജൂസ് പറഞ്ഞത് എളുപ്പമാണെന്ന് വിചാരിക്കുന്നത് ഒട്ടും ശരിയല്ലെന്നും വെറുതെ കിട്ടില്ല, വെറുതെ കിട്ടാനുള്ള സാധനവുമല്ല ബിഗ് ബോസ്.

ഒന്നര വര്‍ഷം ട്രൈ ചെയ്‍താണ് അവസരം ലഭിച്ചതെന്നും അ‍ഞ്ജൂസ് പറഞ്ഞു. 50 ദിവസം നിൽക്കാൻ പറ്റിയതിലുള്ള സന്തോഷവും അഞ്ജൂസ് വ്യക്തമാക്കി. ബി​ഗ്ബോസിന് പുറത്തുവരും മുമ്പ് അ‍ഞ്ജൂസ് റെനീഷയോടുള്ള ഇഷ്ടം വ്യക്തമാക്കുന്നുണ്ട്. സെറീന ഐആം സോറീ, റെനീഷ എനിക്ക് ഒരു ലവ് ഉണ്ട്, പക്ഷേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്നാണ് അഞ്ജൂസ് പറയുന്നത്.

അതേസമയം സാധാരണ മോഹൻലാൽ എത്തുമ്പോൾ വഴക്ക് കേൾക്കാറുള്ളത് അഖിലിന് ആണെങ്കിൽ ഇത്തവണ.സാ​ഗറിനായിരുന്നു. മോശം പെർഫോമൻസ് കാരണം സാ​ഗർ ജയിലിൽ പോയിരുന്നു, അതിനിടെ സാ​ഗർ ചെയ്ത ഒരു കാര്യത്തെക്കുറിച്ചാണ് പറഞ്ഞത്. സെറീനയുടെയും നാദിറയുടെയും ദേഹത്ത് ജയിലിൽ വെച്ച് സാഗർ തുപ്പിയിരുന്നു, ഇത് ശരിയായില്ല എന്നാണ് മോഹൻലാൽ പറഞ്ഞത്. പിന്നീട് സെറീനയോടും നാദിറയോടും ചോദിക്കുന്നുണ്ട്. സാ​ഗർ ചെയ്ത കാര്യം ശരിയായില്ലെന്നാണ് ഇവരും പറഞ്ഞത്.

ഷോയുടെ ബേസിൽ നോക്കുമ്പോൾ തെറ്റാണ്. എന്റെ അടുത്ത സുഹൃത്തുക്കൾ എന്ന തരത്തിലാണ് അങ്ങനെ ചെയ്‍തത് എന്ന് സാഗർ പറയുന്നു . അത്രയ്‍ക്കും ബന്ധമുള്ള ആൾക്കാരാണോ എന്നാണ് മോഹൻലാൽ സാ​ഗറിനോട് ചോദിക്കുന്നത്. അടുത്ത സുഹൃത്തുക്കളുടെ ദേഹത്ത് തുപ്പുമോ എന്ന് ചോദിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് സെറീനയോടും നാദിയോടും ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+