'വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയത് ഗുണമായി... ഇവരെയൊക്കെ മനസിലാക്കാന്‍ പറ്റി'; അനു ജോസഫ്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആദ്യ ദിനം തൊട്ട് പ്രേക്ഷകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു. സീസണ്‍ 5 ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോള്‍ ബിഗ് ബോസ് ഹൗസിലേക്ക് മൂന്നാമത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി എത്തിയിരിക്കുകയാണ്. ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നടിയായി മാറിയ അനു ജോസഫ് ആണ് ഇന്നലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസ് ഹൗസിലേക്ക് എത്തിയിരിക്കുന്നത്.

ജനുവിനായിട്ട് കളിക്കാനാണ് താന്‍ ബിഗ് ബോസിലേക്ക് എത്തുന്നത് എന്നും ഫേക്ക് ആയിട്ട് നില്‍ക്കില്ല എന്നുമാണ് ബിഗ് ബോസ് ഹൗസിലേക്ക് കയറുന്നതിന് മുന്‍പ് അനു ജോസഫ് പ്രേക്ഷകരോട് പറഞ്ഞത്. തന്റെ അഭിപ്രായം ആരുടെ മുന്നിലും പറയാന്‍ മടിയില്ല എന്നും അനു ജോസഫ് പറയുന്നത്. ഒരുപാട് പേര് കൊതിക്കുന്ന പ്ലാറ്റ്‌ഫോമില്‍ എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട് എന്നും അനു ജോസഫ് പറയുന്നു. അനു ജോസഫിന്റെ വാക്കുകള്‍ കേള്‍ക്കാം...

anu joseph

കാസര്‍കോടാണ് എന്റെ സ്വദേശം. ഞാന്‍ തിരുവനന്തപുരത്ത് സെറ്റില്‍ഡ് ആണ്. സിനിമയിലൂടേയും സീരിയലിലൂടേയും പല കഥാപാത്രങ്ങളായിട്ട് ഞാന്‍ നിങ്ങളുടെ മുന്നിലേക്ക് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ റിയല്‍ ക്യാരക്ടറായിട്ട് ബിഗ് ബോസ് മലയാളം സീസണ്‍ 5 ലൂടെ ഞാന്‍ നിങ്ങളിലേക്ക് എത്തുകയാണ്. എനിക്ക് റിയലായിട്ട് നില്‍ക്കാന്‍ പറ്റുന്ന ആകെ ഉള്ള ഒരു ഷോ എന്ന് പറയുന്നത് ബിഗ് ബോസ് മാത്രമാണ്.

നമ്മളെ ഐഡന്റിറ്റി എന്താണ്, പേഴ്‌സണാലിറ്റി എന്താണ്, വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍, വ്യത്യസ്തമായ ആളുകള്‍ അവരുടെ കൂടെയൊക്കെ നില്‍ക്കുക എന്ന് പറയുന്നത് എനിക്ക് എന്നെ തന്നെ വളര്‍ത്താനും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും എനിക്ക് അറിവുള്ള കാര്യങ്ങള്‍ അവരോട് പങ്ക് വെക്കാനുമായി ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള പ്ലാറ്റ്‌ഫോമാണ്. ഒരുപാട് ആളുകള്‍ കൊതിക്കുന്ന ഒരു പ്ലാറ്റ്‌ഫോമാണ്.

ഒരിക്കലെങ്കിലും ബിഗ് ബോസിലേക്ക് വരാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട് എന്ന് എനിക്കറിയാം. അതുപോലെ തന്നെ ബിഗ് ബോസില്‍ നിന്ന് ഓഫര്‍ എനിക്ക് വന്നപ്പോള്‍ കണ്ണും പൂട്ടി സ്വീകരിക്കുകയായിരുന്നു. ഞാനൊരു ഗെയിം പ്ലാനോട് കൂടി വന്ന ഗെയിമറല്ല. ഞാന്‍ ജനുവിനായിട്ട് ജീവിക്കാന്‍ വേണ്ടി വന്നിട്ടുള്ള ഒരാളാണ്. ഒരിക്കലും ഒരു ഗെയിം ചെയ്തിട്ട് എവിടേയും നമുക്ക് നില്‍ക്കാന്‍ പറ്റില്ല.

anu

ജനുവിനായിട്ട് ഞാന്‍ എന്താണോ, എനിക്ക് കുറെ മൂല്യങ്ങളുണ്ട്. ആ മൂല്യങ്ങള്‍ മുറുകെ പിടിച്ച് കൊണ്ട് മുന്‍പോട്ട് പോകണം എന്നാണ് എന്റെ ആഗ്രഹം. ഓരോരുത്തര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളുണ്ട്. ഒരുപാട് എപ്പിസോഡുകള്‍ കാണാനുള്ള ഒരു ഭാഗ്യം എനിക്കുണ്ടായി വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായത് കൊണ്ട് തന്നെ. പലരുടേയും അഭിപ്രായങ്ങളോട് എനിക്ക് യോജിക്കാന്‍ പറ്റാത്തതായിട്ടുള്ള ഒരുപാട് കാര്യങ്ങളുണ്ട്.

യോജിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ ഉറപ്പായിട്ടും ഞാന്‍ അത് തുറന്ന് പറയുക തന്നെ ചെയ്യും. യോജിക്കുന്ന കാര്യങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യും. ഒരിക്കലും ഞാന്‍ എന്റെ ഒറിജിനല്‍ ആയി തന്നെ എന്നിലൊരു ഗെയിം പ്ലാന്‍ ചെയ്ത് കൊണ്ട് ഞാനൊരിക്കലും അവിടെ ജീവിക്കില്ല. എല്ലാത്തിനേയും സര്‍വൈവ് ചെയ്ത് ജീവിക്കാന്‍ വേണ്ടി തന്നെയാണ് ഞാന്‍ ബിഗ് ബോസിലേക്ക് പോകുന്നത്. എന്ത് ചെയ്യുമ്പോഴും ചോദിച്ചിട്ട് ചെയ്യുന്ന ഒരു സ്വഭാവം ബേസിക്കലി എനിക്ക് ഉണ്ട്.

അതുകൊണ്ട് അത്രയും ഒരു പ്രശ്‌നം എനിക്ക് ഇവിടെ ഉണ്ടാകില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്യാവശ്യം കുക്ക് ചെയ്യുന്ന ആളാണ്. പക്ഷെ ഞാന്‍ ഡെയ്‌ലി യൂസ് ചെയ്ത് കൊണ്ടിരിക്കുന്ന ഫോണ്‍, പബ്ലിക്കായിട്ട് ഒരുപാട് ഇന്ററാക്ട് ചെയ്യുന്ന ഒരാളാണ്. അതെല്ലാം വിട്ട് കൊണ്ട് ഞാന്‍ എന്നെ അല്ലെങ്കില്‍ തൊട്ടപ്പുറത്ത് നില്‍ക്കുന്ന ആളെ മാത്രം കണ്ട് കൊണ്ട് അവരോട് മാത്രം സംവദിച്ച് കൊണ്ട് മുന്‍പോട്ട് പോകുന്ന ദിവസങ്ങള്‍ മാത്രമാണ് ഇനി വരാന്‍ പോകുന്നത് എന്ന് എനിക്ക് അറിയാം.

Astro Tips: ചിങ്ങം രാശിയിലെ സ്ത്രീകളാണോ...? എങ്കില്‍ നിങ്ങള്‍ ഇങ്ങനെയാകും

രണ്ട് വ്യത്യസ്തമായ തലങ്ങളില്‍ നിന്ന് വരുന്ന ആള്‍ക്കാരുടെ അഭിപ്രായങ്ങള്‍ ഒരിക്കലും യോജിക്കില്ല. ഇവരെല്ലാം വ്യത്യസ്തരായ ആളുകളാണ്. ഞാനും വ്യത്യസ്തയായ ആളാണ്. അപ്പോള്‍ എല്ലാവര്‍ക്കും അവരവരുടേതായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും പറയുന്ന ഒരു സ്ഥലം തന്നെയാണ് ബിഗ് ബോസ് ഹൗസ് എന്ന് പറയുന്നത്. അപ്പോള്‍ അവര്‍ പറയുന്ന അഭിപ്രായത്തോട് എന്റെ കാഴ്ചപ്പാടിന് ശരിയാണ് എന്ന് തോന്നിയാല്‍ ഉറപ്പായിട്ടും ഞാന്‍ അതിന് വേണ്ടി സംസാരിക്കും.

അതല്ലെങ്കില്‍ എതിര്‍ത്ത് സംസാരിക്കും. മാക്‌സിമം എന്നെ ബാധിക്കുന്ന കാര്യങ്ങളില്‍ ആണ് ഞാന്‍ റിയാക്ട് ചെയ്യേണ്ടതുണ്ട്. ബാക്കിയുള്ള കാര്യങ്ങള്‍ക്ക് എന്റെ അഭിപ്രായങ്ങളാണ് പറയേണ്ടത്. എനിക്കൊരു പ്രശ്‌നമുണ്ടായാല്‍ തീര്‍ച്ചയായും ഞാന്‍ അത് ഹാന്‍ഡില്‍ ചെയ്യുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+