Get Updates
Get notified of breaking news, exclusive insights, and must-see stories!

'മാരാരുടെ ആർമിയിലെന്താ കണിയാന്മാരുണ്ടോ: ശോഭയെ വിഷം എന്ന് മുദ്രകുത്തി ജീവിതം തകർക്കുന്നു'

ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ഇനി ശേഷിക്കുന്നത് ഏതാനും ദിവസങ്ങള്‍ മാത്രം. 88 ദിവസങ്ങള്‍ പൂർത്തിയാക്കിയ ഷോയില്‍ ഇനി ശേഷിക്കുന്നത് 9 മത്സരാർത്ഥികള്‍ മാത്രമാണ്. ഈ ആഴ്ചത്തെ എവിക്ഷന്‍ പ്രക്രിയ കൂടി പൂർത്തിയാവുന്നതോടെ ഫിനാലെ എപ്പിസോഡിലേക്ക് ആരൊക്കെ കടക്കുമെന്ന് വ്യക്തമാവും.

ഗ്രാന്‍ഡ് ഫിനാലെ അടുത്തതോടെ ഷോയ്ക്ക് അകത്ത് എന്നപോലെ പുറത്തും പോരാട്ടം മുറുകിയിരിക്കുകയാണ്. ആരാധകർ തമ്മിലുള്ള ആരോഗ്യപരമായ മത്സരം എന്നതിന് അപ്പുറം പലപ്പോഴും അധിക്ഷേപത്തിന് വഴിമാറുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ അധിക്ഷേപം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു താരമാണ് ശോഭ വിശ്വനാഥ്.

 shoba-bigg-boss

ശോഭയുടെ മത്സര രീതിക്കെതിരെ വലിയ വിമർശനം ആരാധകരില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ ചിലർ വ്യാജമായ ആരോപണങ്ങളും താരത്തിനെതിരെ ഉന്നയിക്കുന്നുണ്ടെന്നാണ് ശോഭയുടെ ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. ശോഭയെ ഇങ്ങനെ വിഷം എന്ന് മുദ്രകുത്തി അവരുടെ പുറത്തുള്ള ജീവിതം പോലും തകർക്കുകയാണ് ചില ആർമികളെന്നും ശോഭയുടെ ഒരു ആരാധകന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഇന്നലെ മുതൽ ശോഭയുടെ ഹേറ്റേഴ്‌സ് പറഞ്ഞു പരത്തുന്നത് ശോഭയും നാദിറയുമായുള്ള സംസാരത്തിൽ നാദിറ താൻ കപ്പ്‌ ആയി വീട്ടിൽ കയറി ചെന്നാൽ വീട്ടുകാർ ഒരുപാട് സന്തോഷിക്കുമെന്ന് പറഞ്ഞപ്പോൾ ശോഭയുടെ മുഖം ഡൗണായെന്നാണ്. സത്യത്തിൽ ശോഭ നാദിറക്ക് കപ്പ്‌ കൊടുക്കാൻ ആണോ ഇതിൽ വന്നത് അല്ല. ഷിജു മാരാരുടെ 'അടിമയായി' നില്‍ക്കുന്ന പോലെയുമല്ല ശോഭ.

ആ സീനിൽ ശോഭയുടെ മുഖം പോലും കാണിക്കുന്നില്ല. ശോഭയുടെ മനസിൽ തോന്നിയത് ഗണിച്ചു പറയാൻ കണിയാന്‍മാർ ഉണ്ടോ മാരാർ ആർമിയിൽ. പിന്നെ ബിഗ്‌ബോസിൽ വരുന്നതിനു മുൻപ് തന്നെ ട്രാന്‍സ് കമ്മ്യൂണിറ്റിയുമായി അടുത്ത ബന്ധം ഉള്ള ആളാണ് ശോഭ. നദിറയെ പല രീതിയിലും സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്.

അതിന്റെ സ്നേഹം നദിറെയ്ക്ക് ശോഭയോടുണ്ട്. പക്ഷെ അത് അവിടെ കാണിക്കാൻ രണ്ടാൾക്കും പരിമിതികൾ ഉണ്ട്‌. ഈ പറയുന്ന അഖില്‍ മാരാർ ഷോയിൽ വരുന്നതിനു മുൻപ് ഏതേലും രീതിയിൽ ട്രാന്‍സ് കമ്മ്യൂണിറ്റിക്ക് വേണ്ടി സംസാരിക്കുകയോ പ്രവർത്തികുകയോ ചെയ്തിട്ടില്ല. ഇപ്പൊ കാണിക്കുന്നത് എന്തിനാണ് എന്ന് കൃത്യമായി അറിയാം.

ഷോയിൽ വരുന്നതിനു മുൻപേ ഒരുപാട് സാമൂഹിക കാര്യങ്ങളിൽ ഇടപെട്ട ശോഭയെ ഇങ്ങനെ വിഷം എന്ന് മുദ്രകുത്തി അവരുടെ പുറത്തുള്ള ജീവിതം പോലും തകർക്കുകയാണ് ചില ആർമികള്‍. ഇത്തരക്കാര ആർമികളെ മനസിലാക്കി സാധാരണ ജനങ്ങൾ മറുപടി നൽകണം.

ശോഭയ്ക്ക് പിന്തുണ നല്‍കി കൊണ്ടായിരിക്കണം ആ മറുപടി. വിമർശകർക്ക് വേണ്ടിയല്ല ഇത് പറയുന്നത്. ടോക്സിക് അല്ലാത്ത ആളുകൾ അറിയാൻ വേണ്ടിയാണ്. ഇനിയും പ്രതികരിച്ചില്ലേൽ നാളെയും പല സീസണുകളില്‍ നല്ല സെലബ്രിറ്റികൾ ഈ ഷോയിൽ വരാൻ മടിക്കും. ഷോ ഇഷ്ടപ്പെടുന്നവർ ഈ വിഷയത്തില്‍ പ്രതികരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+