Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഖിലിനെ ബിഗ് ബോസിൽ നിന്നും പുറത്താക്കാൻ ശ്രമം നടക്കുന്നെന്ന് സംശയം, ആ 2 പേർ..; തുറന്നുപറഞ്ഞ് അനു

കൊച്ചി: ബിഗ് ബോസ് സീസൺ 5 ൽ അഖിൽ മാരാർ മുണ്ട് പൊക്കിയ സംഭവം വലിയ വിവാദത്തിനായിരുന്നു കാരണമായത്. സഹമത്സരാർത്ഥികളുമായി സംസാരിക്കുന്നതിനിടയിലായിരുന്നു അഖിലിന്റെ പ്രവൃത്തി. ഇതിനെതിരെ ഹൗസിലെ മത്സരാർത്ഥികൾ തന്നെ ശക്തമായ വിമർശനം ഉയർത്തിയിരുന്നു. പിന്നീട് കോടതി ടാസ്കിനിടയിൽ ഈ വിഷയം ഉന്നയിക്കപ്പെടുകയും സംഭവത്തിൽ അഖിൽ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ആ സംഭവത്തെ കുറിച്ച് പ്രതികരിക്കുകയാണ് അനു ജോസഫ്. ബിഗ് ബോസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ഹൗസിൽ അന്ന് നടന്ന കാര്യങ്ങളെ കുറിച്ച് അനു തുറന്ന് പറഞ്ഞത്. മാത്രമല്ല ഇത്തവണ ആര് ബിഗ് ബോസ് കപ്പെടുക്കുമെന്നതിനെ കുറിച്ചും അനു അഭിപ്രായം പങ്കുവെച്ചു. മലയാളം ഫിൽമിബീറ്റിനോടായിരുന്നു അനുവിന്റെ പ്രതികരണം. വായിക്കാം

anujoseph-

'മാരാരുമായി നല്ല സൗഹൃദം ഉണ്ടായിരുന്ന ആളാണ് ഞാൻ. ഇറങ്ങുന്നതിന് കുറച്ച് ദിവസം മുൻപ് അഖിൽ പറഞ്ഞ പല കാര്യങ്ങളോടും യോജിക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ല. ബിഗ് ബോസ് എന്നത് കുടുംബപ്രേക്ഷകർ കാണുന്ന ഒരു ഷോ ആണ്. തെറ്റ് ചെയ്തില്ലെന്നൊരു തോന്നൽ ഉണ്ടെങ്കിൽ അഖിൽ ക്ഷമ ചോദിക്കേണ്ടതില്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.പക്ഷേ അയാൾ ക്ഷമ ചോദിച്ചു, തെറ്റ് ചെയ്തെന്ന് അയാൾക്ക് തന്നെ തോന്നിയിട്ടുണ്ട്. അതുകൊണ്ട് ഇനി അത് കീറി മുറിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.

അഖിൽ മുണ്ട് പൊക്കുന്നതിന് കുറിച്ച് പറഞ്ഞപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നില്ല. എല്ലാവരും സംസാരിക്കുന്നതിനിടയിലാണ് ഇക്കാര്യം നടന്നത്. മാരാർ മുൻപ് പറഞ്ഞിരുന്നു ബിഗ് ബോസിൽ വരുന്നതിനെക്കാൾ നല്ലത് ലുലു മാളിന്റെ മുൻപിൽ വെച്ച് മുണ്ട് പൊക്കുന്നതാണെന്ന്. ഇതിനെ കുറിച്ച് പറഞ്ഞപ്പോഴായിരുന്നു വിവാദ സംഭവം. നിങ്ങൾ മുണ്ട് പൊക്കുമോ, എങ്ങനെ പൊക്കും എന്ന് ഒരാൾ ചോദിച്ചു. അപ്പോൾ ദാ ഇങ്ങനെ എന്ന് തുണി പൊന്തിച്ച് മാരാർ കാണിച്ചു. എന്റെ സ്വഭാവത്തിന് ബിഗ് ബോസ് പോലൊരു സ്ഥലത്ത് പോയാൽ ‌ ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് ഞാൻ മുണ്ട് പൊക്കും അത്രക്ക് വൃത്തികെട്ട സ്വഭാവമാണ് അഖിൽ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

അത്രയും ആളുകൾ ഇരിക്കുമ്പോൾ തുണി പൊക്കി കാണിക്കുന്നത് തെറ്റാണ്. അതേസമയം ഒരു സംഭവം ഉണ്ടാകുമ്പോൾ അപ്പോൾ പ്രതികരിക്കാതെ പിന്നീട് പ്രതികരിക്കുന്നതിലെന്താണ് കാര്യം. അതിനെ ചോദ്യം ചെയ്യുകയും നിഷ്പക്ഷമായി സംസാരിക്കുകയും ചെയ്താൽ അപ്പോൾ നമ്മൾ ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമായെന്ന് പറയും.

മാരാരിനെ പുറത്താക്കാൻ ശ്രമം നടക്കുന്നുണ്ടോയെന്ന കാര്യത്തിൽ എനിക്കും മാരാർക്കും സംശയം തോന്നിയിട്ടുണ്ട്. ഒന്നുകിൽ ജുനൈസ് അല്ലെങ്കിൽ വിഷ്ണു ഇവരിൽ ആരെങ്കിലും തന്നെ പുറത്താക്കാൻ ശ്രമിക്കുമെന്ന് മാരാർ സംസാരിച്ചിരുന്നു. അതൊരു തെറ്റാണെന്ന് പറയാൻ പറ്റില്ല. കാരണം ഇതൊരു ഷോയാണ്. ഇവിടെ എല്ലാവരും ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.

മാരാർക്ക് എവിടെയെങ്കിലും ഒരു പണി കിട്ടും. അയാളായി അതിന് മുന്നിട്ട് നിൽക്കാതിരുന്നാൽ ഒരു പക്ഷേ കപ്പടിക്കാം. അത്രയും നല്ല ഗെയിമറാണ് അയാൾ. അഖിൽ തന്റെ ഗെയിം സ്ട്രാറ്റജിയുടെ ഭാഗമായിട്ട് ചില അവസരങ്ങളിൽ ചിലരെ വെറുപ്പിക്കാറുണ്ട്. പിന്നെ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. മാരാർ പറയുന്ന ചില കാര്യങ്ങൾ അവിടെ ചിലർക്ക് അംഗീകരിക്കാൻ പറ്റുമായിരിക്കില്ല, അതായിരിക്കാം പ്രശ്നം. അഖിൽ പറയുന്ന കാര്യങ്ങൾ എനിക്കും ഷിജു ചേട്ടനും കുറച്ചൊക്കെ മനസിലാക്കാൻ പറ്റുന്നുണ്ട്. അത് ജീവിതത്തിലെ അനുഭവങ്ങൾ കൊണ്ടാണ്. അങ്ങനെയുള്ള അനുഭവം അവിടെയുള്ള മറ്റ് മത്സരാർത്ഥികൾക്ക് കുറവാണ്. കാരണം അവർ കുട്ടികളാണ്.

ബിഗ് ബോസ് വീടെന്താണെന്ന് മനസിലാക്കി കൃത്യമായി മത്സരിച്ച് മുന്നോട്ട് പോകുന്ന ആളായിരിക്കണം വിജയി എന്നാണ് തന്റെ ആഗ്രഹം, പക്ഷേ അയാൾക്ക് സത്യമുണ്ടായിരിക്കണം. ബിഗ് ബോസ് വിജയി ജനകീയനായിരിക്കും, എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് കൊണ്ട് ,പോസിറ്റിവിറ്റി കൊടുക്കാൻ പറ്റുന്നാളായിരിക്കണം വിജയിക്കേണ്ടത്.. ഇനിയുള്ള ദിവസങ്ങൾ എന്ന് പറയുന്നത് മത്സരാർത്ഥികളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ചില ആളുകളൊക്കെ പുറത്ത് വരാൻ പോകുന്ന ദിവസങ്ങളാണ്.അതും കൂടി മനസിലാക്കിയ ശേഷമേ വിജയി ആരാണെന്ന് പറയാൻ കഴിയൂ

ഗെയിം എന്ന നിലയിൽ മാരാർ മികച്ചതാണ്. വ്യക്തി എന്ന നിലയിൽ റിനോഷിനെയാണ് ഇഷ്ടം. പക്ഷേ കുറച്ച് കൂടി ഗെയിമിൽ റിനോഷ് മുന്നോട്ട് വരാൻ ഉണ്ട്. റിനോഷിനെ തന്ത്രശാലിയായ ഒരു കുറുക്കനായി തോന്നാറുണ്ട്. പക്ഷേ തുറന്ന് സംസാരിക്കേണ്ട ഇടങ്ങളിൽ അയാൾ തുറന്ന് സംസാരിക്കാറില്ല. അയാൾ ആരെയോ ഭയക്കുന്നതായി തോന്നാറുണ്ട്. ഭയമുള്ള ആളായിരിക്കരുത് ബിഗ് ബോസ് വിജയി. ഏത് പ്രതിസന്ധിയും അഭിമുഖീകരിക്കാൻ കഴിയുന്ന ആളായിരിക്കണം വിജയി. അങ്ങനെയൊരാൾ കപ്പ് നേടും എന്ന് കരുതുന്നു', അനു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+