Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷ്ണു പൊളിഞ്ഞു.. എന്തൊരു ഈഗോ, ഒടുവില്‍ കരച്ചില്‍: ഷോ അണ്ണനും തമ്പിക്കും മാത്രമോ, ജുനൈസ് തകർത്തു

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ഈ ആഴ്ചയിലെ ടാസ്കായ ബിബി ഹോട്ടലിലൂടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ടാസ്കില്‍ മനേജരായ ജുനൈസ് തന്റെ പ്രതിച്ഛായ വളരെ മികച്ച രീതിയില്‍ വർധിപ്പിച്ചപ്പോള്‍ വിഷ്ണുവിന്റെ ജനപ്രീതിയാണ് വലിയ തോതില്‍ പിന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ജുനൈസിനെതിരെ വിഷ്ണു നടത്തിയ ബുള്ളിയിങ്ങാണ് അളുകള്‍ അദ്ദേഹത്തിനെതിരെ തിരിയാനുള്ള കാരണം. പലപ്പോഴും അഖില്‍ മാരാറും വിഷ്ണുവിന് കൂട്ടായിട്ടുണ്ടായിരുന്നു.

തുടക്കം മുതല്‍ തന്നെ മറ്റ് പലരില്‍ നിന്നുമുള്ള കളിയാക്കലുകളും ബുള്ളിയിങും ജുനൈസ് നേരിടുന്നുണ്ട്. ഒരു ഘട്ടത്തില്‍ ജുനൈസ് തന്റെ അധികാരം ശരിക്കും പ്രയോഗിച്ചപ്പോള്‍ വിഷ്ണു കരയുന്നതും ഇന്നലെ കണ്ടു. എന്നിരുന്നാലും ബുള്ളിയിങ് ഇത് അതിര് വിട്ടതോടെ ഒരിക്കല്‍ പോലും ജുനൈസിനെ പിന്തുണയ്ക്കാത്തവർ പോലും അദ്ദേഹത്തെ പിന്തുണച്ച് രംഗത്ത് എത്തുന്നതാണ് ബിഗ് ബോസ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ കാണാന്‍ സാധിക്കുന്നത്. താരങ്ങള്‍ തമ്മില്‍ എന്തൊക്കെ ശത്രുത ഉണ്ടായിരുന്നെങ്കിലും ടാസ്കുകള്‍ ഈഗോ വെച്ച് ആരും നശിപ്പിച്ചിട്ടില്ലെന്നാണ് ഒരു ആരാധാകന്‍ ഫേസ്ബുക്കിലെ ബിഗ് ബോസ് മലയാളം ഓഫീഷ്യല്‍ ഗ്രൂപ്പില്‍ കുറിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.

akhilmohanlal

പരസ്പരം ശത്രുത ഉണ്ടായിരുന്ന സീസൺ ആണ് സീസൺ രണ്ടും നാലും. പക്ഷേ അവർക്ക് കൊടുത്ത ഹോട്ടൽ ടാസ്ക്ക് ഈഗോ കാണിച്ച് നശിപ്പിച്ചില്ല. രജിത് ഗസ്റ്റ് ആയ സമയത്ത് പുള്ളിയുടെ കാൽ വരെ കഴുകിയിട്ടുണ്ട് അയാളെ ഇഷ്ടമില്ലാത്ത സുജോ. അതുപോലെ റോബിൻ ഗസ്റ്റ് ആയി വന്നപ്പോൾ ജാസ്മിൻ വൈരാഗ്യം വെച്ച് ആ ടാസ്ക്ക് കുളമാക്കിയില്ല. കാരണം അതാണ്‌ ടാസ്ക്ക്.

അല്ലാതേ വിഷ്ണുവും അഖിലും സാഗറും ഒക്കെ കാണിക്കുന്നത് പോലെ ഈഗോ കേറി സ്വന്തം മാനേജർ പറയുന്നത് പോലും കേൾക്കാതെ ജുനൈസിനെ പുച്ഛിച്ച് മാനേജറേ മാറ്റണം എന്ന് പറയുന്നു. ജുനൈസ് അപ്പോൾ പെർഫോം ചെയ്യരുത് എന്നാണോ ഇവർ വിചാരിക്കുന്നത്. അണ്ണനും തമ്പിക്കും മാത്രം ഷോ കാണിക്കാം അല്ലെ.

 junais

ലാലേട്ടൻ അടുത്ത ആഴ്ച്ച വന്നിട്ട് എല്ലാരോടും ഇരിക്കൂ എന്ന് പറയുമ്പോ അത് അനുസരിക്കാതെ അഖിലും വിഷ്ണുവും ഓടി നടന്നാൽ അത് മോഹൻലാലിന്റെ തെറ്റാണോ അതോ ബാക്കി രണ്ടുപേരുടെയും ആരെയും അനുസരിക്കാൻ പറ്റില്ലായെന്ന ഈഗോ ആണോ?? അതുപോലെയാണ് ജുനൈസിനു ഒരു സ്ഥാനം കൊടുക്കുമ്പോൾ അയാൾ പറയുന്നത് കേൾക്കാതെ ഈഗോ കേറി അഹങ്കാരം കാണിച്ച് പുച്ഛിക്കുന്നതും ടാസ്ക്ക് ചെയ്യില്ലെന്ന് പറഞ്ഞു മാറി ഇരിക്കുന്നതും.

ടാസ്ക്ക് ചെയ്യാതെ മാറി നിക്കുന്നത് റിനോഷോ റെനീഷയോ ശോഭയോ ഒക്കെ ആണേൽ അവർ വാഴകൾ അഹങ്കാരികൾ എന്ന് വിളിക്കുമായിരുന്നു. ഇപ്പോൾ അഖിൽ ആയതുകൊണ്ട് അത് മാസ്സ് ആയി രായാവിന്റെ കുസൃതികൾ ആയി. സെക്യൂരിറ്റി പോസ്റ്റ് മാറ്റി കിച്ചണിൽ അസിസ്റ്റന്റ് ഷെഫ് ആക്കാമെന്ന് പറഞ്ഞപ്പോൾ മാരാറിന് അസിസ്റ്റന്റ് ആവാൻ പറ്റില്ലത്രേ. അപ്പൊ ഇന്നലെ വിഷ്ണുവിന്റെ അസിസ്റ്റന്റ് ആവാൻ എനിക്ക് പറ്റില്ലെന്ന് റിനോഷ് പറഞ്ഞു മാറി ഇരുന്നെങ്കിൽ അവൻ മാസ്സ് ആവുമായിരുന്നോ?

biggboss

ഇങ്ങനെ ഈഗോ കേറി ഞാനാണ് വലിയവൻ എനിക്ക് ബിഗ്‌ബോസ് തന്ന റോൾ പോലും ചെയ്യാൻ പറ്റില്ല എന്ന് പറയുന്നവനൊക്കെ എന്തിനാണ് അതിനകത്ത് ഇരിക്കുന്നത്? അല്ലേലും ലാലേട്ടൻ സാഗർന്റെ അമ്മക്കുള്ള കത്ത് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞത് ലാലേട്ടന്റെ അഭിനയം മാത്രമാണെന്ന് പറഞ്ഞു ആ മനുഷ്യനെ വരെ പുച്ഛിച്ചവൻ അല്ലെ അഖിൽ.

ഇവന്റെ ന്യായീകരണം വരും കുറച്ച് കഴിയുമ്പോൾ അപ്പൊ എല്ലാവരും എല്ലാം മറക്കും. അഖിൽ വിഷ്ണു സാഗർ ഒഴികെ ബാക്കി മത്സരാർത്ഥികളേ കുറിച്ച് ഓർക്കുമ്പോൾ സങ്കടം തോന്നുന്നു. അവർ കഷ്ടപ്പെട്ട് ഓരോന്ന് ചെയ്യുമ്പോഴും ഇവിടെ രാജാവായി വാഴ്ത്തപ്പെടുന്നത് താനെന്തോ സംഭവം ആണ് മറ്റുള്ളവർ ഒന്നുമല്ല എന്ന ഭാവമുള്ള അഖിലും വിഷ്ണുവുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+