Get Updates
Get notified of breaking news, exclusive insights, and must-see stories!

'മാടമ്പള്ളി'യിലെ യഥാർത്ഥ മനോരോഗി ആ താരം: അഖിലാണ് ഡോക്ടർ സണ്ണി, ജുനൈസ് കിണ്ടി ചന്തുവെന്നും അനു ജോസഫ്

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ താരങ്ങളെ വിലയിരുത്തി അനു ജോസഫ്. റിനോഷ്, അഖില്‍ മാരാർ, ശോഭ, ജുനൈസ്, ഷിജു, സെറീന, റിനോഷ്, മിഥുന്‍ തുടങ്ങിയ എല്ലാ താരങ്ങളേയും അനു ജോസഫ് തന്റെതായ രീതിയിലും മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ കഥാപാത്രങ്ങളോട് താരതമ്യപ്പെടുത്തിയുമാണ് വിലയിരുത്തുന്നത്. ബിഹൈന്‍ഡ് വുഡ്സ് ഐസ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ബിഗ് ബോസ് വീട്ടില്‍ നിന്നും ഏറ്റവും അവസാനം പുറത്തായ മത്സരാർത്ഥികൂടിയാണ് അനു ജോസഫ്.

ഞാന്‍ ചെല്ലുന്നതിന് മുമ്പ് ഒരു തവണയെങ്ങാനുമാണ് റിനോഷ് ശക്തമായി പ്രതികരിച്ച് കണ്ടത്. റിനോഷ് വളരെ കഴിവുകളുള്ള ഒരു വ്യക്തിയാണ്. അങ്ങനെയുള്ള ഒരാള്‍ ഗെയിമിലേക്ക് വരണം എന്നുള്ളതാണ് എന്റെ ആഗ്രഹമെന്ന് ഞാന്‍ അവിടെയെത്തിയപ്പോള്‍ ഒരു ടാസ്കിന്റെ ഭാഗമായി പറഞ്ഞിരുന്നു. അന്ന് തന്നെ ഒരു ടാസ്കില്‍ റിനോഷ് കൂടുതല്‍ ആക്ടീവായി. ആ ദിവസം വേറെ ഒരു വിഷയം ഉണ്ടായപ്പോള്‍ പുള്ളി പ്രതികരിക്കുകയും ചെയ്തു.

anu JOSEPH

പ്രതികരിക്കണമെന്ന് തോന്നുന്ന സമയത്ത് മാത്രമേ ഞാന്‍ പ്രതികരിക്കുകയുള്ളൂ എന്നാണ് പുള്ളി എപ്പോഴും പറയുന്നത്. എന്റെ വിഷയം അല്ലാത്ത ഒരു കാര്യത്തില്‍ ഞാന്‍ എന്തിന് പ്രതികരിക്കണമെന്നും പുള്ളി ചോദിക്കും. ഒരു കാര്യത്തെ കുറേയധികം വിശകലനം ചെയ്തിട്ട് സംസാരിക്കുന്ന വ്യക്തി കൂടിയാണ് റിനോഷ്. ചിലപ്പോള്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടാവും പുള്ളി പ്രതികരിക്കുക. ആ രീതിയെ ഞങ്ങള്‍ കളിയാക്കുകയും ചെയ്തിരുന്നു.

അഖില്‍ മാരാരുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ അദ്ദേഹം ഒരു മെയില്‍ ഷോവനിസ്റ്റാണ് എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. അയാള്‍ അയാളുടെ നിലപാടുകളാണ് പറുന്നത്. മെയില്‍ ഷോവനിസ്റ്റെന്ന് വിളിക്കാവുന്ന തരത്തിലുള്ള കാര്യങ്ങളൊന്നും അഖില്‍ പറഞ്ഞതായി തോന്നുന്നില്ല. ആ കാഴ്ചപ്പാടോടെ കാണുന്നവരുണ്ടെങ്കില്‍ അവർക്ക് അങ്ങനെ തോന്നിയേക്കാം. അതിന് അപ്പുറം അയാള്‍ സ്വന്തം അഭിപ്രായം പറയുകയാണ്.

അഖില്‍ മാരാറുടെ ചില നിലപാടുകളോട് എനിക്ക് യോജിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. അത് ആ വീട്ടില്‍ വെച്ച് തന്നെ ഞാന്‍ പറയുകയും ചെയ്തു. ഒരു വിഷയം വരുമ്പോള്‍ ജയിക്കാന്‍ വേണ്ടി ഏതറ്റംവരേയും പോകും എന്നുള്ളതാണ് പുള്ളിയുടെ ഒരു പ്രശ്നമായിട്ട് എനിക്ക് തോന്നിയിട്ടുള്ളത്. അതിനപ്പുറം എന്തെങ്കിലും വിഷയമുണ്ടെന്ന് തോന്നിയിട്ടില്ലെന്നും അനു ജോസഫ് പറയുന്നു.

ബിഗ് ബോസ് താരങ്ങളെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ താരങ്ങളുമായി താരതമ്യപ്പെടുത്തുകയാണെങ്കില്‍ എന്ത് ചെയ്താലും പണി തിരിച്ച് കിട്ടുന്ന കിണ്ടി ചന്തു ജുനൈസ് ആണെന്ന് പറയേണ്ടി വരും. ഒരു നല്ല മനുഷ്യനാണ് ജുനൈസ്, പാവം പയ്യന്‍. പക്ഷെ വഴിയെ പോവുന്ന പ്രശ്നമെല്ലാം അവന്‍ ഏണി വെച്ച് പിടിക്കും. വളരെ ചെറുതിലേ തന്നെ ഒരുപാട് പോരാടി മുന്നോട്ട് വന്നതാണ്. ആരെങ്കിലും വിഷമിക്കുന്നത് കണ്ടാലൊക്കെ അവന്റെ മനസ്സ് പെട്ടെന്ന് അലിയും.

akhil SHOBA

മാടമ്പള്ളിയിലെ ശ്രീദേവിമാരായി സെറീനയേയും റെനീഷയേയും എടുക്കാം. നല്ല മത്സരാർത്ഥികളാണ്, എന്നാല്‍ ചില സമയത്ത് പ്രശ്നങ്ങളൊക്കെയുണ്ടാക്കും. അത് അവർക്ക് തന്നെ വിശകലനം ചെയ്യാന്‍ സാധിച്ചെന്ന് വരില്ല. പക്ഷെ ടാസ്കുകളിലും ഗെയിമിലും വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നതിലുമൊക്കെ ഇരുവരും മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

ശരിക്കും മാടമ്പള്ളിയിലെ മനോരോഗിയായ നാഗവല്ലിയായി ശോഭയേയോ അഖില്‍ മാരാറെയോ പറയാം. സാഹചര്യത്തിന് അനുസരിച്ച് ഇവർ പരസ്പരം നാഗവല്ലിയുടെ കഥാപാത്രത്തെ വെച്ചുമാറാറുണ്ട്. കൂടുതല്‍ സമയം നാഗവല്ലിയാവുന്നത് ശോഭയാണെന്ന് വേണമെങ്കില്‍ പറയാം. അതുപോലെ എല്ലാവരേയും മെരുക്കുന്ന ഡോക്ടർ സണ്ണിയായും അഖിലിനെ കാണാം. എല്ലാവരുമായി സൗഹൃദത്തിന്റെ ഒരു മേമ്പൊടിയുണ്ട് അഖിലിന്. അതുവെച്ച് അദ്ദേഹം പ്രശ്നങ്ങള്‍ നേരിടാന്‍ ശ്രമിക്കും.

ബ്രഹ്മദത്തന്‍ നമ്പൂതിരിയായി വേണമെങ്കില്‍ ഷിജു ചേട്ടനെ പറയാം. സണ്ണിയുമായി നല്ല ബന്ധമാണ്. പ്രശ്നങ്ങള്‍ ഒതുക്കാനും ഇടക്കൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാക്കാനും അദ്ദേഹത്തിന് സാധിക്കും. അതിനൊക്കെയപ്പുറം മികച്ച വ്യക്തിയാണ് ഷിജു. മിഥുന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ അദ്ദേഹം മത്സരത്തിലൊന്നും കൂടുതല്‍ സജീവമല്ലെന്ന് തോന്നിയിട്ടുണ്ടെന്നും അനു ജോസഫ് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+