Get Updates
Get notified of breaking news, exclusive insights, and must-see stories!

'പറയാതിരിക്കാൻ വയ്യ വിഷ്ണൂ, നീ അൺസഹിക്കബിൾ ഓവറാണ്'; ആ സംഭവത്തിന് പിന്നാലെ അനുവും

ബിഗ്‌ബോസ് മലയാളം സീസൺ 5 ൽ ഇപ്പോൾ പുതയി കളികളാണ്. രജിത്തും റോബിനും വന്നതോടെ അടിമുടി മാറ്റം ബിഗ്‌ബോസ് വീട്ടിൽ. നിലവില് ബിഗ്‌ബോസ് ഹോട്ടൽ എന്ന ടാസ്‌കാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ ടാസ്‌ക് തുടങ്ങിയതോടെ ബിഗ്‌ബോസ് വീടിന്റെ സ്വഭാവവും മാറി. ബിഗ്‌ബോസ് ഹോട്ടലിലേക്ക് എത്തിയ അതിഥികളാണ് രജിത്തും റോബിനും. ബിഗ്‌ബോസ് ഹോട്ടലിന്റെ ആദ്യത്തെ മാനേജർ ജുനൈസായിരുന്നു.

അടിമുടി മാറ്റത്തോടെയുള്ള ജൂനൈസിനെയാണ് ബിഗ്‌ബോസ് ഹോട്ടലിന്റെ മാനേജരായപ്പോൾ ജൂനൈസിന് വന്നത്. വളരെ കർക്കശക്കാരനായ മാനേജറായാണ് ജുനൈസ് പെരുമാറിയത്.ഇത് കാരണം പലർക്കും ജുനൈസിനോട് അനിഷ്ടം തോന്നുകയും ചെയ്തിരുന്നു, ആദ്യത്തെ ഒരു തവണ ജുനൈസിനെ മാനേജർ സ്ഥാനത്ത് നിന്ന് മാറ്റണമോ എന്ന് ബിഗ്‌ബോസ് ചോദിച്ചെങ്കിലും ഭൂരിപക്ഷം മാറ്റേണ്ട എന്നാണ് പറഞ്ഞത്. എന്നാൽ ഇപ്പോൾ ബിഗ്‌ബോസ് തന്നെ ജുനൈസിനെ മാറ്റുകയായിരുന്നു. പുതിയ മാനേജർ റിനോഷ് ആണ്.

Vishnu

ജുനൈസിനെക്കുറിച്ചുള്ള അഭിപ്രായം ബാക്കിയുള്ളവനരോട് പറയാൻ റിനോഷ് പറയുന്നുണ്ട്, ജുനൈസ് ആരെയും നോവിച്ചിട്ടില്ല എന്നാണ് റിനോഷ് പറയുന്നത്. എന്നാൽ വിഷ്ണു അത് എതിർക്കുന്നുണ്ട്. അങ്ങനെ ജുനൈസിനെ പിന്തുണച്ചും കുറ്റപ്പെടുത്തിയും മറ്റുള്ളവർ തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ പറയുന്നുണ്ട്.

എന്നാൽ വിഷ്ണു ജുനൈസിനെ കളിയാക്കിക്കൊണ്ടാണ് സംസാരിക്കുന്നത്. ജുനൈസിന് മാനേജരുടെ കോട്ട് ചേരുന്നുണ്ടായിരുന്നു എന്നൊക്കെയായിരുന്നു വിഷ്ണു പറഞ്ഞത്. പരിഹസിച്ച് ചിരിക്കുന്നുമുണ്ട്. ഇതോടെ ദേഷ്യം പിടിച്ച് ജുനൈസ് എഴുന്നേറ്റ് പോകാൻ ശ്രമിക്കുന്നു. എന്നാൽ മറ്റുള്ളവർ സമാധാനിപ്പിച്ച് അവിടെ ഇരുത്തുന്നു. ജുനൈസിന മനപൂർവ്വം കളിയാക്കാൻ വേണ്ടി തന്നെയായിരുന്നു വിഷ്ണു അങ്ങനെ പെരുമാറിയതും. നേരത്തെ ജുനൈസും വിഷ്ണുവും തമ്മിൽ വഴക്ക് നടന്നിരുന്നു. അതിന് പകരമായാണ് വിഷ്ണു ഇപ്പോൾ ജുനൈസിനെ പരിഹസിച്ചത്.

എന്നാൽ വിഷ്ണുവിന്റെ പ്രവൃത്തി അനുവിന് അത്ര പിടിച്ചില്ല എന്നാണ് അനുവും വിഷ്ണുവും തമ്മിൽ ഉള്ള സംസാരത്തിൽ നിന്ന് മനസ്സിലാകുന്നത്. പറയാതിരിക്കാൻ വയ്യ വിഷ്ണു അൺസഹിക്കബിൾ ഓവർ ആണെന്നാണ് അനുപറയുന്നത്. എന്നാൽ വിഷ്ണു ഇത് കാര്യമായി എടുക്കിന്നില്ല. അപ്പോഴും ജുനൈസിനെ കളിയാക്കാൻ തന്നെയാണ് വിഷ്ണു നോക്കുന്നത്.

വിഷ്ണുവിന് ആദ്യം ആരാധകർ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിഷ്ണുവിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. ടാസ്കിൽ മാനേജരയായ ജുനൈസിനെ അനുസരിക്കാൻ വിഷ്ണു തയ്യാറായിരുന്നില്ല. ഷെഫ് ആയിരുന്ന വിഷ്ണുവിനെ ജുൈനസ് ഹോട്ടലിൽ പൈസ കൊടുക്കാതെ കഴിയുന്ന അതിഥിയായി മാറ്റി. ഈ അതിഥി മറ്റുള്ളർ പറയുന്ന പണികളിൽ സാഹയിക്കണം. പക്ഷേ വിഷ്ണു ഇതിന് തയ്യാറായിരുന്നില്ല.

ജോലി ചെയ്യാൻ തയ്യാറാവാത്ത വിഷ്ണു അതിഥികൾക്കൊപ്പം ഇരുന്നു. ഇതിനെ തുടർന്ന് ജുനൈസ് വിഷ്ണുവിനെ ജെനൈറ്റർ എന്ന കഥാപാത്രമാക്കി. എന്നാൽ വിഷ്ണു അതും ചെയ്തില്ല. ഇതോടെ വിഷ്ണുവിനെ ജുനൈസ് പിരിച്ചുവിട്ടു. എന്നാൽ പുറത്തിരുന്നു വിഷ്ണു സംസാരിക്കാൻ തുടങ്ങിയതോടെ മറ്റുള്ള ആളുകൾ വിഷ്ണുവിനോട് സംസാരിക്കരുതെന്ന് പറഞ്ഞു. എന്നാൽ ഇതിന് പിന്നാലെ വിഷ്ണു കരഞ്ഞു. ഉടന്‌ ജുനൈസ് സമാധാനിപ്പിക്കാൻ പോയി. തിരിച്ചുകയറുമോ എന്ന ചോദ്യത്തിന് ഇല്ലെന്നും പറഞ്ഞു. വിഷ്ണുവിന്റെ തന്ത്രമായിരുന്നു ഒറ്റപ്പെട്ടിരിക്കൽ എന്നാണ് പ്രേക്ഷകർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+