Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്ന കാര്യങ്ങൾ വിശദീകരിച്ച് അളിയൻ ;റെനീഷ പുറത്തിറങ്ങുമ്പോൾ ഇനി എന്ത് സംഭവിക്കും?

ബിഗ്ബബോസ് സീസൺ 5 ന്റെ ഗ്രാന്റ് ഫിനാലയ്ക്ക് ഇനി ഒരു ദിവസം മാത്രാമണ് ബാക്കിയുള്ളത്. നാളെയാണ് ഗ്രാന്റ് ഫിനാലെ നടക്കുന്നത്. ആരാണ് വിജയി എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷർ.

ഈ സീസൺ അവസാനിച്ചാലും മത്സരാർത്ഥികൾ തമ്മിൽ സൗഹൃദത്തിലായിരിക്കുമെന്നാണ് പ്രേക്ഷകർ പറയുന്നത്. എത്ര വഴക്കിട്ടാലും തൊട്ടടുത്ത നിമിഷം തമ്മിൽ സംസാരിച്ച് പരിഹരിക്കുന്നതാണ് ഈ സീസണിലെ മത്സരാർത്ഥികളുടെ പ്രത്യേകത. തുടക്കം തൊട്ടുള്ള സൗഹൃദങ്ങൾ ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നുമുണ്ട്.

Bigg b

ഈ സീസണിന്റെ തുടക്കം മുതൽ തന്നെ കട്ടയ്ക്ക് സൗഹൃദം മുന്നോട്ട് കൊണ്ടുപോകുന്നവരാണ് സെറീനയും റെനീഷയും. അഞ്ചൂസും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. അഞ്ചൂസ് പുറത്തായതോടെ സെറീനയും റെനീഷയും ഒന്നുകൂടി അടുത്തു. എന്നാൽ അവസാനമായതോടെ ഇവർ തമ്മിൽ വലിയ പ്രശ്‌നങ്ങൾ ഉണ്ടായി.

സീക്രട്ട് റൂമിൽ നിന്ന് പുറത്തുവന്ന സെറീന റെനീഷയെ മനപൂർവ്വം ഒഴിവാക്കി. എന്നാൽ പലപ്പോഴും റെനീഷ തന്നെയാണ് സെറീനയോട് അങ്ങോട്ടുചെന്ന് പ്രശ്‌നം പരിഹിച്ചിരുന്നത്. മോഹൽലാലിന് മുന്നിൽവെച്ച് വരെ സെറീനയും റെനീഷയും വഴക്ക് ഉണ്ടാക്കിയിരുന്നു. പിന്നെ വീണ്ടും സംസാരിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഗ്രാന്റ്ഫിനാലയുടെ ഭാഗമായി ബിഗ്‌ബോസ് വീട്ടിലെത്തിയ അഞ്ചൂസ് റെനീഷയ്ക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

സെറീനയെക്കുറിച്ചാണ് അഞ്ചൂസ് മുന്നറിയിപ്പ് നൽകുന്നുത്. താനും റെനീഷയും ഏറ്റവും കൂടുതൽ നോമിനേഷനിൽ വരാൻ കാരണം സെറീനയാണെന്നാണ് അഞ്ചൂസ് പറയുന്നത്. അഞ്ചൂസിന്റെ വാക്കുകൾ:

എങ്ങനെ ഇങ്ങനെ ആൾക്കാരെ മാനിപ്പുലേറ്റ് ചെയ്യും? ഞാനും നീയും അറിയാതെ നമ്മളെക്കുറിച്ച് ഇവിടെ പല ആളുകളോടും തെറ്റായി സംസാരിച്ചിട്ടുണ്ട്. നിന്നെ ആളുകൾ ഇത്രയും വെറുക്കാൻ... നീയും ഞാനുമൊക്കെ നോമിനേഷനുകളിൽ ഏറ്റവും കൂടുതൽ വരാൻ , ഞാൻ ഇന്ന് പുറത്തിരിക്കാൻ , ഇപ്പോൾ ഇങ്ങനെ ഇവിടെയിരുന്ന് സംസാരിക്കാൻ എല്ലാം കാരണം അവളാണ് എന്നാണ് അ‍ഞ്ചൂസ് പറയുന്നത്.

ഇതൊക്കെ നിനക്ക് കാണാനായി വീഡിയോ എടുത്തുവെച്ചിട്ടുണ്ട്. നിന്നെപ്പറ്റി മറ്റുള്ളവരോട് പറയാൻ അവൾ കഴിഞ്ഞിട്ടേ ഉള്ളൂ, നീ ഇരുന്ന് പറയുന്നതൊക്കെ അവൾ അപ്പുറത്തും ഇപ്പുറത്തും പറഞ്ഞു, അഞ്ചൂസ് പറയുന്നു. എന്നാൽ താൻ ആരോടും അങ്ങനെ പറഞ്ഞിട്ടില്ല എന്നാണ് റെനീഷ പറഞ്ഞത്. അവിടെയാണ് നിന്റെ പോസ്റ്റിവിറ്റി എന്നാണ് അ‍ഞ്ചൂസ് പറയുന്നത്.

"അവിടെയാണ് നിൻറെ പോസിറ്റിവിറ്റി. അത് പ്രേക്ഷകർക്ക് അറിയാം. അതുകൊണ്ടാണ് നിന്നെ സ്നേഹിക്കാൻ ആളുകളുള്ളത്. നിനക്ക് പുറത്തെത്തിയിട്ട് ഈ സൗഹൃദം (സെറീനയുമായി) വേണമെങ്കിൽ തുടരാം, ഷോ ഒക്കെ കണ്ടിട്ട്. ഞാൻ അഭിപ്രായം പറയില്ല. പണ്ടും നിൻറെ കാര്യത്തിൽ ഞാൻ അഭിപ്രായം പറഞ്ഞിട്ടില്ല", അഞ്ചൂസ് റെനീഷയോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+