Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ തല്ലുന്നത് വല്യ അഭിമാനമാണോ..? സൂക്ഷിച്ച് സംസാരിക്കണം; മാരാറിന് മോഹന്‍ലാലിന്റെ താക്കീത്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിച്ചത് തൊട്ട് പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് അഖില്‍ മാരാര്‍. ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യത്തെ സംവിധായകനായ മത്സരാര്‍ത്ഥിയായ അഖില്‍ മാരാര്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കുന്നതിന് മുന്‍പ് സീസണ്‍ 4 ലെ മത്സരാര്‍ത്ഥി റോബിന്‍ രാധാകൃഷ്‌നുമായി ബന്ധപ്പെട്ട വിവാദങ്ങളിലൂടെ തന്നെ ശ്രദ്ധേയനായിരുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ എത്തിയപ്പോഴും അഖില്‍ മാരാര്‍ പലതവണ വിവാദത്തില്‍ ചെന്ന് ചാടിയിരുന്നു. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെ അഖില്‍ മാരാര്‍ അധിക്ഷേപിച്ച് സംസാരിച്ചത് വലിയ വിവാദമായിരുന്നു. സംഭവത്തിന് പിന്നാലെ മോഹന്‍ലാല്‍ അഖില്‍ മാരാര്‍ ഖേദം പ്രകടിപ്പിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

marar

ഇതിനിടെ ആണ് കഴിഞ്ഞ ദിവസം അഖില്‍ മാരാര്‍ വീണ്ടും വിവാദ പരാമര്‍ശം നടത്തിയിരുന്നത്. താന്‍ തന്റെ ഭാര്യയെ തല്ലിയിട്ടുണ്ട് എന്ന അഖില്‍ മാരാറിന്റെ പരാമര്‍ശമാണ് വിവാദത്തിനാധാരമായത്. ഇത് സോഷ്യല്‍ മീഡിയയില്‍ എല്ലാം വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ബിഗ് ബോസ് ഹോസില്‍ വെച്ച് അഖില്‍ മാരാര്‍ ശോഭയോടാണ് താന്‍ ഭാര്യയെ തല്ലിയിട്ടുണ്ട് എന്ന് പറഞ്ഞിരുന്നത്.

ഇതുമായി ബന്ധപ്പെട്ട് അഖില്‍ മാരാറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് ഷോ അവതാരകനായ മോഹന്‍ലാല്‍. ബിഗ് ബോസ് സീസണ്‍ 5 ല്‍ ഒരാഴ്ചയ്ക്ക് ശേഷമാണ് ഇന്നലെ മോഹന്‍ലാല്‍ എത്തിയത്. ജപ്പാനില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനാല്‍ സൂം കോള്‍ വഴിയാണ് ഇന്നലെ മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളുമായി സംവദിച്ചത്. ഇതിനിടെ ആണ് അഖില്‍ മാരാരെ മോഹന്‍ലാല്‍ താക്കീത് ചെയ്തത്.

വാക്കിനെക്കാള്‍ തൂക്കമില്ലീ ഭൂമിക്ക് പോലും എന്ന കുഞ്ഞുണ്ണി മാഷിന്റെ കവിതയിലെ വരി ചൊല്ലിയാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞ് തുടങ്ങിയത്. നമ്മള്‍ വാക്കുകള്‍ ഉപയോഗിക്കുന്നത് വളരെ സൂക്ഷിച്ച് വേണം എന്നാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നും മോഹന്‍ലാല്‍ വിശദീകരിച്ചു. ഇതിനിടയില്‍ ശോഭയും അഖിലും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ കാണിക്കുകയും ചെയ്യുന്നത്.

Astro Tips: ചിങ്ങം രാശിയിലെ സ്ത്രീകളാണോ...? എങ്കില്‍ നിങ്ങള്‍ ഇങ്ങനെയാകും

ശേഷം ഭാര്യയെ തല്ലുന്നത് വലിയ ക്രെഡിറ്റ് ആയിട്ടാണോ കണക്കാക്കുന്നത് എന്ന് മോഹന്‍ലാല്‍ അഖില്‍ മാരാരോട് ചോദിക്കുകയായിരുന്നു. കോടിക്കണക്കിന് ആള്‍ക്കാര്‍ കാണുന്ന പരിപാടിയാണ് ഇത് എന്നും എല്ലാ സ്ത്രീകളുടെയും കഥ ഒന്നാണ് എന്ന് പറയാന്‍ അഖില്‍ മാരാറിന് പറയാന്‍ സ്വാതന്ത്ര്യം ഉണ്ടോ എന്നും മോഹന്‍ലാല്‍ മാരാരോട് ചോദിച്ചു. ഇത്രയും വലിയൊരു പ്ലാറ്റ് ഫോമില്‍ ഞാന്‍ ഭാര്യയെ തല്ലിയിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയുകയാണ്

അങ്ങനെ പറയാന്‍ പാടുണ്ടോ എന്നും മോഹന്‍ലാല്‍ അഖില്‍ മാരാരോട് ചോദിച്ചു. എന്നാല്‍ താന്‍ തന്റെ വീട്ടില്‍ സംഭവിച്ച കാര്യമാണ് പറഞ്ഞത് എന്നും എന്ന് കരുതി വീട്ടില്‍ സന്തോഷത്തിനൊന്നും ഒരു കുറവും ഇല്ല എന്നുമാണ് അഖില്‍ മാരാര്‍ പറയുന്നത്. ഇതോടെ ശോഭയ്ക്ക് എന്താണ് പറയാനുള്ളത് എന്ന് മോഹന്‍ലാല്‍ ചോദിച്ചു. ഒരിക്കലും ഒരാളുടെ ജീവിത യാത്ര മറ്റൊരാളുമായി താരതമ്യം ചെയ്യാന്‍ പാടില്ല എന്നാണ് ശോഭ ഇതിന് മറുപടിയായി പറഞ്ഞത്.

പ്രായം അതിന് വിഷയമല്ല. ഓരോരുത്തരുടെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ് എന്നും ഡൊമസ്റ്റിക് വയലന്‍സിന് ഇരയായിട്ടുണ്ട് എന്ന് പറയുമ്പോഴും എന്റെയും ദേവുവിന്റെയും വേദന രണ്ടാണ് എന്നും ശോഭ ചൂണ്ടിക്കാട്ടി. ഭാര്യയെ തല്ലുന്നത് നല്ല കാര്യമല്ലെന്നാണ് മനീഷയും പറഞ്ഞത്. ഇതിന് പിന്നാലെ നമ്മള്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിച്ച് സംസാരിക്കണം എന്ന് മോഹന്‍ലാല്‍ ആവര്‍ത്തിച്ചു.

ഇതൊരു നല്ല പ്രവണതയല്ല എന്നും തന്നോട് വ്യക്തിപരമായി സംസാരിക്കുന്നത് പോലെയല്ല അതെന്നും മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് ആള്‍ക്കാര്‍ കാണുന്നതാണ്.. നിങ്ങളുടെ കുടുംബത്തിലുള്ളവരും അത് കേട്ട് കൊണ്ടിരിക്കുകയാണ്. അത് മോശമായ കാര്യമാണ് അഖില്‍, നിങ്ങള്‍ സൂക്ഷിച്ച് സംസാരിക്കേണ്ടിയിരിക്കുന്നു എന്നാണ് മോഹന്‍ലാല്‍ അവസാനം അഖില്‍ മാരാരോട് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+