ബിഗ് ബോസ് മലയാളം സീസൺ 5 ൽ മറ്റൊരു സർപ്രൈസ്; വീഡിയോ പുറത്ത്
ബിഗ് ബോസ് സീസൺ 5 ന് മാർച്ച് 26 ഓടെയാണ് തുടക്കമാവുന്നത്. വൈകീട്ട് 7 ന് പുത്തൻ പതിപ്പ് ലോഞ്ച് ചെയ്യും

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 നായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇക്കുറി വമ്പൻ സർപ്രൈസുകളുമായിട്ടായിരിക്കും ഷോ എത്തുകയെന്ന തരത്തിലുള്ള പല അഭ്യൂഹങ്ങളും തുടക്കം മുതൽ തന്നെ ഉണ്ടായിരുന്നു. ഇപ്പോഴിതാ അഭ്യൂഹങ്ങൾ ശരിവെച്ച് മുൻ സീസണുകളിൽ നിന്നും വ്യത്യസ്തമായി ഒരു 'സർപ്രൈസ്' പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇത് സംബന്ധിച്ച വീഡിയോ പുറത്തുവന്നു കഴിഞ്ഞു.

മാർച്ച് 26 ഓടെയാണ് തുടക്കമാവുന്നത്
ബിഗ് ബോസ് സീസൺ 5 ന് മാർച്ച് 26 ഓടെയാണ് തുടക്കമാവുന്നത്. വൈകീട്ട് 7 ന് പുത്തൻ പതിപ്പ് ലോഞ്ച് ചെയ്യും. ബാറ്റിൽ ഓഫ് ദി ഒർജിനൽസ് എന്ന ടാഗ് ലൈനോട് കൂടിയാണ് ഇത്തവണ ബിഗ് ബോസ് സീസൺ 5 എത്തുന്നത്. മത്സരാർത്ഥികൾ തമ്മിലുള്ള കടുത്ത പോരാട്ടത്തിനായിരിക്കും ബിഗ് ബോസ് സീസൺ 5 വേദിയാകുകയെന്ന കാര്യത്തിൽ തർക്കമില്ലെന്ന് സൂചന നൽകുന്നതായിരുന്നു ഇതിനോടകം പുറത്തുവന്ന പ്രമോകൾ എല്ലാം തന്നെ.

സൂപ്പർ ഫാൻ കോൺടെസ്റ്റിൽ പ്രേക്ഷകർക്ക് പങ്കെടുക്കാം
കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി പലതും ഈ സീസണിൽ ഉണ്ടാകുമെന്ന സൂചനകൾ നേരത്തേ തന്നെ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിലൊന്ന് പുറത്ത് വിട്ടിരിക്കുകയാണ് ബിഗ് ബോസ് അണിറയ പ്രവർത്തകർ. പ്രേക്ഷകർക്ക് ബിഗ് ബോസ് സീസൺ എപ്പിസോഡുകളിൽ പങ്കെടുക്കാനുള്ള അവസരമാണ് ചാനൽ ഒരുക്കിയിരിക്കുന്നത്. ഇതിനായി പ്രത്യക ബിഗ് ബോസ് സൂപ്പർ ഫാൻ കോൺടെസ്റ്റിൽ പ്രേക്ഷകർക്ക് പങ്കെടുക്കാം.

ലിങ്കിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ
ചാനൽ നൽകുന്ന പ്രത്യേക നമ്പറിലേക്ക് മിസ്കോൾ ചെയ്താൽ ഒരു പ്രത്യേക ലിങ്ക് ലഭിക്കും. ആ ലിങ്കിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ഷോ അവതാരകനായ മോഹൻലാലിനേയും ബിഗ് ബോസ് മത്സരാർത്ഥികളേയും നേരിട്ട് കാണാനുള്ള അവസരമായിരിക്കും പ്രേക്ഷകർക്ക് വന്ന് ചേരുക.നേരത്തേ തന്നെ തമിഴ് ബിഗ് ബോസിലൊക്കെ ഇത്തരമൊരു അവസരം പ്രേക്ഷകർക്ക് ലഭിച്ചിരുന്നു. പ്രേക്ഷകർ പങ്കെടുക്കുന്ന എപ്പിസോഡുകൾക്ക് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

ഫൈനൽ പ്രെഡിക്ഷൻ ലിസ്റ്റുകളും
അതേസമയം ഇത്തവണത്തെ മത്സരാർത്ഥികളെ കുറിച്ചുള്ള ചില ഫൈനൽ പ്രെഡിക്ഷൻ ലിസ്റ്റുകളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. കഴിഞ്ഞ തവണത്തേത് പോലെ തന്നെ കൂടുതൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ ഇത്തവമ ഷോയിൽ എത്തിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ബിഗ് ബോസ് സീസൺ 4 ൽ ജാസ്മിൻ മൂസ, റിയാസ് സലീം, റോബിൻ രാധാകൃഷ്ണൻ, നിമിഷ തുടങ്ങി നിരവധി സോഷ്യൽ മീഡിയ ഇന്ഫ്ലുവൻസർമാർ മത്സരാർത്ഥികളായിരുന്നു. കടുത്ത മത്സരമായിരുന്നു ഇവർ പുറത്തെടുത്തത്.

ഷോയുടെ അകത്തെന്ന പോലെ പുറത്തും
സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ബേസ് ഉള്ള ഇത്തരം മത്സരാർത്ഥികൾ എത്തുന്നതോടെ ഷോയുടെ അകത്തെന്ന പോലെ പുറത്തും വലിയ തരംഗം തീർക്കാൻ സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. വൈബർ ഗേൾ ദേവു, ജുനൈസ്, റൈഡർ ഗേൾ അനിഷ നായർ എന്നിവരുടെ പേരുകളാണ് നിലവിൽ പ്രവചിക്കപ്പെടുന്നത്. ട്രാൻസ്ജെന്റർ മത്സരാർത്ഥിയും ഇത്തവണ ഷോയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

മാർച്ച് 26 വരെ കാത്തിരുന്നേ മതിയാകൂ
ഇതുകൂടാതെ നടൻ ഷൈജു അബ്ദുൾ റഷീദ്, മുൻഷി രഞ്ജിത്ത്, ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥി ധന്യ മേരി വർഗീസിന്റെ ഭർത്താവ് ജോൺ ജേക്കബ്, സോഷ്യൽ മീഡിയയിലൂടെ ഏറെ ചർച്ച ചെയ്യപ്പെട്ട ഹനാൻ എന്നിവരുടെ പേരുകളും ചർച്ചയാകുന്നുണ്ട്. എന്തായാലും അന്തിമ ലിസ്റ്റിൽ ആരൊക്കെ ഇടംപിടിച്ചിട്ടുണ്ടെന്ന് അറിയണമെങ്കിൽ മാർച്ച് 26 വരെ കാത്തിരുന്നേ മതിയാകൂ. അന്ന് അറിയാം സീസൺ 5 ൽ തീ പാറുമോയെന്ന്.












Click it and Unblock the Notifications