പൊട്ടിക്കരഞ്ഞ് ഷിജു: ചതി സഹിക്കില്ലെന്ന് അഖില്‍ മാരാർ, വിഷ്ണു ചെയ്തത്.. പൊളിഞ്ഞ് അടങ്ങി ഗ്രൂപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 നിർണ്ണായകമായ പല സംഭവവികാസങ്ങളിലൂടേയും അറുപതാം ദിവസത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. താരങ്ങള്‍ തമ്മിലുള്ള പലവിധത്തിലുള്ള തർക്കങ്ങളും സംഘർഷഭരിതമായ നിമിഷങ്ങളും ഇതിനോടകം നാം കണ്ടു. അഖില്‍ മാരാർ ശാരീരികമായി ആക്രമിച്ചെന്ന ജുനൈസിന്റെ ആരോപണവും ടാസ്കില്‍ അഥിതിയായി വന്ന റോബിന്റെ പുറത്താകലുമായിരുന്നു കഴിഞ്ഞ ആഴ്ചയിലെ നിർണ്ണായക നിമിഷങ്ങള്‍.
എവിക്ഷന്‍ നോമിനേഷനോടെ തുടങ്ങിയ ഈ ആഴ്ചയിലെ ടാസ്കും ഏറെ രസകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ തന്നെ പല ഗ്രൂപ്പുകളും പൊളിയുന്നത് പ്രേക്ഷകർ കണ്ടു. സാഗറും ജുനൈസും തമ്മുള്ള കൂട്ടുകെട്ട് വലിയ രീതിയില്‍ തകർന്നപ്പോള്‍ മറ്റൊരു സംഘമായ അഖില്‍ മാരാർ-വിഷ്ണു-ഷിജു ഗ്രൂപ്പും അടിച്ച് പിരിയുന്നുവെന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഈ സീസണിന്റെ തുടക്കം മുതല്‍ തന്നെ രൂപപ്പെട്ടതാണ് അഖില്‍ മാരാർ-വിഷ്ണു-ഷിജു സംഘം. പല ടാസ്കുകളിലും ഈ സംഘം ഗ്രൂപ്പായി തന്നെ കളിക്കുകയും ചെയ്തു. ഇതിനെതിരായ വിമർശനം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും ശക്തമായിരുന്നു. അഖില്‍ മാരാർ നയിക്കുന്ന ഗ്രൂപ്പില്‍ മറ്റുള്ള രണ്ടുപേരും അവരുടെ വ്യക്തിത്വം കളഞ്ഞുകുളിച്ചുകൊണ്ട് നിലനില്‍പ്പിന് വേണ്ടി നില്‍ക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം.
എന്നാല്‍ ആത്മാർത്ഥമായ കൂട്ടുകെട്ടാണ് ഇതെന്നാണ് മൂവരുടേയും ആരാധകർ അഭിപ്രായപ്പെടുന്നത്. ഗ്രൂപ്പ് കളിച്ച് നില്‍ക്കരുതെന്ന നിയമം ബിഗ് ബോസില്‍ ഇല്ലല്ലോയെന്നും ഇവർ ചോദിക്കുന്നു. അതേസമയം, ഒരു ഘട്ടം എത്തുമ്പോള്‍ വിഷ്ണു അഖില്‍ മാരാറുമായി തെറ്റിയേക്കുമെന്ന സൂചന ചിലർ പങ്കുവെച്ചിരുന്നു. അത് സംഭവിച്ചിരിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വന്ന പ്രമോ വ്യക്തമാക്കുന്നത്.
അഖില്‍ മാരാറും വിഷ്ണുവും തമ്മില്‍ എന്തോ ഒരു പ്രശ്നം ഉണ്ടാവുകയും വിഷ്ണുവിനെക്കുറിച്ച് അഖില്‍ അനുവുമായി സംസാരിക്കുന്നതുമാണ് ഉച്ചയോടെ പുറത്ത് വന്ന പ്രമോയിലുള്ളത്. 'കൂടെ നിന്ന് ചതിക്കുന്നത് എനിക്ക് സഹിക്കില്ല. ഞാന്‍ വിഡ്ഢിയായി പോവുന്നുവെന്ന് തോന്നി കഴിഞ്ഞാല്‍ എനിക്ക് സഹകരിക്കാന്‍ ബുദ്ധിമുട്ട് തോന്നും'- എന്നാണ് അഖില്‍ മാരാർ വിഷ്ണുവിനെ സൂചിപ്പിച്ചുകൊണ്ട് അനുവിനോട് പറയുന്നത്.

എന്നെ വെട്ടിയാല്‍ അടപടലം ഞാന്‍ അവനേയും വെട്ടും എന്നും കൂടി അനുവിനോട് പറയുന്ന അഖില്‍ മാരാർ ഇതേ വിഷയം തന്നെ സ്മോക്കിങ് ഏരിയയില്‍ വെച്ച് ഷിജുവിനോട് പറയുന്നുണ്ട്. നിങ്ങളൊക്കെ കൂടെ നിന്നിട്ട് എന്നോട് ഇങ്ങനെയല്ലേ കാണിക്കുന്നതെന്ന് ചോദിക്കുന്ന അഖില്‍ ഇനി മുതല്‍ ഞാന്‍ ഒറ്റക്ക് കളിച്ചോളാമെന്നും പറയുന്നു. തുടർന്ന് ഞാന്‍ പോവുകയാണ് എന്ന് പറഞ്ഞും ഷിജു കരയുന്നതും ജുനൈസ് ആശ്വസിപ്പിക്കുന്നതുമാണ് പ്രമോയിലുള്ളത്.
അതേസമയം, തന്നെ വിഷ്ണു മാരാരുമായി തെറ്റുമെന്ന സൂചന കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലഭിക്കുന്നുണ്ടെന്നാണ് പ്രേക്ഷകർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസത്തെ പഞ്ഞികൂടാരം ടാസ്കിലും ഇത് വ്യക്തമായിരുന്നു. ടാസ്കിനിടെ അഖില്‍ മാരാർ ബസർ അമർത്തുകയും ടാസ്ക് അസാധാവുകയും ചെയ്തു. അതിന് മുന്നോടിയായി രണ്ട് തവണ സാഗറും ബസർ അമർത്തിയിരുന്നു. ടാസ്ക് ക്യാന്‍സലായതോടെ 500 പോയിന്‍റ് എല്ലാവര്‍ക്കും നഷ്‍ടമായി.
തുടർന്ന് പ്ലാസ്മ ടീവിക്ക് മുമ്പില്‍ ഓരോരുത്തരുടേയും അഭിപ്രായം പറയാന്‍ വിളിച്ചപ്പോഴായിരുന്നു വിഷ്ണു മാരാറിനെതിരായ നിലപാട് സ്വീകരിച്ചത്. അഖില്‍ മാരാര്‍ ടാസ്‍കില്‍ ചെയ്‍തത് ശരിയായില്ല എന്ന് വിഷ്‍ണു വ്യക്തമാക്കി. എന്റെ ഐഡന്റിറ്റി മാറ്റിവെച്ചാണോ ടാസ്‍കില്‍ താൻ കളിക്കുന്നത് എന്ന് അഖില്‍ ചോദിച്ചതായി വിഷ്‍ണു വ്യക്തമാക്കി. പുറത്ത് വലിയ വിഷയം ഉണ്ടായിട്ടുള്ള വ്യക്തി ഗസ്റ്റായി വന്നപ്പോള്‍ അയാള്‍ പറഞ്ഞത് കേട്ട് അറ്റൻഷൻ നിന്നതും സല്യൂട്ട് അടിച്ചു കൊടുത്തതും വ്യക്തിത്വം മാറ്റി ചെയ്‍തതുപോലെ ആണ് എനിക്ക് തോന്നിയതെന്നും വിഷ്‍ണു കൂട്ടിച്ചേർത്തിരുന്നു.












Click it and Unblock the Notifications